New Update
തൊടുപുഴ: ലോക്ക് ഡൌൺ കാലം വ്യത്യസ്തമായി വിനിയോഗിച്ചുകൊണ്ടാണ് നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളിലെ മലയാളം അദ്ധ്യാപിക ജിജി ബിനു ശ്രദ്ധേയയായത്.
Advertisment
കോവിഡ് 19 ഉയർത്തുന്ന ഭീകരതയെ തന്റെ കവിതയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ജിജി ടീച്ചർ. കോവിഡ് 19 ൽ പകച്ചു നിൽക്കുന്ന രാജ്യത്തെ ജനതയുടെ ദൈന്യതയും കൊറോണയെ നേരിടാൻ വേണ്ട മുൻകരുതലുകളും അതിജീവനം എന്ന കവിതയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
ഒത്തൊരുമിച്ചു ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചു കൊറോണയെ തുരത്താമെന്ന ആഹ്വാനത്തോടെ കവിത അവസാനിക്കുന്നു.
പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂളിലെ അധ്യാപകൻ ബിനു ടി ഫ്രാൻസിസിന്റെ ഭാര്യയാണ് ജിജി ബിനു.
സാമൂഹിക മാധ്യമങ്ങളിൽ കവിതയ്ക്കു നല്ല പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. യൂ ട്യൂബിലും ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും കവിത ആസ്വദിക്കുന്നവരുടെ എണ്ണം കൂടി വരികയാണ് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us