26
Saturday November 2022

മരുഭൂമിയിലെ നീരുറവകൾ (പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ)

ജോയ് ഡാനിയേല്‍, ദുബായ്
Monday, March 23, 2020

ലം ജീവനാണ്. മരുഭൂമിയിലാകുമ്പോൾ അത് ദൈവവും പുണ്യവും. മണലാരണ്യത്തിൽ ദാഹാർത്തരായി അലഞ്ഞുതിരിയുന്ന ഹാഗാറിനും (ഹാജറ) മകൻ ഇസ്മയിലിനും ദൈവം നീരുറവ നൽകി അനുഗ്രഹിക്കുന്നത് ബൈബിളിലെ പഴയനിയമത്തിലും മുസ്ലീങ്ങൾ സംസം ജലത്തിന്റെ നന്മയിലും സ്‌മരിക്കുന്നു.

പതിറ്റാണ്ടുകൾ നീണ്ട പ്രവാസജീവിതത്തിൽ ഒരുപാട് മാനേജർമാരുടെ കൂടെ നേരിട്ട് ജോലിചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഈ അനുഭവ പരിസരത്തിൽ ഇടയ്ക്കിടെ മനസ്സിലേക്ക് ഓടിയെത്തുന്നതാണ് ഉണ്ണിയുടെ മുഖം.

ഒരു അഭ്യർത്ഥനയുമായാണ് അയാൾ അന്ന് ഓഫീസിലേക്ക് വന്നത്. രണ്ടുമാസത്തെ അവധി അനുവദിച്ച് നൽകണം. ഭാര്യയും മകളും തീരാവ്യാധിയുടെ പിടിയിൽ. അവസാന പ്രതീക്ഷയും അണയുന്നപോലെ ആ മുഖത്ത് മങ്ങൽ. ലീവിനുള്ള ഫോം ഞാനെടുത്ത് പൂരിപ്പിക്കുവാൻ തുടങ്ങി.

“സാർ, സാമ്പത്തികമായി ആകെ പരുങ്ങലിലാണ്. വിമാന ടിക്കറ്റ് എങ്കിലും കമ്പനി തരുവാൻ ഒന്ന് പറയുമോ?. സാലറിയിൽ നിന്നും പിടിച്ചുകൊള്ളട്ടെ” ഉണ്ണി കൈകൂപ്പി.

എച്ച്. ആറിൽ അന്വേഷിച്ചപ്പോൾ അയാൾ ടിക്കറ്റിന് എലിജിബിൾ അല്ല. പ്രോപ്പർ ചാനൽവഴി പ്രേത്യേക അപേക്ഷ എഴുതി അയച്ചാൽ ചിലപ്പോൾ മാനുഷിക പരിഗണനയുടെ പേരിൽ ടിക്കറ്റ് കിട്ടിയേക്കും. പക്ഷേ, ഉറപ്പില്ല. എങ്കിലും ശുഭപ്രതീക്ഷയിൽ ഞാൻ ഫോം പൂരിപ്പിച്ചു. അപേക്ഷ തയ്യാറാക്കി.

ഞാൻ ഉണ്ണിയോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. ഭാര്യയ്ക്കും മകൾക്കും ക്യാൻസർ പിടിപെട്ട് ഏറെക്കാലമായി ചികിത്സയിലാണ്. മകളുടെ കാര്യത്തിൽ ചെറിയ പ്രതീക്ഷയുണ്ട്. കയ്യിലെ അവസാന ചില്ലിയും അവരുടെ ചികിത്സയ്ക്കായി ചെലവഴിച്ച് നിസ്സഹായനായ ഒരു ഭർത്താവും പിതാവുമാണ് മുന്നിൽ.

