രാജസ്ഥാനിലെ ചുരുവിൽ ഞായറാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 50 ഡിഗ്രിക്കും മുകളിൽ.
/sathyam/media/post_attachments/qLNCaOLY7ZW1lej0a6Pb.jpg)
രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഉഷ്ണക്കാറ്റ് വീശാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഹൈ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരേന്ത്യയിലെ മിക്ക സ്ഥലങ്ങളിലും താപനില 45 ഡിഗ്രിക്ക് മുകളിലാണ്. ചൂടിനൊപ്പം കുടിവെള്ളക്ഷാമവും പലയിടത്തും രൂക്ഷമാണ്. ജനങ്ങൾ വല്ലാത്ത കഷ്ടപ്പാടിലും.
/sathyam/media/post_attachments/ZR607la5RmQ9gFpkv8lT.jpg)
ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കർഷകത്തൊഴിലാളികൾ, തുറസ്സായ സ്ഥലത്തു പണിയെടുക്കുന്നവർ സൈക്കിൾ റിക്ഷ ചവിട്ടുന്നവർ, വഴിയരികിലെ കച്ചവടക്കാർ, തെരുവിൽ ജീവിക്കുന്നവർ, ട്രാഫിക്ക് പോലീസുകാർ, ഭിക്ഷാടകർ എന്നിവരെയാണ്.
/sathyam/media/post_attachments/Rb2r5jx0srQYzE5DlgUC.jpg)
പാക്കിസ്ഥാനിലെ ജേക്കബാബാദ് ലോകത്തെ ഏറ്റവും ചൂടുകൂടിയ (51 ഡിഗ്രി) സ്ഥലമായി ഇന്നലെ രേഖപ്പെടുത്തി.
/sathyam/media/post_attachments/O5xdDhGBGJ2u27iyRMq3.jpg)
ഉത്തരഭാരതത്തിലെ പല നഗരങ്ങളിലും NGO കൾ ഉൾപ്പെടെയുള്ള സംഘടനകൾ യാത്രക്കാർക്കായി കുടിവെള്ളവിതരണം നടത്തിവരുകയാണ്.
/sathyam/media/post_attachments/74RHQlA5eyUW3TxkhtSi.jpg)
ഈ കടുത്ത ചൂടിലും ഓരോ ഉത്തരേന്ത്യക്കാരന്റെയും പ്രതീക്ഷയോടെയുള്ള നോട്ടം കേരളത്തിലേക്കാണ്. കേരളത്തിൽ മൺസൂൺ എത്തിക്കഴിഞ്ഞാൽ മൂന്നോ നാലോ ദിവസം കൊണ്ട് അത് ഉത്തരേന്ത്യയിൽ എത്തിച്ചേരുന്നു എന്നതാണ് ആ പ്രതീക്ഷയ്ക്കു കാരണം. കേരളത്തിൽ രണ്ടു ദിവസത്തിനകം മൺസൂൺ എത്തുമെന്നാണ് കണക്കുകൂട്ടൽ.
/sathyam/media/post_attachments/fDCy42ea4di8VXlsRS0d.jpg)
/sathyam/media/post_attachments/iJo7LX2yKSFUHTJXgI3b.jpg)
/sathyam/media/post_attachments/AYbUn2jVjyPdZ74hYSmm.jpg)
/sathyam/media/post_attachments/SUsod1fffJgLUPQVoesb.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us