Advertisment

ഖുർആൻ എന്റെ കാഴ്ചപ്പാടിൽ

author-image
admin
New Update

- വിനയചന്ദ്രൻ പുലാപ്പറ്റ

Advertisment

publive-image

"പറയുക എന്റെ പ്രാർത്ഥനയും എന്റെ പരിത്യാഗവും എന്റെ ജീവിതവും എന്റെ മരണവും എല്ലാം ലോകാധിനാഥനായ ദൈവത്തിനാകുന്നു. ഇതിന്നായിട്ടത്രേ ഞാൻ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്. ഇസ്ലാം എന്ന വാക്കിന്റെയർഥത്തിൽ ജീവിക്കുന്നവരിൽ, അതായത് ദൈവമാർഗത്തിൽ സ്വയം അർപ്പിച്ചിരിക്കുന്നവരിൽ ഞാൻ ഒന്നാമനാകുന്നു." വി.ഖു. 6:163

മനുഷ്യനെ പ്രാകൃതമായ ശാരീരികാവസ്ഥയിൽ നിന്ന് ധാർമ്മികാവസ്ഥയിലേക്കും അവിടെ നിന്ന് അതിരില്ലാത്ത ആത്മീയ ഔന്നിത്യത്തിലേക്കും ഉയർത്തി കൊണ്ടു പോകുകയാണ് ഖുർആൻ സാധിക്കുന്ന വരിഷ്ട കർമ്മം.

മനുഷ്യജീവിതത്തെ നവീകരിക്കുവാനുള്ള വിഭാവനമാണ് ഖുർആൻ മുന്നോട്ട് വയ്ക്കുന്നത്. സാമൂഹിക ജീവിയായ മനുഷ്യന്റെ ധർമ്മ ദൗത്യങ്ങളെ ഈ വിശുദ്ധ ഗ്രന്ഥം സവിസ്തരം പ്രതിപാദിക്കുന്നു. സ്രഷ്ടാവായ പരംപൊരുളിന്റെ ഏകത്വവും അതുവഴി ബോധ്യപ്പെട്ട സമഷ്ടിയോടുള്ള തന്റെ അഭിന്ന ഭാവവും അവിടെ പ്രകാശം ചൊരിയുന്നു.'

മനുഷ്യന്റെ ഹൃദയാകാശത്തിന്റെ ദുർവികാരങ്ങെളേയും ചിന്തകളേയും വിമലീകരിച്ച് അവിന്റെ ഈശ്വര ചിന്ത വിടർത്തി ധാർമ്മികമായി ഏറെ താഴ്ന്ന അവസ്ഥയിൽ കഴിയുന്ന മനുഷ്യനെ പടിപടിയായി ഉയർത്തി വളർത്തി ഈശ്വര സങ്കേതത്തിലെത്തിക്കുവാൻ പോരുന്ന നൈതിക വ്യവസ്ഥകൾ ഖുർആൻ നമ്മുക്ക് സമ്മാനിക്കുന്നു.

സർവ്വജ്ഞനും സമസ്ത ലോക വിധാതാവുമായ ആ അഖണ്ഡ സ്വരൂപത്തിനു മുന്നിലുള്ള ആത്മത്യാഗപ്രവണമായ സമർപ്പണം. ഒന്നും മാറ്റിവയ്ക്കാതെ, ഉപാധികളേതുമില്ലാതെ, അനാസക്തമായ ആത്മസമർപ്പണമാണ് ഖുറാനിക ദർശനം. അതുതന്നെയാണ് ഇസ്ലാം'

Advertisment