ഡബ്ള്യു എച്ച് ഓ നൽകുന്ന സുപ്രധാന അറിയിപ്പ് – കോവിഡ് 19 വായുവിലൂടെ പകരില്ല

പ്രകാശ് നായര്‍ മേലില
Tuesday, March 24, 2020

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഇതുവരെയുള്ള അനുഭവങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വൈറസ് ബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന കണങ്ങളിൽ ( ഡ്രോപ്‌ലെറ്റ് ) നിന്നാണ് അതിൻ്റെ സമ്പർക്കത്തിൽ വരുന്ന മറ്റൊരു വ്യക്തിയിലേക്ക് ഇത് പകരുകയുള്ളു എന്നതാണ്.

അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന കൈകൾ അടിക്കടി നന്നായി കഴുകാനും മൂക്കും വായും കണ്ണുകളും സുരക്ഷിതമായ രീതിയിൽ ശ്രദ്ധിക്കാനും അഭ്യർത്ഥിച്ചിരിക്കുന്നത്.

(ഡോക്ടർ പൂനം ഖേത്രപാൽ സിംഗ്, റീജിണൽ ഡയറക്ടർ, ഡബ്ള്യു എച്ച് ഓ, സൗത്ത് ഈസ്റ്റ് ഏഷ്യ.)

×