ഇനിയും ഇന്ത്യക്കാർ ഏത് രാജ്യത്തിലേക്കാണ് പിച്ചയെടുക്കാൻ പോകേണ്ടത് ? ആരാണ് ഇനിയും മാറേണ്ടത് ?

Friday, December 13, 2019

– ഹരിഹരൻ പങ്ങാരപ്പിള്ളി

വിശപ്പകറ്റാൻ മണ്ണ് തിന്നേണ്ടി വന്ന സാഹചര്യത്തെ നിലനിൽക്കുന്ന രാഷ്ട്രീയ ആയുധമാക്കി മാറ്റുകയെന്നത് തന്നെയാണല്ലോ പ്രിയ മലയാളികളെ നിങ്ങളുടെ നാളിതുവരെയുള്ള രീതികൾ.

“ജന്മനാ ഉള്ള ഗുണം മറക്കുമോ മനുഷ്യൻ മരിക്കുവോളം “….
ആരാണ് ഇനിയും മാറേണ്ടത് ?,നമ്മൾ ജനങ്ങൾ തന്നെ അല്ലെ . ആട്ടിൻകുട്ടികളെ തമ്മിലടിപ്പിച്ചു ചോര വാർന്ന് വരുമ്പോൾ കുടിക്കുന്ന കുറുക്കൻറെ കുനുഷ്ട് ബുദ്ധി ഇനിയും മാറ്റാൻ മലയാളികൾ എന്നാണ് ശ്രമിക്കുക .

നാഴികയ്ക്ക് നാല്പതുവട്ടം ഉപദേശികളായ് സാഹിത്യ ചിന്തകൻ മാർ അരങ്ങു വാഴുന്ന പ്രബുദ്ധ കേരളത്തിൽ ഇനിയും അറിവെന്നത് ലെവലേശം പോലം എത്തിപെട്ടില്ലല്ലോ എന്നാലോചിക്കുമ്പോൾ വായിച്ച പുസ്തകങ്ങളുടെ മൂല്യ തകർച്ച നമ്മളെ എവിടെകൊണ്ടെത്തിക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട് .

രാഷ്ട്രീയ ആയുധമാക്കുകയെന്നാൽ അത് വികസനത്തിന് വേണ്ടി ആയിരിക്കണം അല്ലാതെ പരസ്പരം ചെളിവാരിയെറിഞ്ഞു നാടിനെ നാശത്തിലേക്ക് തള്ളിവിടാനല്ല . നിങ്ങൾ മുതലാക്കുന്ന സാധാരണക്കാരന്റെ ധനം ഈ നാട്ടിൽ ഒരു നാൾ കൊണ്ടുണ്ടായതല്ല .

കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ ഈ ജനാധിപത്യത്തിൽ നാടകം നടത്തി അഭിനേതാക്കൾ ആയി പല രാഷ്ട്രീയ പ്രമുഖരും അരങ്ങ് വാഴുമ്പോൾ തോറ്റത് കാണികളായ ഇവിടുത്തെ സാധാരണ പൗരന്മാരാടോ?..

ഇനിയും ഇന്ത്യക്കാർ ഏത് രാജ്യത്തിലേക്കാണ് പിച്ചയെടുക്കാൻ പോകേണ്ടത് ?, വിദേശ രാജ്യങ്ങളിൽ വിരലിലെണ്ണാവുന്ന ശതമാനം മാത്രം ആളുകൾ ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം നിത്യവൃത്തിക്ക് ഭംഗം വന്നപ്പോൾ നാടുവിട്ടവരും വിദേശത്ത് നിസ്സാര ശമ്പളത്തിന് കൂലിവേല ചെയ്യുന്നവരുമാണ് …

ഇന്ത്യയുടെ പൈതൃകം ബ്രിഹത്തായ ഒന്നാണെന്ന് ചരിത്രകാരന്മാർ അടയാളപ്പെടുത്തുമ്പോൾ ഇവിടെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളെ ജീവിക്കാൻ അനുവദിക്കാതെ സമ്പത്‌ഘടനയെ മുച്ചൂട്‌ മടുപ്പിക്കുന്ന രാഷ്ട്രീയകാര ഇനിയെങ്കിലും നന്മ ചെയ്ത് ഇന്ത്യയെ വിസനോന്മുഖമാക്കൂ .അല്ലാതെ ഞങ്ങളെ തമ്മിലടിപ്പിച്ച് ഇനിയും കൊള്ളയടിക്കരുതേ …. അപേക്ഷയാണ് ….

പ്രവാസത്തിൽ വളരെയധികം കഷ്ടപ്പെടുന്ന ഒരു സാധാരണ പ്രവാസിയുടെ ദീന രോദനമാണെന്നു കരുതുക ….

×