ഡൽഹിയിലാണ് സംഭവം നടന്നിരിക്കുന്നത്. ഗുർഗാവ് ഗീതാ കോളനി സ്വദേശി ദിനേശ് മദന്റെ സെക്കൻഡ് ഹാൻഡ് സ്‌കൂട്ടിയ്ക്കാണ് ഗുർഗാവ് ട്രാഫിക്ക് പോലീസ് 23000 രൂപ പിഴവിധിച്ചത്. ദിനേശ് 15000 രൂപയ്ക്കാണ് ഈ സ്‌കൂട്ടി വാങ്ങിയത്.
ട്രാഫിക്ക് പോലീസ് വാഹനം തടയുമ്പോൾ ദിനേശിന്റെ കൈവശം ഡ്രൈവിംഗ് ലൈസൻസുൾപ്പെടെ വാഹത്തിന്റെ പേപ്പർ ഒന്നുമില്ലായിരുന്നു. മാത്രവുമല്ല ഹെൽമെറ്റും ധരിച്ചിരുന്നില്ല. ലൈസൻസും പേപ്പറും വീട്ടിൽനിന്നു വരുത്താമെന്നുള്ള ദിനേശിന്റെ അഭ്യർത്ഥന പോലീസ് അംഗീകരിച്ചില്ല. അവർ പിഴയടയ്ക്കാനുള്ള രസീത് തയ്യാറാക്കി കയ്യിൽക്കൊടുത്തു.
ദിനേശ് പണമടയ്ക്കാൻ വിസമ്മതിക്കുകയായിരുന്നു. കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം.
/sathyam/media/post_attachments/ikd6swVqgHY5egBY6qhJ.jpg)
താഴെപ്പറയുന്ന ഡോക്കുമെന്റ്സ് ഇല്ലാത്തതിനുള്ള പിഴ ഇപ്രകാരമായിരുന്നു:
ലൈസെൻസ് ഇല്ലാത്തതിന് -5000/-
രെജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് -5000/ -
ഇൻഷുറൻസ് - 2000
മലിനീകരണ സർട്ടിഫിക്കറ്റ് -10000/-
ഹെൽമെറ്റിന് - 1000/ -
ആകെ പിഴ - 23000/ -
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us