ചൈനയിലും തരംഗമായി രജനീകാന്ത്. 2.0 ചൈനയില്‍ 56000 സ്‌ക്രീനുകളില്‍ പ്രദർശനത്തിന്

New Update

ലോകജാലകം - 9

ഇന്ത്യൻ സിനിമയിലെ വിസ്മയതാരം രജനീകാന്ത് ചൈനയിലും വളരെ പോപ്പുലറാണ്. രജനിയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 2.0 എന്ന ചിത്രം ചൈനീസ് ഭാഷയിൽ ഡബ്ബിങ് ജോലികൾ പൂർത്തിയാക്കി പ്രദർശനത്തിനു തയ്യാറായിക്കഴിഞ്ഞു.

Advertisment

publive-image

ഈ വരുന്ന ജൂലൈ 12 ന് ചൈനയിലെ രാജ്യമെമ്പാടുമുള്ള 56000 സ്‌ക്രീനുകളിലായി ചിത്രം പ്രദർശനം ആരംഭിക്കുകയാണ്. ഇതിൽ 47000 ത്രീ ഡി സ്‌ക്രീനുകളാണ്. ചൈനയിലെമ്പാടും രജനീകാന്തിന്റെ വലിയ കട്ടൗട്ടുകൾ ഉയർന്നുകഴിഞ്ഞു.

543 കോടി രൂപ ചെലവിട്ട് ശങ്കർ സംവിധാനം ചെയ്ത 2.0 2018 നവംബർ 29 നാണ് റിലീസ് ചെയ്തത്. അന്നുമുതൽ ചിത്രത്തിന്റെ ജപ്പാൻ ,ചൈനീസ് ഭാഷകളിലുള്ള ഡിമാൻഡ് ഉയർന്നിരുന്നു. ഈ രണ്ടു രാജ്യങ്ങളിലും ഏഷ്യയിലെ ഏറ്റവും വിലകൂടിയ താരമായ രജനീകാന്തിന് ധാരാളം ആരാധകരുണ്ട്.

publive-image

ചിത്രത്തിന്റെ സംഗീതസംവിധായകൻ എ.ആർ.റഹുമാനാണ് ചൈനയിൽ 2.0 യുടെ ഗ്രാൻഡ് പ്രീമിയർ സംബന്ധമായ വിവരങ്ങൾ പുറത്തുവിട്ടത്. പ്രദർശനത്തോടനുബന്ധിച്ചു സംവിധായകൻ ശങ്കർ, രജനീകാന്ത്,അക്ഷയകുമാർ, AR റഹ്‌മാൻ ഉൾപ്പെടെയുള്ളവർ ചൈനയിലേക്ക് പോകുന്നുണ്ട്.

Advertisment