Advertisment

നമ്മൾ എന്തിനാണ് വ്യത്യസ്തനാവേണ്ടത് ?

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

publive-image

രാൾ ഒരുകൂട്ടത്തിൽ വേറിട്ട ശബ്ദം വയ്ക്കുന്നു എന്നത് കൊണ്ട് , ഉദ്ദേശിക്കേണ്ടത് എല്ലാവരും ഒരു പോലെ അല്ല നമ്മൾ ഓരോരുത്തരും അവനവന്റെ സവിശേഷ ഗുണങ്ങളിൽ വ്യത്യസ്തരാണ് എന്നതാണ് .

എല്ലാവരും ഒരേവഴിയിൽ ഓടുമ്പോൾ അവർ വേറിട്ട വഴിയിലൂടെ ഓടും .നേട്ടത്തേക്കാൾ ആ സൃഷ്ടിയുടെ ചിലനിയോഗങ്ങൾക്കായുള്ള യാത്ര അവസാനം അവരും മറ്റുള്ളവരും ഒരിടത്ത് കണ്ടുമുട്ടും .... അവിടെ അവർ അവരുടെ കഥ പറയും ....

പക്ഷെ അതിൽ ജീവനും സപന്ദനവും ഉള്ളത് ആരുടെ കഥക്കായിരിക്കും എന്ന തിരിച്ചറിവ് ലഭിക്കുക അന്നായിരിക്കും.

പിന്നിട്ട കാലങ്ങളിൽ ഒരുമിച്ചു നടക്കാൻ മടിച്ചവർക്ക് അവസാനനാളുകളിലെ തിരിച്ചറിവുകൾ ഭൂമിയിലേക്ക് പറിച്ചുനടാൻ കഴിയാത്ത കാലത്തെ ഓർത്ത് ദുഃഖിക്കേണ്ടിവരും .

വർത്തമാനകാലത്തിൽ വേറിട്ട ശബ്ദങ്ങൾക്കും പ്രവർത്തികള്ക്കും നമ്മൾ മാന്യത കൊടുക്കേണ്ടതുണ്ട് . കൂട്ടത്തിൽ ചേരാത്തവനെ തള്ളിക്കളയുമ്പോൾ നമ്മൾ ഓർക്കേണ്ടത് നമ്മുടെ ശരികളെക്കാളും വേറിട്ട് നിന്നവന്റെ ചങ്കൂറ്റത്തെയാണ് . വിജയത്തെക്കാളും അവൻ സ്വീകരിച്ച നിലപാടുകളെയാണ് .

അന്ധമായ സ്വജനപക്ഷപാതം കൊടികുത്തിവാഴുന്ന ഈ കെട്ടകാലത്തിൽ ഇത്തരത്തിലുള്ളവരെ പതിയെയെങ്കിലും മാനിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് .

രാത്രിയുടെ മറവുകളിൽ ഒപ്പിടുന്ന കരാറുകളിലൂടെ വിജയം നിശ്ചയിക്കുന്ന കപട സദാചാര വാദികൾക്കിടയിൽ പകൽ വെളിച്ചത്തിൽ ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നവനെ ആട്ടി ഓടിക്കുമ്പോൾ ഓർക്കുക നാളെ നിങ്ങൾ മനസ്സമാധാനമില്ലാതെ ഏതോ കല്പടവിൽ തലതല്ലിമരിക്കുമ്പോൾ , അവൻ പുറകിൽ ഒരു സ്പർശനവുമായി വരും സ്വാന്തനമായി ...

Advertisment