ത്രില്ലർ ഗണത്തിൽ ഒരു കോമഡി പടം – ആവേശം കൊള്ളിച്ച് ‘ആദ്യത്തെ മറവി’

സാജു സ്റ്റീഫന്‍
Tuesday, February 25, 2020

‘തന്നെ പെണ്ണു കാണാൻ വരുന്നവർ 9 30 ന് എത്തുമെന്നും എങ്ങിനെയെങ്കിലും അത് മുടക്കണം എന്ന് നായകനോട് ആവശ്യപ്പെടുന്ന നായിക’

‘താക്കോൽ ഉള്ളിൽ വെച്ച് അറിയാതെ ഓട്ടോമാറ്റിക് ഡോർ അടച്ച് നായകൻ ‘
ഉദ്വേഗജനകമായ നിമിഷങ്ങളിൽ വീടിനു പുറത്തു നിൽക്കുന്ന നായകൻ അകത്ത് മൊബൈലിൽ നായികയുടെ വിളി വരുന്നത് കാണുന്നു.

പക്ഷേ ഫോൺ എടുക്കാൻ ഉള്ള ശ്രമങ്ങൾ വൃഥാവിൽ ആകുന്നു. ഏതു നിമിഷവും എന്തും സംഭവിക്കാം. പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടിയിൽ എത്തിക്കുന്നു ‘ നക്ഷത്ര നിഷ ‘ പ്രൊഡക്ഷൻസിന്റെ ‘ആദ്യത്തെ മറവി’ എന്ന ത്രില്ലർ-കോമഡി ഹൃസ്വ ചിത്രം.

കേവലം 13 മിനിറ്റിൽ ഒരുക്കിയ ഈ ഹ്രസ്വ ചിത്രം അഭിനേതാക്കളുടേയും സാങ്കേതിക പ്രവർത്തകരുടെയും അസാമാന്യ പ്രകടനം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

ഒരുപക്ഷേ വലിച്ചു നീട്ടാമായിരുന്ന ഒരു കഥയെ അതിൻറെ ഗൗരവം ഒട്ടും ചോർത്തി കളയാതെ തിരക്കഥയിലും സംഭാഷണത്തിലും കയ്യടക്കം കാണിച്ച രചയിതാവും സംവിധായകനുമായ ബിജു മാണി ചലച്ചിത്ര ലോകത്തിന് തൻറെ പ്രതിഭയെ അറിയിക്കുന്നു.

നായകൻറെ വേഷം ഗംഭീരമാക്കിയ എബിൻ മേരി മലയാളസിനിമയ്ക്ക് താനൊരു വാഗ്ദാനം ആണെന്ന് തെളിയിക്കുന്നു. നായിക അഞ്ജന തൻറെ വേഷം ഗംഭീരമാക്കിയിട്ടുണ്ട്.

സുദേവ് (സിനിമാറ്റോഗ്രാഫി) , അമർനാഥ് (എഡിറ്റിംഗ്) ഷഫീഖ് റഹ്മാൻ( പശ്ചാത്തലസംഗീതം) , സുനിൽ ഓംകാർ സൗണ്ട് സ്റ്റുഡിയോ ( ശബ്ദമിശ്രണം )എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. സന്തോഷ്‌ ആലഞ്ചേരി, ജിഷ്ണു, സൈഫുദ്ധീൻ ആണ് മറ്റ് അഭിനേതാക്കൾ.

ചിലിയിൽ നടന്ന സൗത്ത് ഫിലിം ആൻഡ് ആർട്സ് അക്കാദമി ഫെസ്റ്റിവലിന് പ്രേക്ഷകപ്രീതി നേടിയ ചിത്രമായും മികച്ച നടനുള്ള പ്രത്യേക പരാമർശവും ‘ആദ്യത്തെ മറവി’ കരസ്ഥമാക്കി. ചിത്രം കാണുവാൻ താഴെയുള്ള ലിങ്ക് തുറക്കുക.

×