Advertisment

വീഡിയോ കോളിൽ ഒരേസമയം പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ച് വാട്‌സാപ്പ്

New Update

കൊച്ചി:  വീഡിയോ കോളിലും വോയ്‌സ് കോളിലും ഒരേസമയം പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ച് വാട്‌സാപ്പ്.

Advertisment

ഇതുവരെ നാലു പേർക്ക് മാത്രമായിരുന്നു വാട്‌സ് ആപ്പ് വീഡിയോ കോളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നത്. ഇനി മുതൽ വീഡിയോ കോളില്‍ എട്ട് പേര്‍ക്ക് ഒരേ സമയം സംസാരിക്കാനുള്ള സൗകര്യമാണ് വാട്‌സാപ്പ് ഒരുക്കിയിരിക്കുന്നത്.

publive-image

വോയിസ് കോളിലും ഇത് ബാധകമാണ്. കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പിലാണ് പുതിയ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് കോളിങ് സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് റിപ്പോർട്ട്കൾ വന്നതിന് തൊട്ടു പിന്നാലെ തന്നെ കമ്പനി ബീറ്റ പതിപ്പ് പുറത്തിറക്കുകയായിരുന്നു.

വാട്ആപ്പിന്റെ ഗ്രൂപ്പ് കോളിങിൽ എട്ട് പേരെ ചേർക്കാവുന്ന സവിശേഷതയുമായി ഐഒഎസ് ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ബീറ്റ പതിപ്പ് പുറത്തിറങ്ങി കഴിഞ്ഞു. സ്ഥിരമായ പതിപ്പുകളിലേക്കും ഇത് വൈകാതെ ഉൾപ്പെടുത്തും.

Advertisment