വ്യത്യസ്തമായ ഒരു മത്സരം: ടോയ്‌ലെറ്റ് പേപ്പറിൽ നിർമ്മിച്ച വെഡ്ഡിംഗ് ഡ്രസ്സ് കോംപറ്റീഷന്‍

പി എൻ മേലില
Monday, October 7, 2019

മേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ നടന്ന വളരെ വ്യത്യസ്തമായ ഒരു മത്സരമായിരുന്നു “ടോയ്ലറ്റ് പേപ്പര്‍ വെഡ്ഡിംഗ് ഡ്രസ്സ്‌ കോംപറ്റീഷന്‍”. മത്സരത്തിനായി 1500 എൻട്രികളാണ് ലഭിച്ചത്. അതിൽനിന്ന് 15 പേരേ ഫൈനലിനായി തെരഞ്ഞെടുത്തു. ഇക്കഴിഞ്ഞ സെപ്റ്റംബർ 30 നായിരുന്നു ഫൈനൽ.

ഫൈനലിൽ വിന്നറായത് സൗത്ത് കരോലിനയിലെ മിതോസാ ഹാസ്‌ക്ക എന്ന വനിതയായിരുന്നു. അവർക്കു സമ്മാനമായി 10000 ഡോളർ (7 ലക്ഷം ഇന്ത്യൻ രൂപ) ലഭിക്കുകയുണ്ടായി.

ടോയ്‌ലെറ്റ് വെഡ്ഡിംഗ് ഡ്രസ്സ് നിർമ്മിക്കാനായി ടോയ്‌ലെറ്റ് പേപ്പർ, ടേപ്പ്, നൂൽ, ഗ്ലൂ എന്നിവ മാത്രമേ ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു. മിതോസാ ഹാസ്‌ക്ക തയ്യറാക്കിയ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഡ്രെസ്സിനായി 48 റോൾ ടിഷ്യൂ പേപ്പറും 48 മണിക്കൂർ സമയവുമെടുത്തു.

മത്സരത്തിന്റെ ജഡ്ജിമാർ ഹോളിവുഡ് താരങ്ങളായിരുന്നു. അമേരിക്കയിലെ നാഷണൽ ടി.വി യിൽ മത്സരം ലൈവ് ആയി ടെലികാസ്റ്റ് ചെയ്തിരുന്നു.

 

×