- ഹരിഹരൻ പങ്ങാരപ്പിള്ളി
21 ആം നൂറ്റാണ്ടിലാണെങ്കിലും ആധുനിക ശാസ്ത്രം പിടിമുറുക്കിയെന്നു ഘോരം ഘോരം പ്രസംഗിക്കുമ്പോഴും പിറവി കൊണ്ട നാട്ടിൽ നിന്നും പലരും പലായനം ചെയ്യുന്നതിന്റെ പ്രധാന കാരണം അവരുടെയെല്ലാം ജീവിതം തോക്കുകുഴലിന് തുമ്പിലാണ് എന്നുള്ളതാണ് ...
മനഃസാക്ഷികളെ മരവിപ്പിക്കുന്ന തരത്തിൽ ജീവിതങ്ങളെ കൊന്നു തള്ളുന്നതുമാത്രമല്ല പലരെയും ചവിട്ടു താഴ്ത്തി സ്വേച്ഛാധിപത്യം നടപ്പിൽ വരുത്തുന്ന അധികാര വർഗ്ഗങ്ങളും സമ്പന്നരും മാനവികതയ്ക്കു പകരം തോക്കും, അരിവാളും ഉപയോഗിച്ചാണ് എന്നുള്ളത് ഒന്ന് ചികഞ്ഞു നോക്കിയാൽ മനസിലാക്കാം ...
/sathyam/media/post_attachments/6YR8A1ggYkkEFk39eOih.jpg)
ഗ്ലോബലൈസേഷൻ വിദ്യാഭ്യാസത്തിൽ കടന്നു വന്നു എന്ന് പറയുമ്പോഴും സാധാരണക്കാരന് ഇന്നും പഴമയും പഴഞ്ചനും ഇട കലർന്ന ജീവിതം സൗജന്യമായി നൽകി കൊണ്ട് മേല്പറഞ്ഞ വിഭാഗം സൗര്യമായി ജീവിക്കുന്നു എന്ന് പുറം ലോകത്തെ അറിയിക്കുന്നു എന്ന് മാത്രം ...
ദാഹിക്കുന്നവന് വെള്ളമോ വിശക്കുന്നവനു ഭക്ഷണമോ പേരിനു നൽകി മിണ്ടിയാൽ ഭീഷണിപ്പെടുത്തിയും ഇന്നും പലരെയും അടിച്ചമർത്തി ഭരിക്കുമ്പോളും ഏറ്റവും വൈകൃതം എന്ന് തോന്നുന്നത്, ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവനു ഭക്ഷണവും കൊടുത്തുകൊണ്ട് അതിനു ഒരു ജാതിയുടെ പേരിട്ടും ,രാഷ്ട്രീയത്തിന്റെ പേരിട്ടും വിളിച്ചറിയിച്ചതായിരുന്നു ..
/)
<ഹരിഹരൻ പങ്ങാരപ്പിള്ളി>
തെറ്റുകളെ ചൂണ്ടി കാണിച്ചു സുഖത്തോടെയും സൗകര്യങ്ങളോടെയും ജീവിക്കണം എന്ന അവകാശത്തിനെതിരെ പോരാടേണ്ടി വരുന്ന ജനതയെ ഇന്നും തോക്കുകുഴലിന് തുമ്പിൽ നിലനിർത്തി വിലപേശുന്ന നീചമായ സംഹിതകൾ ഇപ്പോഴും ജന്മകൊണ്ട മലയാള മണ്ണിൽ നടമാടുന്നു എന്നറിയുമ്പോൾ ,അറിയാതെയാണെങ്കിലും ഈ മനസ്സും മന്ത്രിക്കുകയാണ് ഭയമില്ലെനിക്ക് , നിന്റെ ആ തോക്കിൻ കുഴലിൽ നിന്നുള്ള ഉണ്ട എന്റെ നെഞ്ചിലേക്കാകട്ടെ എനിക്ക് വേണ്ടാ ഈ ജീവിതം നിങ്ങളെങ്കിലും സുഖമായി ജീവിക്കുക , ഇതെല്ലാം കാണാൻ കഴിയാതെ ഞാനും കീഴടങ്ങുകയാണ് ..