Advertisment

നൂറുമേനി നിറവിൽ "കർഷകതിലകം ബിൻസി ജെയിംസ്" !

New Update

"ആദ്യത്തെ കൃഷി വെള്ളത്തിലായപ്പോൾ കഷ്ടപ്പാടെന്തെന്നും പട്ടിണിയെന്തെന്നും അറിഞ്ഞ നാളുകളിൽ ചേട്ടായിയും മക്കളും ഒപ്പത്തിനൊപ്പം എൻ്റെ കൂടെ നിന്നില്ലായിരുന്നു എങ്കിൽ.....

Advertisment

ഈ അവാർഡിന് എനിയ്ക്ക് അർഹതയുണ്ടോ എന്ന് കളിയായിപോലും ഞാൻ പറയില്ല.... കാരണം കൃഷിയ്ക്ക് വേണ്ടി ജീവിതം തന്നെ മാറ്റി വച്ച എന്റെ ചേട്ടായിയ്ക്കും മക്കൾക്കും പിന്നെ എനിയ്ക്കും അർഹതയില്ലെങ്കിൽ പിന്നെ ആർക്ക്....??? -

publive-image

സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച കർഷക വനിത - കർഷക തിലകം - അവാർഡിനർഹയായ കുമളി സ്വദേശി ചക്കാലയ്ക്കൽ ബിൻസി ജെയിംസ് ന്റെ വാക്കുകളാണ് മുകളിൽ ..

ബിൻസിയ്ക്ക് കിട്ടിയ ഈ അംഗീകാരത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്... കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും മന:ക്കരുത്തിൽ ബിൻസിയും കുടുംബവും തരിശ് ഭൂമിയിൽ ഉഴുതുമറിച്ച് നേടിയ അംഗീകാര ത്തിന് നൂറ് മേനി വിളവ് തന്നെ...

publive-image

സ്വന്തമായി ഭൂമി ഇല്ലാതിരുന്നിട്ടും ഒട്ടും വളക്കൂറില്ലാത്ത പാട്ട ഭൂമിയിൽ വിത്തെറിഞ്ഞ്... വളമിട്ട്... വെള്ളമൊഴിച്ചു.... നൂറ് മേനി വിളവ് കൊയ്തത് മറ്റൊന്നും കൊണ്ടല്ല പ്രതിസന്ധികളിൽ തളരാതെ... പതറാതെ ആത്മവിശ്വാസത്തിന്റെ ആലയിൽ ഊതിക്കാച്ചിയെടുത്ത വിശ്രമമില്ലാത്ത കഠിനാദ്ധ്വാനമാണ് ഈ വിജയത്തിനാധാരം.

ലാഭ കച്ചവട താല്പര്യങ്ങൾക്കപ്പുറം ഈ യുവ കർഷകയുടെ ജീവിത ലക്ഷ്യം തന്നെ സാമ്പത്തിക പരാധീനതകൾ കൊണ്ട് നീറിപ്പുകയുന്ന ദൈനംദിന ജീവിതത്തിന് ആശ്വാസം കണ്ടെത്തുക എന്നതായിരുന്നു.

publive-image

വെറും 10 സെന്റ് ഭൂമിയിൽ നിന്നും രണ്ടേക്കർ പാട്ട ഭൂമിയിൽ സ്വർണ്ണം വിളയിയ്ക്കുവാൻ ബിൻസിയ്ക്കും കുടുംബത്തിനും സാധ്യമായത് ആ മന:ക്കരുത്ത് ഒന്ന് കൊണ്ട് മാത്രമാണ്. ജൈവകൃഷിയിലുള്ള ഇവരുടെ സമർപ്പിത ജീവിതമാണ് അവർക്ക് ഇന്ന് ഈ നേട്ടം കൈവരിയ്ക്കുവാൻ സാധ്യമാക്കിയത്.

ഈ വിജയത്തിന്റെ കരുത്തിൽ ബിൻസി യുവജനങ്ങൾക്ക് നൽകുന്ന ഒരു സന്ദേശമുണ്ട് - "മുഖം ,ജാതി, നിറം, സാമൂഹ്യ-സാമ്പത്തിക സ്ഥിതികൾ ഒക്കെ നോക്കിയുള്ള അവാർഡുകൾ ഉണ്ടാവാം... ചിലപ്പോൾ അവിടെ നമ്മൾ പിന്നിലാവാം... അല്ലെങ്കിൽ ഇല്ലാതെ തന്നെ പോയേക്കാം...

publive-image

പക്ഷേ... ഇത് നമ്മുടെ അർഹതകൾ മാത്രം നോക്കി തരുന്ന അവാർഡാണ്... നമ്മുടെ അദ്ധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും വിലയാണ്...

ഇത് താൻ.. ഡാ അവാർഡ്.. വരൂ.... തിരികെ കൊണ്ടു വരാം നമ്മുടെ കാർഷിക സംസ്കാരത്തെ. ഈ കർഷക കുടുംബത്തിന് അഭിനന്ദനങ്ങൾ 50000/- രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടി ഫിക്കറ്റ് എന്നിവയാണ് കർഷക തിലകം അവാർഡ് അർഹരായവർക്ക് സമ്മാനിയ്ക്കുന്നത്..

publive-image

Advertisment