Advertisment

ആദില മുള്ളന്‍മട കൊറോണയ്‌ക്കെഴുതിയ കത്ത് വൈറലാവുന്നു..

author-image
admin
New Update

ലോകം മുഴുവന്‍ കോവിഡ്-19 ഭീതിയില്‍ വീടുകളില്‍ കഴിയുകയാണ്. ലക്ഷക്കണക്കിനാളുകളില്‍ രോഗം സ്ഥിരീകരിക്കുകയും ഇതിനോടകം ആയിരങ്ങളുടെ ജീവനുമെടുത്ത മഹാമാരിക്ക് കാരണമായത് കൊറോണയെന്ന വൈറസാണ്.

Advertisment

ലോകത്തിലെ വന്‍ രാഷ്ട്രങ്ങളെയടക്കം നിസ്സഹായരാക്കിയ കൊറോണ മനുഷ്യന്റെ അഹങ്കാരത്തിനും ധിക്കാരത്തിനും കനത്ത താക്കീത് നല്‍കിയാണ് താണ്ഡവ നൃത്തം ചവിട്ടുന്നത്.

publive-image

ഈ പശ്ചാത്തലത്തിലാണ് ആദില കൊറോണക്ക് കത്തെഴുതി ശ്രദ്ധേയയാവുന്നത്. മനുഷ്യജീവന് വിലയുണ്ടെന്ന് തിരിച്ചറിയാനും, ശരീരത്തിന്റെയും മനസ്സിന്റെയും മാലിന്യങ്ങള്‍ കഴുക്കികളയാന്‍ സാധിച്ചുവെന്നും, മനുഷ്യ ക്രൂരതയില്‍ നിന്ന് പ്രപഞ്ചത്തെ കൊറോണ മോചിതമാക്കിയെന്നും തുടങ്ങി നിരവധി നേട്ടങ്ങള്‍ തിരിച്ചെത്തിക്കാന്‍ കൊറോണക്ക് സാധിച്ചതായും കത്തില്‍ പറയുന്നുണ്ട്.

ചാത്തമംഗലം എം.ഇ.എസ് കോളേജ് ബി.എസ്.സി സൈക്കോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആദില.

കത്തിന്റെ പൂര്‍ണ്ണ രൂപം താഴെ:

"പ്രിയപ്പെട്ട കൊറോണയ്ക്ക്.....

അരുണ കിരണങ്ങളുടെ ചടുല ഭാവങ്ങളാല്‍ വര്‍ണ്ണചാരുതി പടര്‍ത്തി പ്രപഞ്ചം മൂകതയില്‍ ആരെയോ കാത്തിരിക്കുന്നു. എന്റെ അകതാരില്‍ നീ എന്ന മധുരചവര്‍പ്പുറ്റ ചിന്തകളാല്‍ വീര്‍പ്പു മുട്ടുന്നു... നിനക്ക് സുഖംതന്നെയല്ലെ എന്ന് ചോദിക്കാന്‍ എന്റെ തൂലികയ്ക്ക് ഇപ്പൊ ആവില്ല.

നീരസത്തിന്റെ കറുത്ത പാടുകളില്‍ നിന്റെ ആത്മസ്‌നേഹത്തിന്റെ മുഷിയാത്ത ഭംഗി ഞാന്‍ കാണുന്നു. ഒരുപാട് മനുഷ്യരെ കണ്ടിരുന്നു എന്നിരുന്നാലും ഞാന്‍ എന്ന ഈ മനുഷ്യനെ നീ കണ്ടിട്ടില്ല. നിന്നെ ഞാനും നേരിട്ട് കണ്ടിട്ടില്ല.

എന്നിരുന്നാലും നിന്നെകുറിച്ച് ഒരുപാട് ഞാന്‍ മനസ്സിലാക്കി?? ഗോളാകൃതി ഉള്ള നിന്റെ ശരീരത്തിന് സൂര്യരശ്മി പോലെ തോന്നിപ്പിക്കുന്ന അനേകം കൂര്‍ത്ത മുനകള്‍ ഉണ്ട്. അതുകൊണ്ട് ആണല്ലോ നിന്നെ ലോകം കൊറോണ വൈറസ് എന്ന് വിളിക്കുന്നത്. നിന്റെ കുടുംബത്തിനെ കുറിച്ചും കേട്ടറിഞ്ഞു.

