രജനീകാന്ത് ഈ വരുന്ന ഡിസംബർ 12 ന് 69 -മത് പിറന്നാൾ കൊണ്ടാടുകയാണ്. ഇതോടനുബന്ധിച്ച് തമിഴ്‌നാട്ടിലെങ്ങും 70 ദിവസത്തെ വിപുലമായ ആഘോഷങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്.
രജനി മക്കൾ മൻട്രം ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി രവിചന്ദ്രനാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.രജനീകാന്തിന്റെ ആയുരാരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ഇന്നലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തപ്പെട്ടു.
/sathyam/media/post_attachments/Vg58cGyBblyEiAlQVgac.jpg)
ഡിസംബർ 12 നു ചെന്നൈയിൽ രജനിയുടെ 69 മത് ജന്മദിനത്തിൽ വലിയൊരു മഹാസമ്മേളനം നടത്താനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ഈ സമ്മേളനത്തിൽ രജനിയും പങ്കെടുക്കുന്നുണ്ട്.
പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സൗജന്യമായി വസ്ത്രങ്ങളും മരുന്നുകളും വീൽ ചെയറുകളും രജനിയുടെ ചിത്രമുള്ള സ്റ്റിക്കറുകളും ജനങ്ങൾക്കായി വിതരണം ചെയ്യുന്നുണ്ട്.
തലൈവർ അടുത്തവർഷം സ്വന്തം പാർട്ടി പ്രഖ്യാപിക്കുമെന്നും 2021 ൽ അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രി യാകുമെന്നും ഇപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം കമൽഹാസന്റെ പാർട്ടിയുമായി തങ്ങൾ സഹകരിക്കുകയാണെന്നും തലൈവരുടെ എല്ലാ ഉത്തരവുകളും അതേപടി അനുസരിക്കുന്ന അച്ചടക്കമുള്ള അനുയായികളാണ് തങ്ങളുടേതെന്നും രവിചന്ദ്രൻ പറഞ്ഞു.
2021 ലാണ് തമിഴ്‌നാട്ടിൽ നിയമസഭാതെരഞ്ഞെടുപ്പു നടക്കുക.