ലോകപോലീസിനു പാടാനുമറിയാം. പാട്ടിലൂടെ സമൂഹത്തിൽ പരസ്പ്പര സൗഹൃദം ഊട്ടിയുറപ്പിക്കാൻ അമേരിക്കൻ പോലീസുകാർ

New Update

പോലീസുകാർ വളരെ വെത്യസ്ഥരാണ്. The Singing Cops അഥവാ പാട്ടുകാരായ നിയമപാലകർ എന്നാണവർ അറിയപ്പെടുന്നത്. പാട്ടുകളിലൂടെ സാമുദായികസൗഹാർദ്ദം ഉറപ്പാക്കുക എന്നതാണവരുടെ ലക്‌ഷ്യം. അതിലവർ വിജയിച്ചു എന്നതിന് തെളിവാണ് ഇപ്പോൾ ലോകമെങ്ങുനിന്നും അവർക്കു കിട്ടുന്ന പോപ്പുലാരിറ്റി തന്നെ.

Advertisment

publive-image

അമേരിക്കയിലെ ന്യൂ യോർക്ക് ബഫല്ലോ കൗണ്ടി യിലെ റെസ്റ്റോറന്റിൽ അവർ സ്ഥിരമായി പാടുന്നു. Michael Norwood ഉം Moe Badger മാണ് ആ പോലീസുകാർ. അവരെ എവിടെക്കണ്ടാലും ജനങ്ങൾ തടിച്ചുകൂടുകയും പാട്ടുപാടാൻ നിർബന്ധിക്കുകയും ചെയ്യുക സർവസാധാരണമാണ്. ഒരാൾ മതപരമായ ഗാനങ്ങളാപിക്കുമ്പോ ൾ മറ്റെയാൾ സിനിമാ - നടൻ പാട്ടുകളാണ് പാടുന്നത്.

publive-image

ഇരുവരും ചേർന്നുള്ള ഈ ഗാനതരംഗം അമേരിക്കയാകെ അലയടിക്കുകയാണ്. സാധാരണ പോലീസുകാർ ചെയ്യുന്ന ഒരു ജോലിയും ഇവർ ചെയ്യുന്നില്ല. സംഘർഷവും , പ്രശ്നങ്ങളും ഉണ്ടാകുന്ന സ്ഥലത്തുപോയി ഇവർ ഗാനാലാപനം നടത്തുകയും അതുവഴി അവിടുത്തെ അന്തരീക്ഷം തന്നെ സൗഹാർദ്ദപൂർണ്ണമാക്കുകയുമാണ് ഇവർ ചെയ്യുന്നത്.ഇവരുടെ പരീക്ഷണം വൻ ഹിറ്റായി മാറിയതും നാൾക്കുനാൾ ഇവരുടെ പാട്ടുകൾ ജനങ്ങൾക്ക് പ്രിയങ്കരമായതും അത്ഭുതകരം തന്നെയാണ്.

ഉന്നത അധികാരികൾ വരെ ഏറെ പ്രശംസിച്ച ഈ ഗായക പോലീസ് ജോഡി അമേരിക്കയിലെ ഏറ്റവും പുതിയ തരംഗമാണ്.

Advertisment