നാട്ടുകാരുടെയൊക്കെ സഹായത്താലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. അടുത്ത ദിവസം ആശുപത്രിയിൽ അവരെ കൊണ്ടുപോകണം. അതിനായിട്ടാണ് പെട്ടെന്ന് നാട്ടിലേക്ക് പോകുന്നത്. കഥകൾകേട്ട് ഞാൻ നിശബ്‌ദനായി പുറത്തേക്ക് നോക്കിങ്ങനെയിരുന്നുപോയി.വിധി ഇങ്ങനെയും പരീക്ഷിക്കുമോ?

ഫോമിൽ ഒപ്പിട്ടശേഷം നിരാശ നിറഞ്ഞ മുഖവും, ഒഴിഞ്ഞ കൈകളും കാഴ്ച്ചയായി തന്ന് ഉണ്ണി നടന്നകന്നു.

ഞാൻ അയാളുടെ ജീവിതത്തെപ്പറ്റി പിന്നെയും കൂടുതൽ അന്വേഷിച്ചു. വളരെ സന്തോഷത്തിൽ കഴിഞ്ഞ കുടുംബമായിരുന്നു. പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞ് ഭാര്യയുടെ രോഗം പുറത്തറിയുന്നത്. പിന്നാലെ മകളും. പണത്തിന്റെ ആവശ്യം കൊണ്ടുമാത്രം ഉണ്ണി അവരെവിട്ട് ഇവിടെ ജോലിചെയ്യുന്നു.

ഇത്രയൊക്കെ ആയിട്ടും ആരോടും യാചിക്കുവാൻ അയാൾക്ക് മനസ്സ് വന്നില്ല. ആരെയും തൻറെ വേദന പറഞ്ഞ് വിഷമിപ്പിക്കേണ്ട എന്നൊരു ചിന്തയായിരിക്കാം അതിന് കാരണം. അത്രയ്ക്ക് സാധുവായ ഒരു മനുഷ്യൻ.

അയാളെ എങ്ങനെയും സഹായിക്കണമെന്ന് മനസ്സ് പറഞ്ഞു. ഓഫീസിൽ എല്ലാവരോടും ആലോചിച്ച് ഒരു സംഭാവന എടുക്കുവാൻ തീരുമാനിച്ചു. ഓരോരുത്തരും അവരാൽ കഴിയുന്ന രീതിയിൽ.

ശമ്പളം കിട്ടിയിട്ട് അധികം ദിവസം ആയിട്ടില്ലാത്തതിനാൽ പലരും ഇരുപതും, അമ്പതും, നൂറും ദിർഹം തന്ന് തങ്ങളാൽ കഴിയുന്ന സഹായം ചെയ്‌തു. അവസാനം ഞാൻ മാനേജരുടെ അടുത്തും എത്തി.

മരുഭൂമിയിൽ ഉച്ചസൂര്യൻ ജ്വലിച്ചു നിൽക്കുന്നു. ഉണ്ണിയുടെ വിധിയുടെ താപത്തെ ചെറുതായെങ്കിലുമൊന്ന് തണുപ്പിക്കാൻ എന്നവണ്ണം എൻറെ കയ്യിൽ സംഭാവനയുടെ ലിസ്റ്റ്. മാനേജർകൂടി തന്നുകഴിഞ്ഞാൽ കളക്ഷൻ പൂർത്തിയായി.

“എത്രയായി?” ചോദ്യം ചോദിച്ച് മാനേജർ ലിസ്റ്റ് വാങ്ങി അതിലേക്ക് കണ്ണുകൾ പായിച്ചു. “കരുതിയതിലും കൂടുതൽ പണം പിരിഞ്ഞല്ലോ?!” കണ്ണടയൂരി മാനേജർ തുടർന്നപ്പോൾ ഞാൻ മന്ദഹസിച്ചു.

“ഞാനെത്ര തരണം?” ആ ചോദ്യം എന്നെ ആശയക്കുഴപ്പത്തിലാക്കിക്കളഞ്ഞു. നിർബന്ധിച്ച് ചെയ്യിക്കേണ്ട ഒന്നല്ലല്ലോ പരസഹായം. എന്നിലെ നിശബ്ദതയുടെ അർത്ഥം അദ്ദേഹത്തിന് ഗ്രഹിക്കാനായി എന്ന് തോന്നുന്നു.

