നാനാഭാഗത്തുനിന്നുമുള്ള എതിർപ്പുകളും വിമർശനങ്ങളും ഒടുവിൽ ഫലം കണ്ടു. സ്പീക്കർ ഓം ബിർള പാർലമെന്റ് കാന്റീനിലെ ആഹാരത്തിനുള്ള ഭാരിച്ച സബ്‌സിഡി ഒഴിവാക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നു. ഇതുമൂലം ഒരു വർഷം 17 കോടി രൂപയാണ് സർക്കാരിന് ലാഭമുണ്ടാകുന്നത്.
/sathyam/media/post_attachments/1IU8hxsWgwKCoulW1Lun.jpg)
എം.പി മാരെക്കൂടാതെ അവിടുത്തെ സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്, പത്രപ്രവർത്തകർ, പാർലമെന്റ് നടപടികൾ കാണാനെത്തുന്നവർ തുടങ്ങി എല്ലാവരും അവിടുത്തെ കാന്റീനിൽ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. സാധാരണയിൽ നിന്ന് 80 % വരെ സബ്‌സിഡിയിലായിരുന്നു കാന്റീനിൽ ആഹാരം ലഭിച്ചിരുന്നത്.
/sathyam/media/post_attachments/P8PxVyZL0KVdWtrB8cub.jpg)
പാർലമെന്റ് കാന്റീനിലെ സബ്‌സിഡി ഭക്ഷണത്തിനെതിരെ രാജ്യമെമ്പാടുനിന്നും നിരവധിതവണ എതിർപ്പുകളും വിമർശനങ്ങളും ഉയർന്നിരുന്നു.
/sathyam/media/post_attachments/FK4YTv6UqzShJrty3Ins.jpg)
ഇതേത്തുടർന്ന് 2015 ൽ ഒറീസ്സയിൽനിന്നുള്ള ബിജു ജനതാദൾ എം.പി വിജയന്ത് ജയ പാണ്ഡ ലോക്‌സഭാ സ്പീക്കർക്ക് കത്തെഴുതുകയും പാർലമെന്റ് കാന്റീനിലെ സബ്‌സിഡി അവസാനിപ്പിക്കണമെന്ന് അഭ്യര്ഥിക്കുകയുമായിരുന്നു.
/sathyam/media/post_attachments/rkiva2osIGmMtMJoCuTH.jpg)
പാണ്ഡ തന്റെ കത്തിൽ, ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കാൻ ജനങ്ങളോടഭ്യർത്ഥിക്കുന്ന സർക്കാർ ആദ്യം പാർലമെന്റിലെ സബ്‌സിഡിയാണുപേക്ഷിക്കേണ്ടതെന്നു പ്രത്യേകം പരാമർശിച്ചിരുന്നു. അതേത്തുടർന്നാണ് ഇപ്പോൾ സ്പീക്കർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
ഇനി പാർലമെന്റ് കാന്റീനിൽ പുറത്തുള്ള ഹോട്ടലുകളിലെ വിലയ്ക്കാകും ഭക്ഷണസാധനങ്ങൾ ലഭ്യമാകുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us