1977ലാണ് മാണിയച്ചന്‍ അട്ടപ്പാടി ചുരംകയറി എത്തുന്നത്. അറിഞ്ഞോ അറിയാതെയോവിവേചനം സൃഷ്ടിക്കുന്ന സകല വ്യവസ്ഥിതിയോടും മാണി പറമ്പേട്ട് കലഹിക്കുന്നു. കുടിനീര്തിരയുന്ന, വരള്‍ച്ചമൂടിയ, ശിശുമരണം സംഭവിക്കുന്ന അട്ടപ്പാടിയുടെ പ്രശ്‌നങ്ങളെ അനന്തമായിനീട്ടികൊണ്ടു പോക രുതെന്നും ജീവിക്കാന്‍ വെമ്പല്‍കൊള്ളുന്ന മനുഷ്യമക്കള്‍ ഈ മലമടക്കുകളിലുണ്ടെന്നും ആദിവാസികളുടെ ഈ കാവലാള്‍ വിളംബരം ചെയ്യുന്നു.
എല്ലാ പുഴകളും പടിഞ്ഞാറോട്ട് ഒഴുകുമ്പോള്‍ അട്ടപ്പാടിയിലെ ഭവാനിപ്പുഴ കിഴക്കോട്ട് ഒഴുകുന്നു. ഭവാനിപ്പുഴ പോലെ ഒഴുക്കിലും ഓളങ്ങ ളിലുംവ്യത്യസ്തത പുലര്‍ത്തി നീതിക്കും ന്യായത്തിനും വേണ്ടി, പ്രകൃ തിക്കും മനുഷ്യനുംവേണ്ടി ഉറച്ച ശബ്ദവുമായി ഒരാള്‍. അതാണ് മാണിയച്ചന്‍.
വ്യവസ്ഥാപിതവിദ്യാഭ്യാസ ദര്‍ശനങ്ങള്‍ക്കും സാമൂഹ്യ മാതൃക കള്‍ക്കും ബദല്‍ സൃഷ്ടിച്ചെടുക്കാനുള്ള ആത്മാര്‍ത്ഥമായ അന്വേഷണമാ ണ് മാണിയച്ചന്റെ ജീവിതം. അട്ടപ്പാടി എന്ന മലനാടിനെയും അവിടുത്തെ ആദിവാസികളെയും ശരിയായവഴിക്കു നയിക്കാന്‍ മാണിയച്ചന്‍ പരിശ്രമം തുടങ്ങിയിട്ട് നാലു പതിറ്റാണ്ടായി.
ജനകീയസമരങ്ങള്‍, വൈജ്ഞാനിക സാമൂഹ്യമുന്നേറ്റ ങ്ങള്‍, ഗ്രാമവികസനം, മാനവികത തുടങ്ങിയ വിഷയങ്ങളില്‍ വേറിട്ട കാഴ്ചപ്പാടും പ്രവര്‍ത്തനശൈലിയുമുണ്ട് ഇദ്ദേഹത്തിന്. എല്ലാവൈജാ ത്യങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കുമതീതമായ വ്യക്തിബന്ധങ്ങും മാനുഷി കസമീപനങ്ങളും മാണിയച്ചന്റെ തനിമയാണ്.
1946 മാര്‍ച്ച് 3ന് കോട്ടയം ജില്ലയിലെ കാണിക്കാരി പഞ്ചായത്തിലെ കടപ്പൂര് കര ദേശത്ത് ദേവസ്യ പറമ്പേട്ടിന്റെയും ഏലിയാമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. 1971 ലായിരുന്നു മാണി പറമ്പേട്ടിന്റെ വൈദിക പട്ടം.
