“നീതി എന്ന വലിയവന്റെ മാത്രം സ്വത്ത്‌. സാർ, പ്രമുഖരല്ലാത്തവർക്കും മാനമുണ്ട്‌, വേദനയും.”

Monday, December 2, 2019

– മുബാറക്ക്‌ കാമ്പ്രത്ത്‌

നിയമം അക്രമിയുടെ മനുഷ്യത്വത്തിനായ്‌ വാദിക്കുന്ന നാട്ടിൽ അക്രമം ഒരു കലാരൂപമായ്‌ മാറും, ആരാണു ഏറ്റവും വൃത്തിഹീനമായ്‌ ചെയ്യുന്നത്‌ എന്ന മത്സരം. ഓരോ ബലാത്സംഗ കൊലപാതകം നടക്കുമ്പോഴും ജനം തെരുവിൽ ഇറങ്ങിയാലേ നീതി നടപ്പാകൂ എങ്കിൽ നീതി തെരുവിൽ നടപ്പാക്കേണ്ടി വരും.

സ്വവർഗ്ഗ വിവാഹവും അവിഹിത ബന്ധവും വിവാഹേതര ബന്ധവും മുത്തലാഖും പരസ്പര ധാരണയോടെയുള്ള ബന്ധവും ലൈഗിക സ്വാതന്ത്ര്യവും എല്ലാം നിയമം മൂലം അവകാശം ആക്കുമ്പോൾ, ബലാത്സംഗം ജനശ്രദ്ധ നേടിയാൽ അതും നല്ല കച്ചവട മാർക്കറ്റ്‌ ആണു രാഷ്ട്രീയക്കാർക്ക്‌..

പിങ്ക്‌ നംബർ, പിങ്ക്‌ ടാക്സി, പിങ്ക്‌ ഓട്ടോ, പിങ്ക്‌ ട്രെയിൻ, പിങ്ക്‌ സുരക്ഷാ വാരാഘോഷം, വനിതാ കമ്മീഷന്റെ 3 അഭിമുഖം, 4 പ്രസ്താവന, പ്രമുഖരുടെ കരചിൽ നാടകങ്ങൾ, കോടതിയുടെ രണ്ട്‌ ശാസന, കേട്ട അന്വെഷക ഉദ്യോഗസ്ഥർക്ക്‌ മൂത്ര ശങ്ക, പേടി പനി, പത്രമാധ്യമങ്ങൾക്ക്‌ ആന, ചേന, സംസ്ഥാന, പ്രദേശ, മത, രാഷ്ട്രീയം ചേർത്ത് ഉള്ള കാവടിയാട്ടം..

ബസ്സിൽ, ബസ്റ്റോപ്പിൽ, റെയിൽവേ സ്റ്റേഷനിൽ, ട്രെയ്നിൽ, സ്കൂളിൽ, ആരാദനാലയങ്ങളിൽ, അയൽപക്കത്ത്‌, റോഡിൽ, പട്ടാപകൽ, കാറിൽ, വീട്ടിൽ.. ആൺ പെൺ വ്യത്യാസം ഇല്ലാതെ ബലാത്സംഗങ്ങൾ ആണു.. ഇത്രക്ക്‌ ഉദ്ദരിക്കാൻ മാത്രം ഈ സമൂഹത്തിനു എന്ത്‌ ഹോർമ്മോൺ മാറ്റം ആണു ഉണ്ടായിരിക്കുന്നത്‌? അതോ വാർത്താവിന്നിമയം എളുപ്പമായപ്പോൾ വാർത്തകൾ വെളിച്ചം കാണുന്നത്‌ മാത്രമോ? ‌

4 ആൾ കൂടുന്നയിടത്ത്‌ ഒറ്റക്ക്‌ നിൽകുന്ന പെണ്ണായാലും ആണായാലും പിറ്റേന്ന് പീഡനമരണ വാർത്തയാണു വരുന്നത്‌, പീഡിപ്പിച്ച ശേഷം ഭീകരമായ്‌ കൊലചെയ്യുന്ന പ്രവണതയാണു ഇന്ന് കൂടുതൽ. വെട്ടിയും കുത്തിയും കത്തിച്ചും ശ്വാസം മുട്ടിച്ചും ചെളിയിൽ പൂഴ്ത്തിയും എല്ലാം ആവേശം തീർക്കുകയാണു നിത്യവും തെരുവിൽ,

