വിവാഹത്തിന് മാത്രമല്ല… ഗര്‍ഭകാലത്തും ട്രെന്‍ഡായി ‘ഫോട്ടോഷൂട്ട്’

ഉല്ലാസ് ചന്ദ്രൻ
Tuesday, December 3, 2019

‘ഗര്‍ഭിണിയുടെ ഫോട്ടോ എടുക്കുമ്പോള്‍ ഒരു ഫോട്ടോഗ്രാഫര്‍ ഏറ്റവും സന്തോഷിക്കുന്നു. കാരണം, അവള്‍ ജന്മം കൊടുക്കുന്നത് ഒരു ഫോട്ടോഗ്രഫറെയാണെങ്കിലോ” എന്ന ക്യാപ്ഷനോടെയാണ് ‘എഫ്.സി ഫൊട്ടോഗ്രഫി’യിലെ ഫ്രാന്‍സിസ് ഒരു ചിത്രം പ്രസിദ്ധീകരിച്ചത്.

ഗര്‍ഭകാലത്ത് എടുക്കുന്ന മെറ്റേണിറ്റി ഫോട്ടോ ഷൂട്ടും ഇപ്പോഴത്തെ ട്രെന്‍ഡാണ്. കുട്ടി ഉണ്ടായിക്കഴിഞ്ഞാല്‍, ന്യൂ ബോണ്‍ ബേബിയുടെ ചിത്രങ്ങളെടുക്കുന്നതും നഗരങ്ങളില്‍ ഒരു ചടങ്ങായി മാറിയിട്ടുണ്ട്.

‘കുഞ്ഞിന്റെ അനക്കം ഫീല്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഫൊട്ടോ എടുത്തുവച്ചാലോ എന്നു തോന്നിയത്. കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ അവര്‍ക്കത് കാണാന്‍ പറ്റുന്നത് വലിയ കാര്യമായി തോന്നി.

അങ്ങനെ ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിച്ച് പറഞ്ഞു. ഭര്‍ത്താവ് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. ഭര്‍ത്താവാണ് സുഹൃത്തും ഫോട്ടോഗ്രഫറുമായ ഫ്രാന്‍സിസിനെ വിളിക്കുന്നത്.

ഭര്‍ത്താവ് നാട്ടില്‍വന്നു കഴിഞ്ഞാണ് ചിത്രങ്ങള്‍ എടുത്തത്. ചിത്രം എടുത്തുകഴിഞ്ഞും ചില ബന്ധുക്കളൊക്കെ നിരുത്സാഹപ്പെടുത്തി. അതേസമയം, മറ്റു ചിലര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

”ഒരു സ്ത്രീയെ സംബന്ധിച്ച് ഗര്‍ഭകാലം മനോഹരവും മഹത്തരവുമാണ്. അത് പകര്‍ത്തിവയ്ക്കുന്നത് അതിലും മഹത്തരമാണെന്ന് ഞാന്‍ കരുതുന്നു.” – ലയ ഫെല്‍ബിന്‍

×