1977ലാണ് മാണിയച്ചന്‍ അട്ടപ്പാടി ചുരംകയറി എത്തുന്ന ത്. അട്ടപ്പാടിയില്‍എത്തിയശേഷം മറ്റൊരു സന്ന്യാസ സമൂഹത്തോടൊ പ്പം കുറെനാള്‍ ചെലവഴിച്ചു.പാലക്കാട് രൂപത അധ്യക്ഷന്‍ ആജ്ഞാപിച്ച തനുസരിച്ച് ഏതാനും മിഷന്‍ ഇടവകകളുടെആത്മീയാലാപനം നിര്‍ബ ന്ധമായും ഏറ്റെടുക്കേണ്ടിവന്നു.
അട്ടപ്പാടിയുടെ വിദൂരമലമടക്കുകളിലായിരുന്നു ചുമതലകള്‍ ഏറെയും. ഞായറാഴ്ചകളില്‍ ഊരുകളില്‍പോയി ദിവ്യബലി അര്‍പ്പിക്കുക ഏറെ ദുഷ്‌കരമായി. പ്രശ്‌നപരിഹാരത്തിന്മാണിയച്ചന്‍ കണ്ട പോംവഴി എന്തെന്നോ? ഒരു കുതിരയെ സ്വന്തമാക്കുകയായിരുന്നു.
താടിക്കാരനായ ഒരു അച്ചനെയും കൊണ്ട് കുതിക്കുന്ന കുതിരയെ അട്ടപ്പാടിക്കാര്‍ഇന്നും ഓര്‍ക്കാറുണ്ട്. ഗവേഷകന്‍, സംഘാട കന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഇങ്ങനെവിവിധ നിലകളില്‍ വിരാ ജിക്കുമ്പോഴും ആര്‍ത്തിയും ആസക്തിയും നിറഞ്ഞ ഇന്നത്തെജീവിത രീതികള്‍ക്ക് ചെറുകുടുംബങ്ങളുടെ സംഘടിത രൂപീകരണത്തിലൂടെ പരിഹാരം നിര്‍ദ്ദേശിക്കുകയാണ് ഇദ്ദേഹം.
പ്രതിരോധവും പ്രതിഷേധവും സ്വജീവിതത്തിന്റെ കടമയാണെന്ന് കരുതുന്നു.പച്ചമണ്ണ്ആലപ്പുഴ ജില്ലയോളം വിസ്തൃതിയുള്ള മനോഹര ഭൂപ്രദേശമാണ്അട്ടപ്പാടി. ഈ പശ്ചിമഘട്ട മലനിരകള്‍ നീലഗിരി ജൈവമേഖലയോട് ചേര്‍ന്ന്നില്‍ക്കുന്നു.
/sathyam/media/post_attachments/550Qm7yxb1O0TLS0DJYw.jpg)
സൈലന്റ്‌വാലി എന്ന പ്രസിദ്ധമായ മഴക്കാടുകളി ലേക്ക് പ്രവേശന നഗരിയായമുക്കാലിയില്‍നിന്ന് 22 കിലോമീറ്റര്‍. മാറി മറിയുന്ന കാലാവസ്ഥയുള്ളഅട്ടപ്പാടിയിലെ ജനതക്ക് മണ്ണുമായിട്ടാണ് ജന്മാന്തരബന്ധം. കാട്ടുവിഭവങ്ങള്‍കഴിച്ചും കാട്ടരുവികളിലെ കുളിര്‍ജലം കുടിച്ചുമായിരുന്നു അവരുടെ ജീവിതം.
ഗോത്രവിഭാഗങ്ങള്‍ പ്രകൃതിയെ നശിപ്പിക്കുകയല്ല ചെയ്തത്. പ്രകൃതിയോടിണങ്ങിജീവിക്കുക മാത്രമാ ണുണ്ടായത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വതന്ത്രവുംസുഭിക്ഷവുമായിരുന്നു ആദിവാസി ജീവിതം. എന്നാല്‍ അവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലെല്ലാം മദ്യകച്ചവടം വ്യാപകമായതോടെ അവരുടെ സ്വത്വം നഷ്ടപ്പെട്ടു.ഇന്ന് എല്ലാവിധത്തിലും അവര്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങളും ചൂഷണങ്ങളുംവര്‍ധിച്ചിരിക്കുന്നു.