പിന്നെ തൻറെ പേഴ്‌സ് എടുത്ത് തുറന്നു. അതിൽ ഒരു അഞ്ഞൂറിൻറെ ദിർഹം മാത്രമുണ്ട്. എന്നെയൊന്ന് തറപ്പിച്ച് നോക്കിയിട്ട് മാനേജർ പറഞ്ഞു.

“ആകെയുള്ളത് അഞ്ഞൂറിൻറെ നോട്ടാണ്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് തിരികെവരുമ്പോൾ എ.ടി.എമ്മിൽ നിന്നും എടുത്തുകൊണ്ടുവരാം. ഇതുംപറഞ്ഞ് ആ നോട്ട് തിരികെ വച്ച് പേഴ്‌സ് പോക്കറ്റിൽ തിരുകി ഊണുകഴിക്കാൻ പോകാനായി എണീറ്റു. ഞാൻ തിരികെ സീറ്റിലേക്കും.

ഞാൻ സംഭാവനയുടെ ലിസ്റ്റിലേക്ക് കണ്ണുകൾ വീണ്ടും പായിച്ചു. ചെറുതുമുതൽ വലുതുവരെയുള്ള ഈ ലിസ്റ്റിൽ മാനേജർ എന്താണ് അന്വേഷിച്ചത്? ഏറ്റവും വലിയ സംഭാവന തന്നത് ആരൊക്കെയാണെന്നാണോ? ഒരു നിമിഷം മാനേജരെപ്പറ്റിയൊന്ന് ചിന്തിച്ചു.

സാമ്പത്തിക കാര്യത്തിൽ തികഞ്ഞ അച്ചടക്കമുള്ള ആളാണ് അദ്ധേഹം. ലോണുകൾ ഇല്ല. ക്രെഡിറ്റ് കാർഡ് പലിശ വരുംമുമ്പ് സമയത്ത് അടയ്ക്കും. അനാവശ്യ പണച്ചെലവുകൾ എല്ലാം ഒഴിവാക്കുകയാണ് പതിവ്.

സംഭവനക്കാരെ പരിസരത്ത് അടുപ്പിക്കില്ല. പലവട്ടം ആലോചിച്ച് മാത്രമേ ഒരുദിർഹം പോലും ആർക്കെങ്കിലും കൊടുക്കൂ. എല്ലാത്തിനും കൃത്യമായ കണക്കുകൾ സൂക്ഷിക്കും. ഭക്ഷണം പോലും മിതമായി മാത്രം. കാപ്പി, ചായ ഒന്നുമില്ല.

അതിനാൽത്തന്നെ മാനേജരെ കഞ്ചൂസ് (പിശുക്കൻ) എന്നുപോലും ആൾക്കാർ വിളിക്കാറുണ്ട്. എന്തായാലും ഈ സംഭവനപിരിയ്ക്കൽ മാനേജർ എതിർക്കാത്തതു ഭാഗ്യം.

അഞ്ചോ പത്തോ നക്കാപ്പിച്ച തരുവാനായിരിക്കും ലിസ്റ്റ് നീട്ടിപിടിച്ച് നോക്കിയത്. കയ്യിലുള്ള അഞ്ഞൂറിന്റെ നോട്ട് കാരണമാണ് തിരികെ വരുമ്പോൾ തരാം എന്ന് പറഞ്ഞത് ഒഴിഞ്ഞത്. ചിന്തകൾ കാര്മേഘംപോലെ ഉരുണ്ടുകൂടി.

