നവംബർ 25 , നാം വിസ്മരിച്ച ദിനം ! ഫെമിനിസ്റ്റുകളുൾപ്പെടെ സ്ത്രീസുരക്ഷയ്ക്കുവേണ്ടി ഇടതടവില്ലാതെ വാഗ്‌ധോരണികൾ നടത്തുന്നവരാരും ഈ ദിവസത്തെക്കുറിച്ച് അറിഞ്ഞില്ല ?

പി എൻ മേലില
Friday, November 29, 2019

ബ്ദം നിലച്ചുപോയവരുടെ ശബ്ദമായി ഇക്കഴിഞ്ഞ നവംബർ 25 ലോകമെങ്ങും മാറപ്പെട്ടു. അന്നായിരുന്നു International Day for the Elimination of Violence against Women , അതായത് സ്ത്രീകൾക്കെതിരേ ആഗോളവ്യാപകമായി നടക്കുന്ന അതിക്രമങ്ങളും ക്രൂരതകളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകമെമ്പാടും പ്രദർശനങ്ങളും സെമിനാറുകളും ബോധവൽക്കരണസമ്മേളനങ്ങളും അന്ന് നടക്കുകയുണ്ടായി.

നിർഭാഗ്യവശാൽ കേരളത്തിൽ ഫെമിനിസ്റ്റുകളുൾപ്പെടെ സ്ത്രീസുരക്ഷയ്ക്കുവേണ്ടി ഇടതടവില്ലാതെ വാഗ്‌ധോരണികൾ നടത്തുന്ന ആരും ഇതൊന്നും അറിഞ്ഞ ലക്ഷണമേയില്ല.

ഇവിടെ നൽകിയിരിക്കുന്ന ചിത്രങ്ങൾ ഇക്കഴിഞ്ഞ നവംബർ 25 ന് International Day for the Elimination of Violence against Women ദിനവുമായി ബന്ധപ്പെട്ട് ഫ്രാൻസ്, ഇറ്റലി, ചിലി, തുർക്കി, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവയാണ്.

×