Advertisment

പായും പുലികൾ.. ഇതാണ് തകർപ്പൻ വിജയം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

സാത്വിക് സായ്‌രാജ് റെഡ്ഡി, ചിരാഗ് ഷെട്ടി ജോഡി നമ്മുടെ രാജ്യത്തിന്റെ യശസ്സ് വാനോളമുയർത്തിയ ദിനമാണ്. കൂട്ടായ്മയുടെ വിജയം അതും  സൗഹൃദദിനത്തിൽ ലോകത്തിനുകാട്ടിക്കൊടുത്തു ഈ കൊച്ചുമിടുക്കന്മാർ.

Advertisment

publive-image

തായ്‌ലാൻഡ് ഓപ്പൺ മെൻസ് ഡബിൾസ് ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ലോക ചാമ്പ്യന്മാരായ ചൈനയുടെ ലി ജുൻ ഹ്യുയ് – യു ഷെൻ ലിയു ജോഡിയെ 21-19, 18-21, 21-18 എന്ന സ്‌കോറിൽ പരാജയപ്പെടുത്തി കിരീടം ചൂടിയപ്പോൾ അത് ഇന്ത്യൻ ബാൻഡ്‌മിന്റന്റെ ചരിത്രത്തിൽ ഒരു പൊൻതൂവലാകുകയായിരുന്നു.

ഈ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ ടീം എന്നതിലുപരി റാങ്കിംഗിലും അപ്രസക്തരായി സീഡ് പോലും ചെയ്യപ്പെടാതെ പിന്തള്ളപ്പെട്ടിരുന്ന ഈ ജോഡിയുടെ സെമിഫൈനൽ ,ഫൈനൽ കളികൾ ശ്വാസമടക്കിപ്പിടിച്ചാണ് ലോകം കണ്ടത്. "പായും പുലികൾ " എന്നാണ് ഇവരെ തായ് മീഡിയ വിശേഷിപ്പിച്ചത്.

publive-image

ആരെയും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ഇരുവരും കാഴ്ചവച്ചത്. ഈ ടാലന്റ് ഇന്ത്യ എവിടെ ഒളിപ്പിച്ചുവച്ചിരുന്നു എന്നാണ് കായികപ്രേമികൾ ചോദിക്കുന്നത്.

ചൈനയുടെ രണ്ടാം നമ്പർ ജോഡിയോട് ഇവർ ഇക്കൊല്ലം ആസ്‌ത്രേലിയൻ ഓപ്പണിൽ പരാജയപ്പെട്ടതിന്റെ പ്രതികാരം കൂടിയായിരുന്നു ഇതെന്നുപറയാം . ഇതേപ്പറ്റി ചൈനീസ് മാദ്ധ്യമങ്ങൾ പ്രതികരിച്ചത് " ഈ പ്രതികാരം അൽപ്പം കടന്ന കയ്യായിപ്പോയി " എന്നതാണ്.

സാത്വിക് സായ്‌രാജ് റെഡ്ഡി, ചിരാഗ് ഷെട്ടി മിടുക്കന്മാർക്ക് രാജ്യം നൽകുന്നു ഒരു ബിഗ് സല്യൂട്ട്.

Advertisment