കോറോണയ്‌ക്കൊരു കത്ത്

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി 

Advertisment

publive-image

പ്രിയപ്പെട്ട കോറോണേ,

ഇത്രനാളും ലോകത്തിനുവേണ്ടി പ്രാർത്ഥിച്ചു. ഓരോന്നായി എണ്ണിയെണ്ണി പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ ആദ്യം ജീവിതം കരുപ്പടിക്കാൻ വന്ന ഈ മണൽ ദേശത്തിനു വേണ്ടി പ്രാർത്ഥിച്ചു. എന്റെ രാജ്യത്തിന് വേണ്ടി, എന്റെ കേരളത്തിന് വേണ്ടി പ്രാർത്ഥിച്ചു. എന്റെ ജില്ലക്കുവേണ്ടി പ്രാർത്ഥിച്ചു.

ഇനി എന്റെ പഞ്ചായത്തിന് വേണ്ടി പ്രാർത്ഥിക്കട്ടെ -

കുടിയേറ്റ സംസ്കാരം കൂടുതലായുള്ള ചേലുള്ള ചേലക്കരയിലെ ജനജീവിതങ്ങളിൽ, പലരും സാധാരണക്കാരാണ്. കാലങ്ങളോളം പണിയെടുത്ത് മിച്ചം വെച്ചുകൊണ്ട് കേറിവരുന്നൊരു ഗ്രാമമാണ് ചേലക്കര .

ജാതിയുണ്ട് മതമുണ്ട് രാഷ്ട്രീയമുണ്ട്. പക്ഷെ ഒന്നും ആധിപത്യം സ്ഥാപിക്കാൻ അനുവദിപ്പിക്കാതെ സാധാരണക്കാരന്റെ ജീവിതത്തിനു ഇന്നും പ്രാധിനിത്യം നല്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ടെന്നുള്ള ആശാവഹമായ പ്രവർത്തനങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.

അതുകൊണ്ടാണ് ഇന്നും ആ ഗ്രാമത്തിൽ നിന്നും ഓടിയൊളിക്കാതെ അതിലെ ഒരു വില്ലേജ് ആയ പങ്ങാരപ്പിള്ളിയിൽ ജീവിച്ചുകൊണ്ടിരിക്കുന്നത്.

പ്രവാസത്തിലെ ഓരോ ഒഴിവു നേരങ്ങളിലും ആ ഗ്രാമത്തെ കുറിച്ചുള്ള ഓർമ്മകൾ കണ്ണീരണയിക്കുന്നതാണെങ്കിലും ഇന്നല്ലെങ്കിൽ നാളെ അതെല്ലാം അവസാനിച്ചു സാധാരണക്കാരായ ഞങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചില്ലെങ്കിലും ആവശ്യമുള്ള ആഗ്രഹങ്ങൾ സാധിക്കും എന്നുള്ള ശുഭപ്രതീക്ഷയോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെയോ മിത്രങ്ങളെയോ നീ ഉപദ്രവിക്കരുത്.

ഈ ഗ്രാമം കൊറോണ മുക്തമാകണം , നീ അടുക്കരുത് . ഒരാളുടെയും ജീവൻ അപഹരിക്കരുത് . ഇതൊരു മലയാള മണ്ണിന്റെ ഗന്ധമുള്ള ഗ്രാമമാണ്. നിനക്ക് വരാം, ആസ്വദിക്കാം ,മടങ്ങാം .

നീ ഇവിടം സ്വന്തമാക്കൻ ശ്രമിക്കരുത്. വിട്ടു തരില്ല . അതുകൊണ്ട് വരാതിരിക്കുക. ഇനിയും നിനക്കതിനു കഴിയില്ലെങ്കിൽ ഒന്നിനെയും സ്വന്തമാക്കാതിരിക്കുക.
എന്ന് ,
താഴ്മയോടെ..

Advertisment