ദൈവം നേരിട്ട് പറഞ്ഞാലും മാപ്പുകൊടുക്കില്ല, നിങ്ങളാരാണ് എന്നെ ഉപദേശിക്കാൻ ? – പൊട്ടിത്തെറിച്ച് നിർഭയയുടെ അമ്മ

പ്രകാശ് നായര്‍ മേലില
Saturday, January 18, 2020

” ഇന്ദിരാ ജയ്‌സിംഗ് നിങ്ങളുടെ മകൾക്കാണിത് സംഭവിച്ചിരുന്നതെങ്കിൽ നിങ്ങൾ മാപ്പുകൊടുക്കുമായിരുന്നോ? നിങ്ങളാരാണെന്നെ ഉപദേശിക്കാൻ ? രാജ്യമൊന്നാകെ ആവശ്യപ്പെടുകയാണ് ആ നരപിശാചുക്കളെ തൂക്കിലേറ്റാൻ.”

” നിങ്ങളെപ്പോലുള്ളവർ മൂലമാണ് പീഡിപ്പിക്കപ്പെടുന്നവർക്ക് നീതി ലഭിക്കാത്തത്. നരാധമന്മാരെ പിന്തുണയ്ക്കുന്നത് നിങ്ങളുടെ വയറ്റുപ്പിഴപ്പാകാം. അത് കോടതിയിൽ മതി.പുറത്തുവേണ്ട. അവിടെമതി വാദപ്രതിവാദം.നിങ്ങളെപ്പോലുള്ളവർ മൂലമാണ് റേപ്പുകൾ രാജ്യത്തു വർദ്ധിക്കുന്നത്.”

സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗിന്റെ ഇന്നലെത്തെ പ്രസ്താവനയാണ് വിവാദത്തിനുകാരണം.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് സോണിയാ ഗാന്ധി മാപ്പുനൽകിയത് മാതൃകയാക്കി നിർഭയയുടെ അമ്മയും പ്രതികൾക്ക് മാപ്പു നല്കണമെന്ന ഇന്ദിരാ ജയ്‌സിംഗിന്റെ പരാമർശത്തിനു മറുപടിയായാണ് നിർഭയയുടെ അമ്മ ഇന്ന് രൂക്ഷമായി ഇങ്ങനെ പ്രതികരിച്ചത്.

×