പ്രകാശ് നായര്‍ മേലില
Updated On
New Update
ജർമ്മനിയിൽ അഞ്ചുരാജ്യങ്ങളിലെ ആർട്ടിസ്റ്റുകൾ ചേർന്ന് നിർമ്മിച്ച 58 അടി ഉയരമുള്ള മണൽക്കൊട്ടാരം ഗിന്നിസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടം പിടിച്ചിരിക്കുന്നു.
Advertisment
ഇതുവരെയുള്ള റിക്കാർഡ് 54.72 അടിയായിരുന്നു. അതും ജർമ്മനിയിൽത്തന്നെയാണ് നിർമ്മിച്ചത്.
നെതർലാൻഡ്‌സ് , റഷ്യ, ഹംഗറി, ലാത്വിയ, പോളണ്ട് എന്നീ രാജ്യങ്ങളിലെ കലാകാരന്മാരാണ് ഈ മണൽക്കൊട്ടാരം നിർമ്മിച്ചത്. ഇക്കഴിഞ്ഞ മേയിലാണ് വ്യക്തമായ പ്ലാൻ തയ്യാറാക്കി കൊട്ടാരത്തിന്റെ പണിതുടങ്ങിയത്. ഗോപുര ഷേപ്പിൽ നിർമ്മിച്ച ഇതിനായി 11 ടൺ മണലാണ് ഉപയോഗിച്ചിരിക്കുന്നത്.
നെതർലാൻഡ് സ്വദേശിയായ തോമസ് ഫാൻ ഡീൻ ആയിരുന്നു ടീം ലീഡർ.
ജർമ്മനിയിലെത്തുന്ന സന്ദർശകർക്ക് അടുത്ത നവംബർ 3 വരെ ഈ മണൽക്കൊട്ടാരം സന്ദർശിക്കാൻ അനുമതിയുണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us