വൈകുന്നേരത്തേക്കെങ്കിലും ഉണ്ണിയുടെ ലീവ് അപ്രൂവ് ആയി ടിക്കറ്റ് കിട്ടിയാൽ ഭാഗ്യം. ഊണുകഴിഞ്ഞ് തിരികെ ജോലിയിൽ വ്യാപൃതനായപ്പോൾ മാനേജർ തിരികെ വന്നു. വന്നപാടെ അകത്തേക്ക് വിളിച്ചു. ഞാൻ ധൃതിയിൽ ക്യാബിനകത്തേക്ക് കയറി. “സാർ”

എന്നെ കണ്ടതും മാനേജർ ലിസ്റ്റ് വാങ്ങി ഒന്നുകൂടി നോക്കി. “ലിസ്റ്റിൽ ഒന്നും എഴുതേണ്ട. ആരോടും പറയുകയും വേണ്ട” ഇതും പറഞ്ഞ് പേഴ്‌സിൽനിന്നും ഒരു നോട്ട് എടുത്തുനീട്ടി. ഞാൻ സൂക്ഷിച്ച് നോക്കി.

ആയിരം ദിർഹത്തിന്റെ ഒരു കറൻസി!! ഇന്ത്യൻ രൂപയിൽ കൺവേർട്ട് ചെയ്‌താൽ ഏകദേശം ഇരുപതിനായിരത്തിനടുത്ത്! വിശ്വാസം വരാത്തതുപോലെ ഒരുനിമിഷം കണ്ണ് അതിൽത്തന്നെ തറഞ്ഞുനിന്നു.

ക്യാബിനിൽനിന്നും തിരികെ ഇറങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നില്ലെങ്കിലും മനസ്സ് ആർദ്രമായിരുന്നു. ഉണ്ണിയുടെ ദയനീയ മുഖവും മാനേജരുടെ പുഞ്ചിരിക്കുന്ന മുഖവും മനസ്സിൽനിന്നും ഒരിക്കലും മായാത്ത ഒരടയാളമായി അപ്പോൾ മനസ്സിൽ പതിഞ്ഞുപോയി.

കമ്പ്യൂട്ടറിൽ പുതിയ മെയിൽ പോപ്അപ് ഉയർന്നു. എച്ച്.ആറിൽ നിന്നും മെസേജ്. ഉണ്ണിയുടെ ലീവ് അപ്പ്രൂവൽ ഒപ്പം ടിക്കറ്റിന്റെ കോപ്പിയും. ദാഹർത്താനായി നിൽക്കുന്ന ഒരു പാവത്തിന് മരുഭൂമിയിൽ നീരുറവ തെളിയുന്നു. ഹാഗാറിന്റെയും ഇസ്മായേലിന്റെയും മുഖം ഞാനോർത്തു.

പിരിച്ചെടുത്ത പണം ഇടതുകൈയിൽ പിടിച്ച് ഞാൻ ഫോണെടുത്ത് ഉണ്ണിക്ക് ഡയൽ ചെയ്‌തു. അപ്പോൾ കണ്ണുകൾ നനഞ്ഞിരുന്നു.

More News

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് എം എം മണിയുടെ മറുപടി. നോട്ടീസ് കൊടുത്തതിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്ന് എം എം മണി വിമര്‍ശിച്ചു. അത് എന്റെ പണിയല്ല. താൻ അങ്ങനെ ആരോടും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് രാജേന്ദ്രൻ ഭൂമി കയ്യെറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്. താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുകയുമില്ലെന്ന് […]

ഡല്‍ഹി: ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ കാമുകൻ അഫ്താബ് പൂനാവാല ഫ്ലാറ്റിലേക്ക് ക്ഷണിച്ച സ്ത്രീ ഡോക്ടറാണെന്ന് പൊലീസ് കണ്ടെത്തി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെയാണ് അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ഈ സമയം ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ‘ബംബിൾ’ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ യുവതിയുമായി അഫ്താബ് പരിചപ്പെടുന്നത്. പിന്നീട് ഇവരെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. യുവതിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഡേറ്റിങ് ആപ്പ് അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ആപ് വഴി അഫ്താബ് നിരവധി […]

