യു.എ.ഇ.യിലെ ആദ്യത്തെ അന്തരീക്ഷയാത്രികനാകാൻ ‘ഹാജ അൽ മൻസൂരി’ തയ്യാർ

പി എൻ മേലില
Monday, July 8, 2019

34 കാരനായ ഈ മുൻ എയർ ഫോഴ്‌സ് പൈലറ്റിനാണ് ആദ്യമായി ഗൾഫിൽ നിന്നുള്ള അന്തരീക്ഷയാത്രി കനാകാൻ നറുക്കുവീണത്. ഈ വർഷം സെപറ്റംബർ 25 ന് അദ്ദേഹം മറ്റു രണ്ടു യാത്രികർക്കൊപ്പം അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് (ISS) കുതിച്ചുയരും. 8 ദിവസം ഇവർ അവിടെ തങ്ങുന്നതായിരിക്കും.

ബ്രിട്ടനിൽ നിന്ന് ഇൻഫോർമേഷൻ ടെക്‌നോളജിയിൽ പി എച്ച് ഡി കരസ്ഥമാക്കിയിട്ടുള്ള ‘ഹാജ അൽ മൻസൂരി’ , UAE, 2117 ൽ ചൊവ്വയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മനുഷ്യവാസയോഗ്യമായ ടൗൺഷിപ്പ് പദ്ധതിയുടെ ആദ്യഘട്ട സഹായി കൂടെയാണ്.

റഷ്യൻ യാത്രികനായ ഒലേഗാ സ്ക്രീപോച്ചക്ക , അമേരിക്കൻ യാത്രികയായ ജെസ്സിക്കാ മീർ എന്നിവർക്കൊപ്പം സെപറ്റംബർ 25 നു ഖസാക്കിസ്ഥാനിലെ Baikonur അന്തരീക്ഷാകേന്ദ്രത്തിൽനിന്ന് സോയൂസ് MS 15 ൽ അൽ മൻസൂരി പറന്നുയരും. ഒക്ടോബർ 3 നാണ് മടക്കയാത്ര. ഈ കാലയളവിനുള്ളിൽ നിരവധി പഠനങ്ങളും ഗവേഷണങ്ങളും ഇവർ ISS ൽ നടത്തുന്നതാണ്.

ഹാജ അൽ മൻസൂരി ഇപ്പോൾ മോസ്കോയിൽ ട്രെയിനിംഗിലാണ്. അന്തരീക്ഷത്തിൽ കഴിച്ചുകൂട്ടുന്ന 8 ദിവസം അദ്ദേഹത്തിനുവേണ്ട പാരമ്പരാഗത അറബി ആഹാരങ്ങൾ പ്രത്യേകമായി റഷ്യയിലെ ‘ദി സ്‌പേസ് ഫുഡ് ലാബോറട്ടറി’ യാണ് തയ്യാറാക്കി പായ്ക്ക് ചെയ്യുക.

UAE യിൽ നിന്ന് അന്തരീക്ഷയാത്രികരാകാൻ അപേക്ഷിച്ച 4022 പേരിൽ നിന്നാണ് ഹാജ അൽ മൻസൂരി യെയും മറ്റൊരു വ്യക്തിയെയും (സുൽത്താൻ അൽ നിയാദി) യെയും പല അന്താരാഷ്‌ട്രമാനദണ്ഡങ്ങളിലുള്ള പരീക്ഷണങ്ങൾക്കും പരീക്ഷകൾക്കും ശേഷം തെരഞ്ഞെടുത്തത്.

ഹാജ അൽ മൻസൂരി യുടെ സഹായി അഥവാ രണ്ടാം സ്ഥാനക്കാരൻ എന്ന നിലയിൽ സുൽത്താൻ അൽ നിയാദിയും ഇപ്പോൾ റഷ്യയിൽ ട്രെയിനിംഗിലാണ്.

ഗൾഫ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഈ നേട്ടം വലിയൊരു നാഴികക്കല്ലാണ്.

 

×