റാം ജെത് മലാനിയെ ഓർക്കുമ്പോൾ .. അദ്ദേഹം വക്കാലത്ത് ഏറ്റെടുത്തെ ചില പ്രധാനകേസുകൾ ..

പ്രകാശ് നായര്‍ മേലില
Sunday, September 8, 2019

റാം ജെത് മലാനി അഥവാ റാം ഭൂൽചന്ദ് ജെത് മലാനി സുപ്രീം കോടതിയിലെ സമുന്നതനായ അഭിഭാഷകനും കേന്ദ്ര നിയമവകുപ്പുമന്ത്രിയുമായിരുന്നു.. പാകിസ്താനിലെ സിന്ധുപ്രവിശ്യയിൽ ജനിച്ചുവളർന്ന അദ്ദേഹത്തിൻറെ കുടുംബം വിഭജനകാലത്ത് ഇന്ത്യയിൽ കുടിയേറിയതാണ്. രണ്ടു ഭാര്യമാരും നാലുമക്കളുമായിരുന്നു അദ്ദേഹത്തിന്. മരിക്കുമ്പോൾ 95 വയസ്സുണ്ടായിരുന്നു. ഡെൽഹിയിലായിരുന്നു അന്ത്യം.

വിവാദപരമായ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ തല്പരനായിരുന്ന അദ്ദേഹം വക്കാലത്ത് ഏറ്റെടുത്തെ ചില പ്രധാനകേസുകൾ ഇവയായിരുന്നു :-
1 . ഇന്ദിരാഗാന്ധിയുടെ ഘാതകർക്കു വേണ്ടി.
2 . മുദ്രപ്പത്ര കുംഭകോണത്തിലെ മുഖ്യപ്രതി ഹർഷത് മേത്തക്ക് വേണ്ടി.
3 . രാജീവ് ഗാന്ധിയുടെ ഘാതകർക്കു വേണ്ടി
4 . അധോലോക നായകൻ ഹാജി മസ്താനുവേണ്ടി.
5 . ജെസ്സികാ ലാൽ കൊലപാതകത്തിൽ കുറ്റവാളികൾക്ക് വേണ്ടി.

6 . സൊഹ്‌റാബുദീൻ കൊലപാതകത്തിൽ അമിത് ഷായ്ക്ക് വേണ്ടി.
7 . കാലിത്തീറ്റ കുംഭകോണത്തിൽ ലാലു പ്രസാദ് യാദവിനുവേണ്ടി
8 . അനധികൃത സ്വത്തു സമ്പാദനത്തിൽ ജയലളിതക്കുവേണ്ടി.
9 . 2 ജി സ്പെക്ട്രം അഴിമതിയിൽ കനിമൊഴിക്കുവേണ്ടി.
10 .അനധികൃത ഖനനക്കേസിൽ ബി .എസ് .യെദിയൂരപ്പയ്ക്ക് വേണ്ടി.

11 .രാംലീല മൈതാനക്കേസിൽ ബാബാ രാംദേവിനുവേണ്ടി.
12 .സഹാറ അഴിമതിക്കേസിൽ ഉടമ സുബ്രതോ റായിക്കുവേണ്ടി.
13 .ജോധ്പ്പൂർ ബലാൽസംഗക്കേസിൽ ആൾദൈവം ആസാറാം ബാപ്പുവിനുവേണ്ടി.
14 .സിപിഐ MLA കൃഷ്ണ ദേശായ് കൊലക്കേസിൽ ശിവസേനയ്ക്ക് വേണ്ടി.

×