Advertisment

കെജരിവാളിന്റെ രാഷ്ട്രീയത്തിന്റെ പ്രാധാന്യം

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

ൽഹി ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമാണെന്നും , പ്രത്യേക സംസ്ഥാന പദവി ഇല്ലാത്തിടമാണെന്നും വ്യക്തമായി അറിയുന്ന ഭരണാധികാരിയാണ് അരവിന്ദ് കെജരിവാൾ .എ എ പി എന്ന പാർട്ടിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞകാല ഡൽഹി ഭരണത്തിൽ നമ്മൾ കണ്ടു ക കഴിഞ്ഞതാണ്.

ഈ തിരഞ്ഞെടുപ്പിലും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ ജനങ്ങൾ കാണിച്ച മനസ്സ് , പ്രവർത്തന മികവ് കൊണ്ട് മാത്രം നേടിയതാണെന്ന് പ്രവർത്തനങ്ങളിലൂടെ വ്യക്തമാണ് .

publive-image

ഒരു പാർട്ടി സംഘടനയുടെ മികവല്ല മറിച്ച് , വ്യക്തി മികവ് മാത്രമാണ് എ എ പിയുടെ ഡൽഹി വിജയം നമ്മെ കാണിക്കുന്നത് . ദീർഘവീക്ഷണവും , വിശ്രമമില്ലാതെയുള്ള ദൈനംദിന പ്രവർത്തനങ്ങളുമാണ് കെജ്രിവാൾ എന്ന എ എ പി പാർട്ടി നേതാവിന്റെ മുഖമുദ്ര . തീർച്ചയായും ഇന്ത്യയിലെ എല്ലാ സംസ്ഥാന മുഖ്യ മന്ത്രിമാർക്കും ഇതൊരുപാഠമാണ്.

രാജ്യം മുഴുവൻ ജാതിയും മതവും പറഞ്ഞു അസഹിഷ്ണുത പടർത്തി ഭരിക്കാതെ , സ്വന്തം ഭരണപ്രദേശങ്ങളിൽ അഴിമതിയില്ലാത്ത ഭരണം കാഴ്ച വയ്ക്കാൻ അഹോരാത്രം പരിശ്രമിച്ച കെജരിവാൾ തന്നെ ആണ് എ എ പിയുടെ നേതാവെന്ന സത്യം വീണ്ടും തിരിച്ചറിഞ്ഞിരിക്കുന്നു .

ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യത്ത് ഓരോ പ്രദേശങ്ങളുടെ പ്രാദേശിക വികസനത്തിന് , അവിടുത്തെ രാഷ്ട്രീയത്തിന് വലിയൊരു പങ്കുണ്ടെന്ന കാര്യം വിസമരിക്കാൻ കഴിയില്ലെന്ന വസ്തുതതയും എടുത്ത് കാണിക്കുന്നുണ്ട് .

ഡൽഹിയിലെ ആധികാരിക വിജയം കെജ്രിവാൾ എന്ന വ്യക്തിയെ മറ്റൊരു തലത്തിൽ എത്തിക്കുകയാണ് .

രാജ്യത്ത് ശക്തമായ ഫാസിസിസ്റ് ഭരണം നിലനിൽക്കുമ്പോഴും തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം മറക്കാതെ തന്നെ ജയിപ്പിച്ചവർക്ക് വ്യക്തമായ മറുപടി ജല്പനകളൂടെയല്ല മറിച്ച് പ്രവർത്തികളിലൂടെ കാണിച്ച് കൊടുത്ത് മാതൃകയായിരിക്കുകയാണ് അരവിന്ദ് കെജരിവാൾ എന്ന എ എ പി നേതാവ് .എ എ പിക്കും കെജരിവാളിനും എല്ലാ ആശംസകളും നേരുന്നു ..

Advertisment