നിയമം നല്‍കുന്ന സൗകര്യങ്ങളും അര്‍ഹതപ്പെട്ട അവ കാശങ്ങളുംചോദിച്ചുവാങ്ങാന്‍ അവര്‍ക്ക് അറിയില്ല. ഈ ദൗര്‍ബല്യമാ ണ് കാടിന്റെ മക്കള്‍ചൂഷണത്തിനിരയാകുന്നതിന്റെ കാരണം. വനഭൂമി യില്‍ ജീവിക്കുന്ന ആദിവാസികള്‍ 3വിഭാഗങ്ങളായിരുന്നു.
കുറുംബരാണ് ഇപ്പോഴുള്ളത്. മല്ലീശ്വരനെയാണ്ആരാധിക്കുന്നത്. വര്‍ഷംതോറും ശിവ രാത്രി ദിനത്തില്‍ ചെമ്മണ്ണൂരിലെമല്ലീശ്വരക്ഷേത്രത്തില്‍ ഉത്സവം നടക്കാ റുണ്ട്.നെല്ലും പതിരുംഅട്ടപ്പാടിയിലെത്തിയ മാണിയച്ചന്‍ അവരിലൊരാളായി ജീവിച്ചു. ഇതിനായി 192 ഊരുകളും അദ്ദേഹം സന്ദര്‍ശിച്ചു.
ആദിവാസി ജീവിത ത്തിന്റെപ്രധാനഭാഗമായ കൃഷി, നായാട്ട്, വനവിഭവം തേടല്‍, പരമ്പരാ ഗത വൈദ്യവും ചികിത്സയും, മൃഗസംരക്ഷണം ഇതെല്ലാം മാണിയച്ചനും സ്വീകരിച്ചു.അനൗപചാരിക വിദ്യാഭ്യാസത്തിലൂടെയും അറിവനുഭവങ്ങളി ലൂടെയും സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 30 ആദിവാസി കുട്ടികളെ തന്നോടൊപ്പംപാര്‍പ്പിച്ചു.
സഹകരണം, അധ്വാനം, കൃഷിപ്പണി കള്‍ എന്നിവയിലൂടെ ആദിവാസികുടുംബങ്ങളെ പരസ്പരം ബന്ധപ്പി ക്കാനുള്ള നീക്കം എത്രയോ ശ്രമകരമായിരുന്നു. നഷ്ടപ്പെടുന്ന പ്രകൃതി യെ പുനഃസ്ഥാപിക്കാന്‍ അവര്‍ക്ക് അവരോടുതന്നെ ആദ്യം പൊരുതേണ്ടതുണ്ടായിരുന്നു.
ആദിവാസികളുടെ ജീവിതത്തിലേക്ക് അറിവായും സ്‌നേഹമായുംസ്വാന്തനമായും സംക്രമിക്കാന്‍ മാണിയച്ചന് കഴിഞ്ഞു.
ഗോത്രവര്‍ഗക്കാരു ടെജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച് അവരുടെ പൈതൃകം സംരക്ഷിക്കാന്‍ സാധ്യമായ ഇടപെടല്‍ തുടരുന്നുണ്ടെങ്കിലും ജീവിതം മുഴുവന്‍ വരിഞ്ഞുകെട്ടിയ ബന്ധനങ്ങളില്‍നിന്ന്അവര്‍ ഇപ്പോഴും മോചിതരല്ലെന്നാണ് മാണിയച്ചന്‍ കരുതുന്നത്.
പരസ്പരാനന്ദ ബന്ധുസമൂഹംഅന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള നിലപാ ടുകള്‍ശക്തിപ്പെടുകയും യുക്തിദര്‍ശനം ജീവിതത്തില്‍ സ്വാംശീകരിക്ക പ്പെടുകയുംചെയ്തപ്പോള്‍ തന്റെ പുരോഹിതവേഷം മാണിയച്ചന്‍ അഴിച്ചുവെച്ചു.