വിറ്റാമിൻ ഡി കൂടുതലായും സൂര്യവെളിച്ചം തട്ടുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതാണ്. രണ്ട് തരത്തിലുള്ള വിറ്റാമിൻ ഡി ഉണ്ട്. വിറ്റാമിൻ ഡി 2 സസ്യഭക്ഷണത്തിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 മൃഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 ആരോഗ്യകരമായ വളർച്ചക്കും വികാസത്തിനും സഹായകരമായതിനാൽ കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ്. കുട്ടികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി നൽകുന്ന നിരവധി ഗുണങ്ങളിൽ ചിലത് ഇതാ.. 1. പ്രതിരോധശേഷി വർധിപ്പിക്കുന്നു ശരീരത്തിൽ, കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും രോഗ പ്രതിരോധം […]

തിരുവനന്തപുരം: ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ദിനത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്നവരെ പോലും ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുകയാണ്. 1946 മുതൽ 1949 വരെയുള്ള മൂന്നു വര്‍ഷകാലയളവിൽ ഭരണഘടനാ നിര്‍മ്മാണ സഭയിൽ നടത്തിയ ദീര്‍ഘവും ചരിത്രപ്രസിദ്ധവുമായ സംവാദങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ അവര്‍ക്കായി നൽകിയ ഭരണഘടന രൂപംകൊണ്ടത്. ജനാധിപത്യ […]

ചെന്നൈ : പിഎസ്എൽവി സി 54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം. സമുദ്ര നിരീക്ഷണത്തിനുള്ള ഓഷ്യൻ സാറ്റ് 3 ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു. സഹയാത്രികരായ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളെ അടുത്ത ഘട്ടത്തിൽ ഭ്രമണപഥത്തിൽ സ്ഥാപിക്കും. ഇതിനായി റോക്കറ്റിന്‍റെ അവസാന ഘട്ടത്തെ 528 കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ത്തുന്ന പ്രക്രിയ തുടരുകയാണ്. ബഹിരാകാശ സ്റ്റാർട്ടപ്പുകളായ പിക്സലിന്‍റെയും ധ്രുവസ്പേസിന്‍റെയും ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ള നാല് ആസ്ട്രോകാസ്റ്റ് ഉപഗ്രഹങ്ങളുമാണ് ഇനി ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ളത്. പിഎസ്എൽവി വളരെ […]

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നത്. ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചർച്ചക്ക് വരുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ചർച്ച പരാജയപെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.

കൊച്ചി: വിഴിഞ്ഞം തുറമുഖ നി‌ർമ്മാണത്തിന് പാറയെത്തിച്ച ലോറികളെല്ലാം തകർത്ത് വൻ സംഘർഷമാണ് വിഴിഞ്ഞത്ത് തുടരുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങൾ കടന്നു പോകുന്നതു തടയില്ലെന്ന് സമരക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയതിനു പിന്നാലെയാണ് ഇന്ന് രാവിലെ ലോറികൾ തടഞ്ഞിടുകയും തിരിച്ച് അയയ്ക്കുകയും ചെയ്തത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് മതിയായ സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി നവംബർ 28 നു പരിഗണിക്കാനിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പാക്കാനും […]

കണ്ണൂര്‍ : തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടിൽ വിശദീകരിക്കുന്നു. തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷൻസ് […]

തിരുവനന്തപുരം : മലപ്പുറത്ത് അഞ്ചാംപനി വ്യാപകമായകിന് പിന്നിൽ വാക്‌സിനോടുള്ള വിമുഖതയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 130 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചുരുക്കം പേർമാത്രമാണ് വാക്‌സിൻ എടുത്തിട്ടുള്ളത്. അവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. രോഗം വ്യാപകമായതിന്റെ ഫലമായി വാക്‌സിനെടുത്തവർക്കും വൈറസ് ബാധയുണ്ടായെങ്കിലും അത് അപകടകരമായില്ല. ഈ സാഹചര്യത്തിൽ വാക്‌സിനോടുള്ള വിമുഖത പാടില്ലെന്നും കുട്ടികൾക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പെയിൻ ജില്ലയിൽ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോർജ് […]

error: Content is protected !!