നിസോ വൈറലസ് എന്ന നിരയില്‍ കൊറോണവൈരിസി എന്ന കുടുംബത്തിലെ ഓര്‍ത്തോകൊറോണ വൈറനി എന്ന ഉപകുടുംബത്തിലെ അംഗം ആണ് നീ എന്ന് അറിഞ്ഞു. നിന്റെ ജീനോമിക് വലിപ്പം ഏകദേശം 26 മുതല്‍ 32 കിലോബോസ് വരെയും ആണ് എന്നും മനസ്സിലാക്കി.

ഭീതിക്കപ്പുറം സ്‌നേഹ ബന്ധങ്ങളുടെ നിറവാര്‍ന്ന സൗന്ദര്യത്തില്‍ നിന്നാണ് നിന്നെ ഞാന്‍ സ്‌നേഹിച്ചു തുടങ്ങിയത്. മറ്റെല്ലാ പ്രവര്‍ത്തികളും നിര്‍ത്തിവെച്ച് കുടുംബത്തിന്റെ ദൃഢബന്ധങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ നിനക്ക് കഴിഞ്ഞു.

മനുഷ്യന്റെ ക്രൂര കൈകളില്‍ നിന്ന് പ്രപഞ്ചത്തെ നീ മോചിതയാക്കി. ആവാസ വിവസ്ഥയെ നീ സ്വതന്ത്രമാക്കി. പണത്തിനെക്കാളും മറ്റെന്തിനെക്കാളും പ്രധാന്യം ജീവന്‍ എന്നതിനാണെന്നും ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു ജനങ്ങളെ നാടുകടത്താന്‍ ഒരു വിഭാഗം ശ്രമിച്ചപ്പോള്‍ ഇതിനെക്കാളും പ്രധാന്യം മനുഷ്യ ജീവന് തന്നെയാണെന്നും വരച്ചു കാണിച്ചു തന്നു നീ...

മനുഷ്യ ഹൃദയത്തിലെ അഴുക്കുകള്‍ തേച്ച് കഴുകിക്കളഞ്ഞു. ഹൃദയത്തിലെ അഴുക്ക് മാത്രല്ല ശരീരത്തിലെയും?

മദ്യം എന്ന മഹാലഹരിയില്‍ നിന്ന് കേരളത്തെ കുറച്ച് നാളെത്തെക്കെങ്കിലും രക്ഷിച്ചു നീ... വിരസതയുടെ നിദ്രയിലാണ്ട ഞാന്‍ അറിവിന്റെ ദീപ്തിയിലേക്ക് പുസ്തകത്താളിലൂടെ സഞ്ചരിച്ചു. നീ അതിനൊരു കാരണമായി.

ചിലപ്പോ ഞങ്ങള്‍ക്ക് കേരളീയരില്‍ അന്നുണ്ടായിരുന്ന സംസ്‌കാരം വീണ്ടും തിരിച്ചു കിട്ടാന്‍ നീ ഒരു കാരണമായേക്കും. ഏതായാലും.. നന്ദി... ഇനിയും പറയാന്‍ ഉണ്ട് ഇവള്‍ക്ക്... ഒരുപാട്.. ഒരുപാട്... പ്രണയത്തിന്റെ മറ്റൊരു വശം വിരഹം ആണല്ലോ... പ്രിയപ്പെട്ടവരോടുള്ള വിരാമം...

പ്രണയം വിരിയുന്ന ഇതളുകളില്‍ വിതുമ്പുന്ന നേര്‍ത്ത കനലിന്റെ ലോല ഭാവം... എവിടെയോ തേങ്ങലിന്റെ ശബ്ദം... പാഠം മാണ് നീ... അടയാളമാണ് നീ...

കത്ത് ചുരുക്കുന്നു ഞാന്‍. നിന്റെ സ്‌നേഹത്തില്‍ സ്വയം എരിഞ്ഞില്ലാതായ ഒരുപാട് മനുഷ്യ ജീവനെ ഓര്‍ത്തു കൊണ്ട്....

ഇഷ്ടഭീതിയോടെ...,"

ആദില മുള്ളന്‍മട

എം.ഇ.എസ് കോളേജ്, ചാത്തമംഗലം

Advertisment