മാനവികതയിലൂന്നിയ പ്രവര്‍ത്തനങ്ങളും ലിംഗനീതിയിലധി ഷ്ഠിതമായഅന്വേഷണങ്ങളും അനുഭവതലങ്ങളിലെത്തിച്ചു. കാലുഷ്യമി ല്ലാത്ത ഒരു സമൂഹത്തിന്റെനിര്‍മിതിക്ക് പ്രത്യയ ശാസ്ത്രങ്ങള്‍ക്കുമപ്പുറമു ള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
/sathyam/media/post_attachments/KAP4u44UIdVukjDas2cD.jpg)
ഇതിനാവശ്യമായ നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരുകളുടെപരാജയത്തെ ചൂണ്ടി ക്കാണിച്ചു. ശാസ്ത്രം, യുക്തിചിന്ത,സ്ത്രീ-പുരുഷപാരസ്പര്യം, വ്യക്തി സ്വാതന്ത്ര്യം, സംഘജീവിതം,സര്‍ഗാത്മകത, പരസ്പരാനന്ദബന്ധു സമൂ ഹം എന്നീ ആശയങ്ങളില്‍ സ്വന്തമായ ഒരുദാര്‍ശനിക തന്നെ രൂപപ്പെടുത്തി.
ആദിവാസികള്‍ക്കു മാത്രമല്ല മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും സ്വീകാര്യമാകേണ്ട രഞ്ജിപ്പും കൂട്ടായ്മയും വിശദമാക്കുന്നഒരാശയത്തിന്റെ പ്രചാരണം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യ ജീവിതത്തെയുംഅവരുടെ സാമൂഹ്യ രാഷ്ട്രീയ വര്‍ഗീയ സംഘര്‍ഷങ്ങളെയും മാറ്റി പണിയുന്നഒരു ചിന്താസരണി.
മനുഷ്യരുടെ അടിസ്ഥാന ചോദനകളെ ഉചിത മായിവിലയിരുത്തുന്ന യാഥാര്‍ത്ഥ്യനിഷ്ഠമല്ലാത്ത സദാചാരക്രമത്തെ വിമര്‍ശിക്കുന്ന ഒന്ന്. പരമ്പരാഗത രൂപകങ്ങളെ ഉടച്ചുവാര്‍ക്കുന്ന പാടിപ്പതിഞ്ഞ പല്ലവികളെ ചിലപ്പോഴൊക്കെ ചോദ്യം ചെയ്യുന്ന ഒരു സുസ്ഥിര ജീവിതദര്‍ശനം.
ഇത് ഉള്‍ക്കൊള്ളാന്‍ വൈമനസ്യമുള്ളവര്‍ ഏറെ കാണുമെങ്കിലും വ്യവസ്ഥിതിയുടെ മാറ്റത്തിനായികേരളത്തില്‍ അങ്ങോളമിങ്ങോളം ഈ എഴുപത്തിമൂന്നുകാരന്‍ അവിരാമം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആദിവാസികളുടെ കാവലാള്‍ധീരനും സര്‍വോപരി ത്യാഗസമ്പന്നനുമായ ഈ പഴയ സുവിശേഷ കന്മലനാടിന്റെ ഓരോ സ്പന്ദനവുമറിയാം.
കേന്ദ്രസംസ്ഥാന സര്‍ക്കാരുളും സന്നദ്ധ സംഘടനകളും അട്ടപ്പാടിയിലേക്ക് ഒഴുക്കിയ ഫണ്ടുകള്‍ അനവധിയാണ്. അതൊന്നും അടിസ്ഥാനവിഭാഗത്തിലേക്ക് ഫലപ്രദമായി എത്തിയില്ല. പ്രഖ്യാപിക്കപ്പെട്ടഫണ്ടുകള്‍ അര്‍ഹരിലേക്ക് എത്തിയിരു ന്നെങ്കില്‍ അട്ടപ്പാടി എന്നോ വികസിച്ചേനെ.
