Advertisment

സ്പിൻ ബോളിംഗിലെ മാന്ത്രിക കല ! കുൽദീപ് യാദവ് എറിഞ്ഞ ആ ബോൾ ലേലത്തിൽ വിറ്റത് 1.5 ലക്ഷം രൂപയ്ക്ക്. വീഡിയോ ..

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ർക്കുന്നവോ ആ ബോൾ ഏതാണെന്ന് ? സ്പിൻ ബോളിംഗിലെ മാന്ത്രിക കല എന്നാണ് ആ ഒരു ബൗൾ ലോക മെങ്ങും വിശേഷിക്കപ്പെട്ടത്.  അത്ര മനോഹരമായിരുന്നു കുൽദീപ് യാദവിന്റെ ആ ബോൾ. Ball of the Century ശ്രേണിയിൽപ്പെട്ട ലോകത്തെ രണ്ടാമത്തെ ഏറ്റവും മികച്ച സ്പിൻ ബോളായി അത് ലോകമെങ്ങും അറിയപ്പെട്ടുകഴിഞ്ഞു.

Advertisment

publive-image

ജൂൺ 16 ന് മാഞ്ചസ്റ്ററിൽ നടന്ന ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിൽ കുൽദീപ് യാദവ് എറിഞ്ഞ ആ പന്ത് ഓഫ് സ്റ്റമ്പിനു വെളിയിൽ വീണശേഷം ശരവേഗത്തിൽ അകത്തേക്കു തിരിയുകയും പാക്കിസ്ഥാനി ബാറ്റ്‌സ്മാൻ ബാബർ ആസമിന്റെ വിക്കറ്റ് തകർക്കുകയുമായിരുന്നു. ബാബർ അസമും ക്രിക്കറ്റ് ലോകവും അമ്പരന്നുപോയ അതിശയ ബോളിങ് ആക്ഷൻ.

78 കി.മീറ്റർ വേഗതയിൽ എറിഞ്ഞ ഈ പന്ത് 5.8 ഡിഗ്രിയിലാണ് തിരിഞ്ഞുവന്നത്. ബാറ്റ്‌സ് മാന് നിസ്സഹായനായി നോക്കിനിൽക്കാൻമാത്രമേ കഴിഞ്ഞുള്ളു.

ഇന്നേക്ക് 26 വർഷം മുൻപ് ആസ്‌ത്രേലിയയുടെ ഷെയ്ൻ വാൺ എറിഞ്ഞ 'Ball of the Century' എന്നറിയപ്പെടുന്ന മാന്ത്രിക ബോൾ അന്ന് 14 ഡിഗ്രിയാണ് ടേൺ എടുത്തതും ഇംഗ്ലണ്ട് ബാറ്റ്സ്മാൻ മൈക്ക് ഗെറ്ററിംഗിന്റെ വിക്കറ്റ് പിഴുതതും. അതൊരു സ്പിൻ മാന്ത്രിക സൗന്ദര്യമായിരുന്നു.

കുൽദീപ് യാദവിന്റെ ബോൾ അതിനുശേഷം ലോകം കണ്ട ഏറ്റവും മികച്ച ബോളായി കണക്കാക്കപ്പെ ട്ടിരിക്കുന്നു. മാച്ചിനുശേഷം officialmemorabilia.com വഴിയാണ് ലേലം നടന്നത്. എല്ലാ മാച്ചുകൾക്കും ശേഷം അതുമായി ബന്ധപ്പെട്ട സാധനങ്ങൾ ICC ഇങ്ങനെയാണ് ലേലം ചെയ്തു വിൽക്കുന്നത്. മാച്ചു നടന്ന അന്ന് വൈകിട്ടുതന്നെ ബോൾ 2150 ഡോളറിനു ഓൺലൈൻ വെബ്‌സൈറ്റുവഴി വിൽക്കുകയായിരുന്നു.

ഇന്ത്യ - പാക്ക് മാച്ചിനുമുൻപ് കുൽദീപ് യാദവിന്‌ ഷെയ്ൻ വോൺ ചില ടിപ്‌സുകൾ നൽകിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

കുൽദീപ് യാദവ് എറിഞ്ഞ ബോൾ കൂടാതെ അന്നത്തെ ടോസ് നടത്തിയ നാണയം 1450 ഡോളറിനും, ഇന്ത്യ - പാക്ക് മാച്ചിന്റെ സ്കോർ ഷീറ്റ് 1100 ഡോളറിനുമാണ് ലേലത്തിൽ വിറ്റത്.

ഇന്ത്യയുമായി ബന്ധപ്പെട്ട 27 സാധനങ്ങളാണ് വെബ്‌സൈറ്റിൽ വിൽപ്പനയ്ക്ക് വച്ചിരുന്നത്. ഇതിൽ ബോളുകൾ, സ്കോർ ഷീറ്റുകൾ, ടോസ് നാണയങ്ങൾ എന്നിവയുൾപ്പെടുന്നു.

മറ്റൊരു പ്രധാനവിഷയം വേൾഡ് കപ്പിൽനിന്നു പുറത്തായെങ്കിലും ഇന്ത്യൻ ടീമിന് നല്ലൊരു തുക സമ്മാന മായി ലഭിച്ചു എന്നതാണ്..

publive-image

സെമിഫൈനൽ തോറ്റെങ്കിലും ആ കളിയിൽ 5.5 കോടി രൂപ സമ്മാനം ലഭിച്ചു. ലീഗ് റൗണ്ട് മാച്ചുകൾക്ക് ഓരോ കളിക്കും 28 ലക്ഷം വീതം ലഭിച്ചു. ക്യാൻസലായ മാച്ചിന് 14 ലക്ഷമാണ് മാണ് കിട്ടിയത്.

അതിൻപ്രകാരം കളിച്ച 7 ലീഗ് മാച്ചുകൾക്കും ക്യാൻസലായ ഒരു മാച്ചിനും സെമിഫൈനലിനും ചേർത്ത് ഇന്ത്യക്കു ആകെമൊത്തം ലഭിച്ചത് 7.60 കോടി രൂപ.

ലോകകപ്പ് ജയിക്കുന്ന ടീമിന് 28 കോടി രൂപയും റണ്ണർ അപ്പിന് 14 കോടി രൂപയും ആണ് സമ്മാനത്തുക ലഭിക്കുക.( തുകകളെല്ലാം ഇന്ത്യൻ രൂപയിൽ കണക്കുകൂട്ടിയിരിക്കുന്നു)

Advertisment