ഡൽഹി നിവാസികളുടെ ശ്രദ്ധയ്ക്ക് ! 299 രൂപാ മുടക്കിയാൽ 15 മിനിറ്റുനേരം ശുദ്ധവായു ശ്വസിക്കാം !

പ്രകാശ് നായര്‍ മേലില
Saturday, November 16, 2019

തിശയപ്പെട്ടിട്ടു കാര്യമില്ല. ഡൽഹിയിലെ വിഷവായുവിൽനിന്നു താൽക്കാലിക മുക്തിക്കായി Oxe Pure Bar ആരംഭിച്ചിരിക്കുന്നു. Bonny Irengbam എന്ന വ്യക്തിയാണ് ഈ ബാർ ആരംഭിച്ചിരിക്കുന്നത്.

ഈ ഓക്സി ബാറിൽ പല സുഗന്ധത്തിലുള്ള ഓക്സിജൻ ലഭ്യമാണ്. ലെമൺ, ഓറഞ്ച്, സ്പിയർമൈൻറ്, ദാൽച്ചീനി, പുദീന ,യൂക്കാലി, ലാവണ്ടർ എന്നീ ഫ്ലേവറുകളിൽ ഓക്സിജൻ തെരഞ്ഞെടുത്തു ശ്വസിക്കാം.

15 മിനിറ്റു ശ്വസിക്കാനുള്ള ഓക്സിജൻ വില 299 രൂപയാണ്. 30 മിനിറ്റിന് 499 രൂപ. ആസ്തമ,ബ്രോങ്കയിറ്റിസ് രോഗികൾക്ക് ഇവിടെ ഓക്സിജൻ നൽകില്ല. സിലിണ്ടറിൽ ഉള്ള പൈപ്പ് വഴിയാണ് ഓക്സിജൻ ഉള്ളിലേക്ക് വലിക്കേണ്ടത്.

ദിവസം മുഴുവൻ വിഷവായു ശ്വസിക്കുന്നവർക്ക് 15 മിനിട്ടുനേരത്തെ ഈ ഓക്സിജൻ ശ്വസനം പുതിയ ഉണർവ്വും,ഊർജ്ജവും നൽകുമെന്നും, രാത്രിയിൽ സുഖകരമായ ഉറക്കത്തിനും മാനസികപിരിമുറുക്കം ഇല്ലാതാക്കുന്നതിനും സഹായകമാണെന്നാണ് Bonny Irengbam അവകാശപ്പെടുന്നത്.

ഇതുകൂടാതെ ദഹനപ്രക്രിയ സുഗമമാകാനും ഡിപ്രഷൻ ഇല്ലാതാക്കാനും ഇത് സഹായകമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

യൂറോപ്യൻ രാജ്യങ്ങളിലെ ഉയർന്ന പർവ്വതശിഖരങ്ങളിനിന്നു ശേഖരിച്ച ഈ ശുദ്ധവായു (ഓക്സിജൻ), ചൈനപോലുള്ള അന്തരീക്ഷമലിനീകരണം രൂക്ഷമായ രാജ്യങ്ങളിലും പോപ്പുലറാണ്.

×