കാട്ടിലെത്തുമ്പോള്‍ നിശബ്ദനാകുന്ന കൂട്ടുകാരനെയാണെനിക്കിഷ്ടം. കാട്ടിനുള്ളില്‍ കയറുന്നവരുടെ ഒരു കാഴ്ചപ്പാടാണിത്. കാടും മേടും പച്ചപ്പും നിറഞ്ഞ മനോഹരമായ പ്രദേശങ്ങള്‍ കാണുക എന്നത് എന്റെ ഹോബിയാണ്.
ആദിവാസികളെകുറിച്ച് പഠിക്കുകയും അതോടൊപ്പം മനോഹരമായ മലമ്പ്രദേശങ്ങള്‍ കാണുക എന്ന ലക്ഷ്യത്തോടെയും കേരള സാഹസിക സാംസ്‌കാരിക സംഘം ഒരിക്കല്‍ ഒരു വനയാത്ര സംഘടിപ്പിച്ചു. സംഘത്തിന്റെ സാഹസിക പര്യടനം അട്ടപ്പാടി മലനിരകളിലൂടെയായിരുന്നു.
'ആദിവാസികള്‍ സംസ്‌കാരത്തിന്റെ പൈതൃകസമ്പ ത്ത്' എന്ന പ്രമേയവുമായി പുറപ്പെട്ട സംഘത്തില്‍ ഞാനുള്‍പ്പെടെ 20 പേരുണ്ടായിരുന്നു. യാത്ര അട്ടപ്പാടിയിലെ മുക്കാലിയില്‍നിന്ന് ആരംഭിച്ചു. കാല്‍നടയായി ലഗേജും ചുമന്ന് ദിവസവും ഞങ്ങള്‍ 35 കിലോമീറ്ററോളം നടക്കും.
നാല് ദിവസമാണ് മുന്‍കൂട്ടി നിശ്ചയിച്ച സമയം. ഓരോ ദിവസവും നേരം പുലര്‍ന്നുയടന്‍ നടത്തം ആരംഭിച്ച് സന്ധ്യയായാല്‍ ടെന്റ് അടിച്ച് അന്തിയുറങ്ങും. വന്യജീവികളെ ഭയന്ന് ടെന്റിന്റെ ഇരുവശവും തീയിടും. രാത്രി ടെന്റുകളില്‍ എല്ലാവരും നിര്‍ഭയമായി ഉറങ്ങാന്‍ രണ്ടുപേര്‍ മാറി മാറി കാവലിരിക്കും.
രണ്ടു ദിവസം കൊണ്ട് അട്ടപ്പാടിയിലെ ധാരാളം ആദിവാസി ഊരുകളും ഏറ്റവും ഉയരം കൂടിയ മല്ലീശ്വരമുടിയും സന്ദര്‍ശിക്കാന്‍ കഴിഞ്ഞു. എല്ലാവരുടെ കയ്യിലും ക്യാമറയും ബൈനോകുലറും ഉണ്ട്. ആനപ്പിണ്ഡം വഴിയില്‍ ഇടയ്ക്കിടെ കാണുന്നതിനാല്‍ പേടിച്ചാണ് ഞങ്ങളുടെ ഓരോ ചലനവും.
പക്ഷേ കാട്ടിലെ ആനയെക്കാളും പുലിയെക്കാളും ഞങ്ങള്‍ക്ക് വിനയായത് മനുഷ്യര്‍ത്തന്നെ. നടന്നുനടന്ന് ഞങ്ങള്‍ എത്തപ്പെട്ടത് ഒരു കഞ്ചാവ് തോട്ടത്തിലായിരുന്നു. അത്യാധുനിക ആയുധങ്ങളോടെ കാവലിരിക്കുന്ന കഞ്ചാവ് മാഫിയക്കാര്‍ ആളെ കൊല്ലാനും മടിക്കില്ല.
