മാതൃദിനത്തില്‍ ‘#താങ്ക്സ് മാ’ ഇന്‍-ആപ്പ് പ്രചാരണവുമായി ടിക്‌ടോക്

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, May 9, 2020

കൊച്ചി:  അമ്മയേയും മാതൃത്വത്തേയും ബഹുമാനിക്കുന്നതിനായി ഒരു ദിനം. അമ്മ ഒരു സ്‌നേഹിതയും, വഴികാട്ടിയും നമ്മുടെ ആദ്യ ഗുരുവുമാണ്. ഒരു മാതാവ് തന്റെ മക്കളുടെ ജീവിതങ്ങളില്‍ അനന്തമായ പങ്കുകളാണ് വഹിക്കുന്നത്.

നമ്മില്‍ പലരും നമ്മുടെ അമ്മമാരില്‍ നിന്നും അകലെയായിരിക്കുന്ന ഇന്നത്തെ കാലത്ത് മാതൃദിനം ആഘോഷിക്കുന്നതിനും അടുത്തും അകലെയുമായിരിക്കുന്ന എല്ലാ അമ്മമാര്‍ക്കും നന്ദി പറയുന്നതിനുമായി ടിക്‌ടോക് #ThanksMaa എന്ന ഒരു ഇന്‍-ആപ്പ് പ്രചാരണവും അവതരിപ്പിക്കുന്നു.

ടിക്‌ടോക് ഉപയോക്താക്കളെ തങ്ങളുടെ അമ്മമാരോടുള്ള സ്‌നേഹം ഹൃദയോഷ്മളവുമായ ഒരു രീതിയില്‍ പ്രകടമാക്കാന്‍ ടിക്‌ടോക് ഉപയോക്താക്കളെ സഹായിക്കുന്നതാണ്.

ഇതു മാത്രമല്ല, മാതൃദിനം ഇനിയുടെ കൂടുതല്‍ സവിശേഷമാക്കുന്നതിന്, ഡേവിഡ് വാര്‍നര്‍, ഹന്‍സിക മോട്വാനി എന്നിവര്‍ തങ്ങളുടെ അമ്മമാരോടൊപ്പവും, സുരേഷ് റെയ്‌ന, ശിഖര്‍ ധവന്‍ എന്നിവര്‍ തങ്ങളുടെ ഭാര്യമാരോടൊപ്പവും, തങ്ങളുടെ പ്രിയപ്പെട്ട ഓര്‍മ്മകള്‍ പങ്കുവച്ച് തങ്ങളുടെ അമ്മമാരെ ആഘോഷിക്കുന്നതിനായി, ഞായറാഴ്ച്ച രാവിലെ 11.00 മുതല്‍ ടിക്‌ടോകില്‍ തത്സമയം എത്തുന്നതാണ്.

ഇതിനുപുറമേ, ടിക്‌ടോക് സമൂഹം തങ്ങളുടെ അമ്മമാരോടൊപ്പം പങ്കുവച്ച സവിശേഷ നിമിഷങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന രസകരവും ആനന്ദകരവുമായ ഒരു മദേഴ്‌സ് ഡേ വീഡിയോ മൊണ്ടാഷും ടിക്‌ടോക് സൃഷ്ടിച്ചിട്ടുണ്ട്.

×