ഭർത്താവായാൽ ഇങ്ങനെയാകണം. ലോകമെമ്പാടുനിന്നും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.
വടക്കുകിഴക്കൻ ചൈനയിലെ ഹെയിലോംഗ്‌ജിയാംഗ് പ്രവിശ്യയിലുള്ള ഹെഗാങ് പട്ടണത്തിലെ ആശുപത്രി യിൽ ഗർഭിണിയായ ഭാര്യയുമായി ചെക്കപ്പിനെത്തിയ ഭർത്താവ്, തന്റെ ഭാര്യക്ക് ഇരിക്കാനായി സ്വന്തം മുതുക് കസേരയാക്കി നൽകിയത് ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്..
ഡോക്ടറുടെ ഊഴം കാത്ത് വളരെനേരം നിന്നപ്പോൾ പൂർണ്ണഗർഭിണിയായ അവർക്കു ബുദ്ധിമുട്ടായി. ഇരിക്കാൻ കസേരകളൊന്നും ഒഴിവില്ലായിരുന്നു.കസേരകളിൽ ഇരുന്നവരാരും ഒഴിഞ്ഞുകൊടുക്കാൻ തയ്യാറായതുമില്ല.
ഭാര്യയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഭർത്താവ് സ്വയം തറയിലിരുന്നശേഷം തന്റെ മുതുകിലിരുന്നുകൊള്ളാൻ ഭാര്യയോട് നിർദ്ദേശിച്ചു. ആദ്യം മടിച്ചെങ്കിലും ഭർത്താവിന്റെ നിർബന്ധവും തന്റെ ബുദ്ധിമുട്ടും മൂലം ഭാര്യ അദ്ദേഹത്തിൻറെ മുതുകിൽ ഇരിക്കാൻ നിര്ബന്ധിതയാകുകയായിരുന്നു.
ലോകത്തെ ഏറ്റവും സ്നേഹസമ്പന്നനായ ഭർത്താവെന്നാണ് ഇദ്ദേഹത്തെ പാശ്ചാത്യമാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചിരിക്കുന്നത്. ഹൃദയത്തിൽ തട്ടുന്ന നിറസ്‌നേഹത്തിന്റെ ഈ ദൃശ്യം കാണാൻ കഴിഞ്ഞതാണ് ഈ ജന്മത്തിന്റെ പുണ്യമെന്നാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഹൃദയസ്പർശിയായ ഈ വീഡിയോ ഹെഗാങ് പോലീസും ഷെയർ ചെയ്തിരിക്കുകയാണ്. ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ഉത്തമനായ ഒരു പാർട്ട്ണറെയാണ് അവർക്കു ഭർത്താവായി ലഭിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ കുറിപ്പ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us