കഞ്ചാവുകാരെ പിടികൂടലും വനസമ്പത്ത് കൊള്ളയടക്കിലും ഞങ്ങളുടെ ലക്ഷ്യമല്ലാത്തതിനാല്‍ അല്‍പ്പം വഴിമാറി സഞ്ചരിച്ചു. ഈ ഗതിമാറ്റം പെരുവഴിയിലേക്കാണ് ഞങ്ങളെ എത്തിച്ചത്. മനുഷ്യരുടെ പാദസ്പര്‍ശനമേല്‍ക്കാത്ത കൊടും വനത്തിന്റെ ഉള്‍പ്രദേശത്താണ് ചെന്നുപെട്ടത്.
തേന്‍ ശേഖരിക്കാനോ വിറകിനോ ആദിവാസികള്‍ പോലും ഇവിടേയ്ക്ക് വന്നിട്ടില്ലെന്ന് ഉറപ്പ്. കാരണം ആരും നടന്നുപോയതിന്റെ ഒരു അടയാളവും എവിടെയും ഇല്ല. വഴി വെട്ടിത്തെളിച്ചു വേണം ഞങ്ങള്‍ക്ക് മുമ്പോട്ടു നീങ്ങാന്‍. ഇരുട്ട് കൂടി വരുന്നു.
സാധാരണ ജലസൗകര്യം പരിഗണിച്ച് പുഴയുടേയോ നീര്‍ ചാലുകളുടെയോ തീരത്താണ് തമ്പടിക്കാറുള്ളത്. ഇല്ലെങ്കില്‍ കൊടും വനത്തില്‍ വെള്ളം എവിടെ അന്വേഷിക്കും. തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണവും തീര്‍ന്നു. പുതുതായി എന്തെങ്കിലും പാചകം ചെയ്യണമെ ങ്കില്‍ വിറകില്ല, വെള്ളമില്ല. സ്വസ്ഥമായി കിടന്നുറങ്ങാനും പറ്റില്ല.
മലയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്തായതിനാല്‍ വിശാലമായ സ്ഥലം കണ്ടു പിടിക്കാനും കഴിഞ്ഞില്ല. താഴേക്കു നോക്കുമ്പോള്‍ ഇരുവശത്തും അഗാധമായ ഗര്‍ത്തങ്ങള്‍. നേരം പുലരുംവരെ ഇരുന്ന്മാത്രം ഉറങ്ങാന്‍ തീരുമാനിച്ചു. ഉറക്കത്തിനിടയ്ക്ക് ആരെങ്കിലും തെന്നിവീണാല്‍ അതും അപകടം.
അവസാനം നാലുഭാഗത്തും കുറ്റിയടിച്ച് കയര്‍കൊണ്ട് ബന്ധിച്ചു. ആ ചതുരക്കളത്തിലിരുന്ന് വര്‍ത്തമാനം പറഞ്ഞ് നേരം കളഞ്ഞു. പുതു വര്‍ഷപുലരി പ്രതീക്ഷിച്ച് ലോകം ആനന്ദനൃത്തമാടുമ്പോള്‍ ഇരുപതോ ളം യുവാക്കള്‍ കൊടുംകാട്ടില്‍ തീ തിന്നുകഴിയുന്നു.
ഞങ്ങള്‍ കാട്ടില്‍ നിന്നും നാട്ടില്‍ എത്തേണ്ട ദിവസം കഴിഞ്ഞിരുന്നു. വനയാത്രക്ക് പോയ യുവാക്കളെ കാണാന്‍ ഇല്ലെന്ന വാര്‍ത്ത പരന്നു. ഇരുപതുപേരും സംസ്ഥാനത്തിന്റെ നാനാ ദിക്കിലുള്ളവര്‍. ഓരോ വീട്ടിലും ആധിപെരുകി 3 യിട്ടുണ്ടാവും. മൊബൈല്‍ഫോണ്‍ കൈവശം ഉണ്ടെങ്കിലും റെയ്ഞ്ച് കിട്ടു ന്നില്ല.