ആദിവാസികള്‍ ഭൂമിക്കുവേണ്ടി, അന്നത്തിനുവേണ്ടി ഇപ്പോഴും നിലവിളിക്കുന്നു. അവരുടെസ്വാഭാ വിക കൃഷി വേരോടെ പിഴുതെറിയപ്പെടുന്നു. അവര്‍ നാടിന്റെ, സംസ്‌കാരത്തിന്റെ പൈതൃക സമ്പത്താണ്. അവരുടെ ഉന്നമനം മുഖ്യമായതിനാല്‍ അട്ടപ്പാടിവിടാന്‍ അച്ചന്‍ ഒരുക്കമല്ല. കഠിനമായ മലമടക്കുകള്‍ താണ്ടിയ കാലുകള്‍ദുര്‍ബലമാണിന്ന്.
നാലുപതിറ്റാണ്ടുകാലത്തെ അനുസ്യൂതമായ പ്രവര്‍ത്തനങ്ങളെഗൗരവമായി സമീപിക്കാന്‍ അധികാരികള്‍ ഇപ്പോഴെ ങ്കിലും മുതിരുന്നുണ്ട്.വിമര്‍ശിച്ചവര്‍ പലരും മാണിയച്ചന്റെ വലിയ മനസ്സി ന്റെ വിശുദ്ധിയും നേര്‍മയുംഅംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.
ഒരര്‍ത്ഥത്തില്‍ മാണിയച്ചന്‍ പകര്‍ന്നു നല്‍കിയഗതികോര്‍ജമാണ് ഇപ്പോള്‍ അട്ട പ്പാടിയിലെ ആദിവാസി സമൂഹത്തിന്റെചാലകശക്തി എന്നുപറയാം.ആദിവാസികള്‍ക്ക് സഹവാസികളുമായി ദൃഢമായ അടുപ്പം അവ രെഒന്നിപ്പിക്കാന്‍ കൃഷിയില്ലാതെ മറ്റു വഴിയില്ലെന്നും വിദ്യാഭ്യാസം ജന്മാവകാശമാണെന്നും ഏവരും തിരിച്ചറിഞ്ഞിരിക്കുന്നു.
മതേതര രാജ്യത്തെ മതനിരപേക്ഷതശക്തിപ്പെടണമെന്നും വിദ്യാഭ്യാസത്തെ മൗലികമാക്കാ നുള്ള നടപടികളുണ്ടാകുമ്പോള്‍ഗോത്രവര്‍ഗങ്ങളെ എങ്ങനെ മാറ്റി നിര്‍ ത്തുമെന്നും മാണിയച്ചന്‍ ചോദിക്കുന്നു.
അറിഞ്ഞോ അറിയാതെയോ വിവേചനം സൃഷ്ടിക്കുന്ന സകല വ്യവസ്ഥിതിയോടുംമാണി പറമ്പേട്ട് കലഹിക്കുന്നു. കുടിനീര് തിരയുന്ന, വരള്‍ച്ചമൂടിയ, ശിശുമരണംസംഭവി ക്കുന്ന അട്ടപ്പാടിയുടെ പ്രശ്‌നങ്ങളെ അനന്തമായി നീട്ടികൊണ്ടുപോകരുതെന്നും ജീവിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യമക്കള്‍ ഈ മലമടക്കു കളിലുണ്ടെന്നുംആദിവാസികളുടെ ഈ കാവലാള്‍ വിളംബരം ചെയ്യുന്നു.
ദാരിദ്ര്യവുംപിന്നോക്കാവസ്ഥയും മറ്റി വിജയത്തിന്റെ വഴി കാണിക്കുന്ന മാണിയച്ചന്കൃഷിയോടാണ് പ്രിയം. അട്ടപ്പാടി ഐ എച്ച് ആര്‍ ഡി കോളേജ് പ്രിന്‍സിപ്പല്‍ വയനാട് സ്വദേശിനി സലോമിയാണ് ജീവിത പങ്കാളി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us