തിളച്ചുമറിയുന്ന സൂര്യൻ.. സൂര്യന്റെ ഏറ്റവും മികച്ച ചിത്രം ..

New Update

താദ്യമായി തിളച്ചുമറിയുന്ന സൂര്യന്റെ ഉപരിതലചിത്രം വളരെ കൃത്യതയോടെ പകർത്തപ്പെട്ടിരിക്കുന്നു.

Advertisment

ഹവായ് ദ്വീപിലുള്ള Daniel K. Inouye Solar Telescope (DKIST) ഇക്കഴിഞ്ഞ ഡിസംബർ 10 നു പകർത്തിയതാണ് ഈ ചിത്രം. ലോകത്തെ ഏറ്റവും വലിയ സോളാർ ടെലെസ്കോപ്പാണ് ഇത്. സൂര്യന്റെ ഇതുവരെ പകർത്തപ്പെട്ടതിൽ ഏറ്റവും മികച്ച ചിത്രമാണിത്.

publive-image

സൂര്യ ഉപരിതലത്തിൽ സെല്ലുകൾ ( Cellular Structure ) പോലെ കാണപ്പെടുന്ന ഓരോന്നും ഫ്രാൻസിനേക്കാളൂം വലിപ്പമുള്ളവയാണ്. ഒന്നിന് മറ്റൊന്നിലേക്ക് കിലോമീറ്ററുകളുടെ ദൂരവുമുണ്ട്.

സൂര്യനെപ്പറ്റി കൂടുതൽ പഠനങ്ങൾ നടത്താൻ Inouye Solar Telescope യൂറോപ്പ് സ്‌പേസ് ഏജൻസിയുടെയും നാസയുടെയും സൂര്യനെ വലയം വയ്ക്കുന്ന സോളാർ ഓർബിറ്ററുമായി ചേർന്നാണ് പ്രവർത്തിക്കുക.

publive-image

ഭൂമിയിൽനിന്ന് 15 കോടി കിലോമീറ്ററകലെയുള്ള സൂര്യന്റെ രചനയും ഘടനയും മനസ്സിലാക്കാൻ ശാസ്ത്രലോകത്തിന് പുത്തൻ വഴിത്തിരിവാണ് Inouye Solar Telescope എടുക്കുന്ന ചിത്രങ്ങളും വിഡിയോകളും.

Advertisment