മരുമകൾ അമ്മാവനാൽ ഗർഭിണി, അമ്മ മകളെ കൊണ്ട്‌ നടന്ന് വിൽകുന്നു, ഓട്ടോറിക്ഷക്കാരനു മുത്തശി കൊച്ചുമകളെ കാഴ്ചവെക്കുന്നു, അഛൻ മകളെ ഗർഭിണിയാക്കുന്നു, പിടിക്കപ്പെട്ട കാമുകനും ഭാര്യയും ഭർത്താവിനെ കഴുത്തറുക്കുന്നു, കാമുകൻ കാമുകിയുടെ കുഞ്ഞിനെ തല ചുവരിൽ അടിച്ച്‌ കൊല്ലുന്നു,

70 വയസുകാരി പീഡിപിക്കപ്പെടുന്നു, പിടിക്കപ്പെടുന്ന വേശ്യാവൃത്തി നടത്തുന്നിടത്ത്‌ മിക്കതും നേതാവ്‌ ഗുണ്ടാ സ്ത്രീകൾ, ‌ഹണി ട്രാപ്പ്‌ വ്യവസായം വ്യാപിക്കുന്നു, എല്ല കോടതിയിലും കുറഞ്ഞത്‌ 10 കേസെങ്കിലും, ഓരോ സ്റ്റേഷനിലും പറഞ്ഞ്‌ പോയതും പറയാതെ പോയതുമായ നിരവധി കരച്ചിലുകൾ, ‌‌

അവസാനം എല്ലാം കഴിയുമ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ടും വാട്സപ്പിൽ ഷെയർ ചെയ്തും ഒരിക്കലും എടുക്കാത്ത ഒരു “നിർഭയ” സഹായവും കൊണ്ട്‌ ജനം അടുത്ത കരിഞ്ഞ- കഷണ മുറിച്ച, ദ്രാവകം ഉണങ്ങാത്ത ശവം തേടി പോകുന്നു..

എന്ത്‌ നടന്നാലും അത്‌ സ്വന്തം വേദനയാകും വരെ വാർത്ത മാത്രമായ്‌ കണ്ട്‌, ജീവിക്കുന്നവർക്ക്‌ ഈ നിയമം മതിയാകും. എന്നാൽ കർമ്മശരീരം ആഗ്രഹിക്കുകയും സ്വമനസ്‌ വെറുപ്പുകയും ചെയ്യുന്ന ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്ന് പോയ ഒരു ജീവനും ഇത്‌ ആഗ്രഹിക്കുനില്ല..

ഇവിടെ നിയമം പ്രമുഖന്റെ കൂടെയാണു, തെരുവിൽ മനുഷ്യനു‌ വിലയില്ല, വിലയില്ലാത്തതിനു നീതിയും ഇല്ല. നിയമത്തെ വിധിക്കാൻ ജനതക്ക്‌ സാധിക്കുന്ന അന്ന് നിർഭയയും സൗമ്യയും ജിഷയും പ്രിയയും ഉഷയും മധുവും രാഹുലും രോഹിതും ഫാത്തിമയും ലൈലയും വരുണും പിന്നെ ഇനിയും പുറത്ത്‌ വരാത്ത ഒരുപാട്‌ മരണങ്ങളും കരചിലുകളൂം ഇല്ലാതാകും.

ഇല്ലെങ്കിൽ ഓരോ ഇരുട്ടിലും ഒരു കൈ പതുങ്ങിരിക്കുന്നു എന്നത്‌ ഓർത്തു ജീവികുക, ഓരോ സമയവും അസമയം ആണെന്നും ഇന്ന് ശബ്ദിക്കാത്തവനു നാളെ കരയാൺ അവകാശം ഇല്ല എന്നും ഓർക്കുക.

ഇരുളാണു പകൽ പോലും, കണ്ടിട്ടും കാണാത്ത നീതി നിങ്ങൾക്ക്‌ സുരക്ഷ നൽകുമ്പോൾ. മരണമാണു ഓരോ ഇരുട്ടിലും, ആസ്വദിച്ച്‌ കൊല്ലുന്ന ലൈഗികതയാണത്‌.

“ഒന്നുകിൽ നിശബ്ദമായിരുന്ന് സ്വന്തം ഊഴം തേടുക, അല്ലെങ്കിൽ ഈ അന്ധനീതിയെ വിധിക്കുക”

×