Advertisment

ഹോംങ്കോംഗിലെ 'ടിയാൻ ടൻ ബുദ്ധ' പ്രതിമ. 112 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടെയ്ക്കെത്താന്‍ 268 പടികൾ കയറണം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഹോംങ്കോംഗിലെ 'നാംഗോംഗ് പിംഗ് ലന്താവു' ( Ngong Ping, Lantau ) ദ്വീപിൽ ഒരു മലമുകളിലായി 112 അടി ഉയരത്തിൽ സ്ഥാപിതമായിരിക്കുന്ന വിശാലമായ ശ്രീബുദ്ധന്റെ വെങ്കല പ്രതിമ മനുഷ്യനും പ്രകൃതിയുമായുള്ള ഇഴചേർന്ന ബന്ധത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു..

Advertisment

ഹോംങ്കോംഗിലെ പോളിൻ ബുദ്ധ മഠത്തിനടുത്തു സ്ഥിതിചെയ്യുന്ന ഈ സ്ഥലം ഇന്ന് ബുദ്ധമതാനുയായികളുടെ ലോകത്തെ അറിയപ്പെടുന്ന ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്..

publive-image

ഈ ബുദ്ധവിഗ്രഹത്തിനു മറ്റൊരു പ്രത്യേകതയെന്തെന്നാൽ സാധാരണ ബുദ്ധവിഗ്രഹമെല്ലാം തെക്കോട്ടു മുഖം തിരിഞ്ഞാണ് ഇരിക്കുന്നത് എങ്കിൽ ഇവിടെ വടക്കോട്ടാണ് ദർശനം.

ചൈനയിലെ ബീജിങ്ങിലുള്ള Temple of Heaven ലെ പ്രതിമയ്ക്ക് സമാനമായാണ് Tian Tan Buddha പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 1990 ൽ ഇതിന്റെ ജോലികൾ തുടങ്ങുകയും 1993 പണി പൂർത്തിയാക്കുകയും ചെയ്തു.

publive-image

ഭഗവാൻ ശ്രീബുദ്ധൻ താമരയിൽ ഇരിക്കുന്ന രീതിയിലാണ് ഈ വിശാലപ്രതിമ നിർമ്മിച്ചിരിക്കുന്നത്. 250 ടൺ ഭാരമുള്ള ഇതിന്റെ നിർമ്മിതിക്കായി 202 വെങ്കലപാളികളാണ് ഉപയോഗിച്ചത്.

112 അടി ഉയരത്തിലുള്ള ഇവിടേക്കെത്താൻ 268 പടികൾ കയറേണ്ടതുണ്ട്. ധ്യാനനിരതനായി അനുഗ്രഹം ചൊരിയുന്ന മുദ്രയിലാണ് വിഗ്രഹം നിലകൊള്ളുന്നത്. ബുദ്ധപ്രതിമയ്ക്കു ചുറ്റുമായി 6 ചെറിയ വിഗ്രഹങ്ങളും സ്ഥാപിച്ചിരിക്കുന്നു . ഇവ യഥാക്രമം ഉദാരത, മാനവികത, ധൈര്യം, ഉത്സാഹം, ധ്യാനം, ജ്ഞാനം എന്നിവയുടെ പ്രതീകങ്ങളായി അറിയപ്പെടുന്നു.

Advertisment