22 നിലയുള്ള കെട്ടിടം വിസ്ഫോടനത്തിലൂടെ തകർത്തത് 30 സെക്കൻഡ് കൊണ്ട് !

പ്രകാശ് നായര്‍ മേലില
Friday, November 29, 2019

ലോകത്തെ ഏറ്റവും വലിയ കെട്ടിടം പൊളിക്കൽ ( World’ s Largest Demolition) എന്നിതിനെ വിശേഷിപ്പിക്കാം.

സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 22 നിലകളുള്ള വിശാലമായ ആ കെട്ടിടം ഞൊടിയിടകൊണ്ട് പൊളിച്ചത്.

114 മീറ്റർ ഉയരവും 108 മീറ്റർ വിസ്തൃതിയുമുണ്ടായിരുന്ന “ബാങ്ക് ഓഫ് ലിസ്ബൻ ” എന്ന കെട്ടിടമാണ് വളരെ സുരക്ഷിതമായി ,കൃത്യമായ കണക്കുകൂട്ടലുകളോടെ 894 കിലോഗ്രാം വിസ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തത്.

കഴിഞ്ഞ സെപ്റ്റംബറിൽ ഈ കെട്ടിടത്തിൽ നടന്ന വൻ അഗ്നിബാധയ്‌ക്കുശേഷം നടത്തിയ പരിശോധന യിലാണ് കെട്ടിടം സുരക്ഷിതമല്ലെന്ന് തെളിഞ്ഞത്. ഇതേത്തുടർന്ന് ഗൗതെങ് പ്രവിശ്യാ ഭരണകൂടം കെട്ടിടം പൊളിക്കാൻ ഉത്തരവിടുകയായിരുന്നു.

നിരവധി പരിശോധനകളും നിരീക്ഷണങ്ങളും നടത്തിയശേഷം സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങളിലെ 2000 ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയശേഷമാണ് പൊളിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

ആർക്കും ആളപായമോ സമീപത്തുള്ള കെട്ടിടങ്ങൾക്കു കേടുപാടുകളോ ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിഷയമായി കാണേണ്ടത്.

×