അമ്മമനസിന്റെ പ്രതീക്ഷകളും നൊമ്പരങ്ങളും നിറച്ച് 'കണ്മണിപ്പൂവേ'.. നജീം അര്‍ഷാദിന്റെ താരാട്ടുപാട്ടില്‍ ഏതു മനവും അലിയും ..

author-image
ഫിലിം ഡസ്ക്
New Update

ലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് താരാട്ടുപാട്ടുകളോട്. കുഞ്ഞുമക്കളെ താരാട്ടുപാടി ഉറക്കാത്ത അമ്മമാരുണ്ടാകില്ല. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഓമനത്തിങ്കള്‍ കിടാവ് പാടാത്ത മലയാളികള്‍ ആരും തന്നെ കാണില്ല.

Advertisment

publive-image

ഇപ്പോള്‍ അമ്മ മനസ്സിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും നൊമ്പരങ്ങളും ആസ്വാദക ഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്കുന്ന അതിമനോഹര ഗാനവുമായി എത്തുകയാണ് ഗ്രീന്‍ ട്യൂണ്‍സ്. മലയാളികളുടെ പ്രിയ ഗായകന്‍ നജീം അര്‍ഷാദിന്റെ മധുര സ്വരത്തിലൂടെയാണ് 'കണ്മണിപ്പൂവേ' എന്ന താരാട്ടുപാട്ട് ശ്രാതാക്കള്‍ക്കരികിലേയ്ക്ക് എത്തുന്നത്.

റിയാലിറ്റിഷോകളിലൂടെ ശ്രദ്ധേയയായ അപര്‍ണ ഹരികുമാറാണ് നജീമിനൊപ്പം ഗാനം ആലപിക്കുന്നത്.

ഗ്രീന്‍ ട്യൂണ്‍സ് യൂട്യൂബ് ചാനലിനുവേണ്ടി അനില്‍ രവീന്ദ്രന്‍ രചിച്ച് ഡാനി ഡേവിസ് ഈണം പകര്‍ന്ന ഗാനത്തിന്റെ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് നിരവധി ചലച്ചിത്ര ഗാനങ്ങളിലൂടെ മികവ് തെളിയിച്ച ചാരു ഹരിഹരനാണ്.

പ്രശസ്ത പിന്നണി ഗായിക ബി. അരുന്ധതിയുടെ മകളാണ് ചാരു. സോഷ്യല്‍ മീഡിയയില്‍ നിറ സംഗീത സാന്നിധ്യമായ വരുണ്‍ കുമാറിന്റെ ഓടക്കുഴലും പുതുതലമുറയില്‍ ഏറെ ശ്രദ്ധേയനായ റിതു വൈശാഖിന്റെ വയലിനും പാട്ടിനെ മികവുറ്റതാക്കുന്നു.

publive-image

'ചെമ്പരത്തിപ്പൂ' എന്ന മലയാള ചിത്രത്തിലും നിരവധി കന്നഡ ചിത്രങ്ങളിലും നായികാവേഷത്തിലെത്തിയ പാര്‍വതി അരുണാണ് 'കണ്മണിപ്പൂവി'ലെ തന്റെ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. 'പതിനെട്ടാം പടി', 'കോളാമ്പി' തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത അങ്കിത് ഹരികൃഷ്ണനൊപ്പം ബേബി വേദികയും ഗാനരംഗത്തില്‍ അഭിനയിക്കുന്നു.

publive-image

വേണു ശശിധരന്‍ ലേഖ എന്ന യുവ സംവിധായകന്റെ പ്രതിഭയുടെ കയ്യൊപ്പ് ഗാന രംഗങ്ങളില്‍ തെളിഞ്ഞു കാണാം. രാജേഷ് ജയകുമാര്‍ എഡിറ്റിങ്ങും സൂര്യ രാജ സഹ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. പോസ്റ്റര്‍ ഡിസൈന്‍ വരുണ്‍ മോഹന്‍.

കുറഞ്ഞകാലം കൊണ്ടുതന്നെ മ്യൂസിക് വീഡിയോ രംഗത്തു ശ്രദ്ധേയസാന്നിധ്യമായ ഗ്രീന്‍ട്യൂണ്‍സിന്റെ നാലാമത്തെ ഗാനമാണിത്. ആദ്യം പുറത്തിറക്കിയ 'ഈണത്തില്‍' എന്ന ഉണ്ണിമേനോന്‍ ഗാനവും 'മഴയിലും ചേലായ്' എന്ന വിധു പ്രതാപ് ഗാനവും വണ്‍ മില്യണ്‍ ക്ലബ്ബില്‍ എത്തിയിരുന്നു.

Advertisment