മഞ്ഞുവീഴ്ച അസഹ്യമായപ്പോള്‍ ടെന്റ് കെട്ടാറുള്ള പ്ലാസ്റ്റിക് ടാര്‍ പായ ഞങ്ങള്‍ മേല്‍ക്കൂരയാക്കി. കുടിക്കാന്‍ ഒരിറ്റുവെള്ളം ഇല്ലാതെ വല ഞ്ഞപ്പോള്‍ പലരും ടാര്‍പായിലെ മഞ്ഞുതുള്ളികള്‍ നക്കി കുടിച്ചു. നേരം പുലര്‍ന്നു. നിബിഡമായ വനത്തില്‍ തല ഉയര്‍ത്തി നില്‍ക്കു ന്ന പുല്‍മേടുകള്‍.
ഇളംവെയിലിന്റെ സുവര്‍ണ്ണനാളം. സൂര്യനുദിച്ചുവരു ന്നത് മലമുകളില്‍നിന്ന് കാണുമ്പോള്‍ നയാനന്ദകരമാണെങ്കിലും ഞ ങ്ങള്‍ക്കത് ആസ്വദിക്കാനാകുമായിരുന്നില്ല. തളര്‍ന്ന് അവശരായ ഞങ്ങള്‍ ഒരു നീര്‍ച്ചാല്‍ തേടി. മനുഷ്യ വാസമുള്ള ഒരിടംകൊതിച്ച് വീണ്ടും നട ത്തം തുടര്‍ന്നു.
നേരം ഉച്ചകഴിഞ്ഞ സമയത്ത് വളരെ അകലെയായി ഒരു കെട്ടിടം കണ്ടു. എല്ലാവരുടെ മനസ്സിലും ആശ്വാസത്തിന്റെ മിന്നലാട്ടം. ആ കെട്ടിടം ലക്ഷ്യമാക്കി നടന്നു തുടങ്ങി. കുറെ സഞ്ചരിച്ചപ്പോള്‍ ആ കെട്ടിടത്തിനടുത്തെത്തി.
പക്ഷേ അപ്പോഴാണ് ഞങ്ങള്‍ക്ക് ബോധ്യമാകു ന്നത് ഇപ്പോള്‍ നില്‍ക്കുന്നതും ഇന്നലെ രാത്രി കഴിച്ചുകൂട്ടിയതും തമിഴ് നാട് സര്‍ക്കാരിന്റെ കോറക്കുന്ത, തായ്‌ശോല, മഞ്ചൂര്‍ എന്നീ വനമേഖല യിലായിരുന്നുവെന്ന്.
ഇവിടുത്തെ തേയിലക്കാടുകള്‍ ആസ്വദിച്ച് മുപ്പത്ത ഞ്ച് കിലോമീറ്റര്‍ വീണ്ടും നടന്നപ്പോഴാണ് ഒരു വാഹനം കാണാന്‍ കഴി ഞ്ഞത്. ഊട്ടിയിലേക്കിനി കിലോമീറ്ററുകള്‍ മാത്രം ബാക്കി. ഊട്ടിക്കടുത്ത സ്ഥലമായതിനാല്‍ കൊടും തണുപ്പ് അസ്ഥിയെ മരവിപ്പിക്കുന്നുണ്ട്.
ഈ കുഗ്രാമത്തില്‍നിന്നും തേയിലത്തോട്ടത്തിലേക്ക് വന്ന ലോറിയില്‍ അതിര്‍ ത്തികള്‍ കടന്ന്, ചെക്ക്‌പോസ്റ്റുകളിലെ ദേഹപരിശോധനകള്‍ കഴിഞ്ഞ് യാത്ര ആരംഭിച്ച മുക്കാലിയില്‍ എത്തി.
മരണമുഖത്തുനിന്നും കുടുംബ ത്തില്‍ തിരിച്ചെത്തിയപ്പോള്‍ എല്ലാവര്‍ക്കും ഒരേ സ്വരം… അല്‍ഹംദു ലില്ലാഹ്…! ദൈവത്തിനു സ്തുതി…!!