ഇലക്ട്രിക്ക് ആകാശ ടാക്സി വോലോകോപ്റ്റര്‍ പരീക്ഷണം വിജയകരം

New Update

ഡ്രോൺ ടെക്‌നോളജിയിൽ നിർമ്മിക്കപ്പെട്ട പറക്കും ടാക്‌സി 'വോലോകോപ്റ്ററിന്റെ' വിജയകരമായ പരീക്ഷണം ഇന്നലെ ജർമ്മനിയിലെ ബർലിൻ നഗരത്തിൽ നടക്കുകയുണ്ടായി. നിർമ്മാതാക്കളായ ജർമ്മൻ കമ്പനിയാണ് ഇതിന് വോലോകോപ്റ്റര്‍ എന്ന പേരുനല്കിയതും.

Advertisment

publive-image

തറയിൽനിന്നു നേരെ മുകളിലേക്കുയർന്നു പറക്കാനും അതുപോലെതന്നെ താഴേക്കിറങ്ങാനും കഴിയുന്ന ഈ വാഹനത്തിനു ശബ്ദവും വളരെ കുറവാണ്‌. അടുത്ത 10 വർഷത്തിനുള്ളിൽ ലോകമെമ്പാടുമായി ഒരു ലക്ഷം ആളുകൾ യാത്രക്കായി ഇതുപോലുള്ള ഇലക്ട്രിക്ക് ടാക്സി പൂർണ്ണമായും ഉപയോഗിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

publive-image

മലിനീകരണ മുക്തമായ, ചെലവുകുറഞ്ഞ ആകാശയാത്രയുടെ ദിനങ്ങളാണ് ഇനി വരാൻ പോകുന്നത്. ഇലക്ട്രിക്ക് ആയതിനാൽ ചെലവുവളരെ കുറവാണ്. അതുകൊണ്ടുതന്നെ ഷെയർ ടാക്സിയിൽ ചെലവാകുന്ന തുകമാത്രമേ വോലോകോപ്റ്ററിലെ യാത്രക്കും ആകുകയുള്ളു.

publive-image

സുരക്ഷാ ഫീച്ചറുകൾ ഔന്നത്യനിലവാരത്തിലുള്ളതായതിനാൽ അപകടസാദ്ധ്യതയും വിരളമാണ്.2020 അവസാനത്തോടെ ഈ ടാക്‌സികൾ ദുബായ്, സിംഗപ്പൂർ, ജർമ്മനി എന്നീ രാജ്യങ്ങളുടെ ആകാശത്തു നമുക്ക് ദർശിക്കാൻ കഴിയും.. ഇപ്പോഴത്തെ മോഡൽ രണ്ടുപേർക്കു യാത്രാചെയ്യാൻ കഴിയുന്ന തരത്തിലുള്ളതാണ്.

publive-image

Advertisment