ആരോട് പറയാൻ ? ആര് കേൾക്കാൻ ?

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

publive-image

ൽഹിയുടെ നിരത്തുകളിലൂടെ അവർ നടന്നുപോയതെങ്ങോട്ടാണ് ? ജന്മ രാജ്യത്തും വിദേശങ്ങളിലും അഭിമാന പുരസ്സരം തലച്ചോർ വിറ്റ് ഇട്ടുമൂടാൻ പണം സമ്പാദിക്കുന്ന ഇന്ത്യക്കാരുടെ തലകുനിപ്പിക്കുന്ന കാഴ്ച ജനാധിപത്യത്തിന് അപമാനമാണ്.

Advertisment

ആരുടെ കുത്തിപ്പൊക്കാലോ എന്തോ ആകട്ടെ , ഒരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമ്പോൾ അത് നടപ്പിൽ വരുത്തേണ്ടത് ആരാണ് ? എവിടെ പോയി ഭരണയന്ത്രം തിരിക്കുന്നവർ ?

ഒരു മഹാമാരി ലോകം മുഴുവൻ പടർന്ന് പന്തലിക്കുമ്പോൾ , ഇന്ത്യയെന്ന ലോകത്തേക്ക് വച്ച് രണ്ടാമത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഈ രാജ്യം ഏവർക്കും നോക്കുകുത്തിയായി മാറുന്ന കാഴ്ച ഓരോ ഇന്ത്യക്കാരന്റെ നെഞ്ചിലും ഇന്ന് തീകോരിയെറിയുന്ന പ്രതീതിയാണുണ്ടാക്കിയിട്ടുള്ളത് .

കൊച്ചശ്രദ്ധകൊണ്ട് ഇന്ത്യയിൽ ഉണ്ടാകാൻ പോകുന്ന വിപത്തിനെ കുറിച്ചുള്ള കുട്ടികൾക്കുള്ള അറിവ് പോലും ഭരിക്കുന്നവർക്കില്ലാതെ പോയതെന്തുകൊണ്ടാണ് ?

അംബര ചുംബികളായ ആഡംബര സമുച്ചയങ്ങൾ നിറഞ്ഞുനിൽക്കുന്ന ഡൽഹി നിരത്തുകളിലൂടെ സ്വന്തം ഭവനത്തിലേക്ക് കാൽനടയായി പോകേണ്ടി വന്നത് മുന്നൂറു നാനൂറു കിലോമീറ്ററുകളായിരുന്നു .

publive-image

സ്വാതന്ത്ര്യം കിട്ടി എഴുപത്തിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും , ഭരണസംവിധാനങ്ങളുടെ പിടിപ്പുകേടുകൊണ്ടാണിതുണ്ടായതെന്ന് നിസ്സംശയം പറയാം .

നൂറ്റിമുപ്പത്തിമൂന്ന് കോടി ജനങ്ങൾ വിശ്വസിക്കുന്ന ജനാധിപത്യ രാജ്യത്തെ ഇത്തരം പിടിപ്പുകേടുകൾക്ക് പൂർണ്ണ ഉത്തരവാദിത്വം ഇവിടുത്തെ നിലനിൽക്കുന്ന രാഷ്ട്രീയ കച്ചവട ലോബികൾക്കാണ് .

ഇന്ത്യൻ രാഷ്ട്രീയം കച്ചവടമാണെന്ന് മുൻപ് പലരും പലപ്രാവശ്യം പറഞ്ഞിട്ടും ഇന്നും ഇവിടുത്തെ ജനങ്ങൾ അന്ധമായി രാഷ്ട്രീയത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.

മേല്പറഞ്ഞതിൽ തെറ്റില്ലെന്ന് സ്വതന്ത്ര ഇന്ത്യയുടെ ഇത്രകാലത്തെ വികസനങ്ങൾക്കിടയിൽ നടന്ന അഴിമതി കഥകൾ നമ്മെ വീണ്ടും വീണ്ടും ബോധിപ്പിക്കുന്നു.

മഹാമാരി ലോകം മുഴവൻ പടരുമ്പോൾ , ഇന്ത്യയിലെ ലോക്ക് ഡൌൺ തികഞ്ഞ പരാജയമായെന്ന് ആരോട് പറയും .

കോവിഡ്-19 ഇന്ത്യയിൽ ഈ ഒറ്റക്കാരണം കൊണ്ടെങ്ങാനും പടർന്നു പിടിച്ചാൽ ഒരു തിരിച്ചു വരവിനു പോലും ശേഷിയില്ലാതെ ഇന്ത്യയെന്ന നമ്മുടെ പ്രതീക്ഷ അസ്ഥാനത്താകില്ലെ ?
ആരോട് പറയാൻ?,
ആര് കേൾക്കാൻ ?.

Advertisment