യു.എ.ഇ യിൽ സ്ഥിരതാമസത്തിനുള്ള ഗോൾഡൻ റെസിഡൻസി കാർഡ് ലഭിച്ച ആദ്യത്തെ ഷാർജ പ്രവാസി ലാലു സാമുവേൽ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

യു.എ.ഇ യിൽ സ്ഥിരതാമസത്തിനുള്ള ഗോൾഡൻ റെസിഡൻസി കാർഡ് ലഭിച്ച ആദ്യത്തെ ഷാർജ പ്രവാസിയാണ് മലയാളിയായ ലാലു സാമുവേൽ.

Advertisment

പശ്ചിമേഷ്യയിലെങ്ങും വ്യാപിച്ചുകിടക്കുന്ന പ്ലാസ്റ്റിക് - മെറ്റൽ പ്രോസസ്സിംഗ് ഗ്രൂപ്പായ കിങ്സ്റ്റൺ ( KINGSTON ) ന്റെ ചെയർമാനായ അദ്ദേഹം ഗൾഫ് രാജ്യങ്ങളിലെ 100 പ്രമുഖ വ്യക്തികളുടെ ഫോബ്‌സ് മാഗസിൻ ലിസ്റ്റിൽ മൂന്നുവർഷം ( 2013 ,14 ,15 ) ഒന്നാം സ്ഥാനത്തായിരുന്നു.

publive-image

യു.എ.ഇ യിൽ ബിസ്സിനസ്സുകാർക്കും ഉന്നത സാങ്കേതിക വിദഗ്ധർക്കും ( പ്രൊഫഷണൽ ടാലന്റ്സ് ) 5 വർഷം മുതൽ 10 വര്ഷം വരെ തുടർച്ചയായി വിസ നൽകുന്ന രീതി മുൻപുതന്നെ പ്രാബല്യത്തിലുണ്ടായിരുന്നു. എന്നാൽ കൂടുതൽ നിക്ഷേപവും സാങ്കേതിക വികസനവും ലക്ഷ്യമിട്ട് 2018 ൽ പ്രവാസികൾക്കായി സ്ഥിരതാമസത്തിനുള്ള GOLDEN Residency Card നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഷാർജയിൽ ബ്രിഗേഡിയർ ആരിഫ് അല്‍ ഷംസി ആണ് സാമുവേലിന് സ്ഥിരതാമസ കാർഡ് സമ്മാനിച്ചത്.

Advertisment