Advertisment

'ഞങ്ങൾ മാതൃസംഘടനയുടെ റിക്രൂട്ട്‌മെന്റ് ആന്റ് കോട്ടേഷൻ ഏജൻസി അല്ല' : കെ.എൻ ബാലഗോപാലിന് തുറന്ന മറുപടികത്തുമായി കെ.എസ്.യു പ്രവർത്തകൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കെ.എസ്.യു നടത്തുന്ന നിരാഹാരസമരത്തെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും പരിഹസിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ച സി.പി.ഐ.എം സംസ്ഥാന കമ്മറ്റിയംഗം കെ.എൻ.ബാലഗോപാലിന് മറുപടിയുമായി കെ.എസ്.യു പ്രവർത്തകൻ. തിരുവനന്തപുരം ഗവ:ലോ കോളേജിലെ കെ.എസ്.യു പ്രവർത്തകനായ അജ്മൽ കരുനാഗപ്പള്ളി ആണ് ഒരു തുറന്ന കത്തിന്റെ രൂപത്തിൽ കെ.എൻ ബാലഗോപാലിന്റെ പരിഹാസത്തോട് പ്രതികരിച്ചത്.

Advertisment

publive-image

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അജ്മൽ പോസ്റ്റ് ചെയ്ത കത്തിന്റെ പൂർണ്ണരൂപം.

CPIM സംസ്ഥാന കമ്മറ്റിയംഗം ശ്രീ.KNബാലഗോപാലിന് ഒരു തുറന്ന മറുപടികത്ത്,

സഖാവേ,

സമീപ കാലത്ത് തലസ്ഥാനം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ സമരത്തിനാണ് കെ.എസ്.യു നേതൃത്വം നൽകുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്.ഈ സമരത്തെയും പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയേയും പരിഹസിച്ചുകൊണ്ടുള്ള താങ്കളുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു.

കേരളത്തിലെ ഒരു SFI യൂണിറ്റിന് എതിരെയുള്ള സമരം എന്നൊക്കെ പറഞ്ഞ് വിഷയത്തെ പരമാവധി ലഘൂകരിക്കാൻ ശ്രമിക്കുകയാണ് താങ്കൾ. പ്രതികളെ പിടിച്ചു,അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ CBI അന്വേഷണം ആവശ്യപ്പെട്ടത് കേരളത്തിലെ കാര്യത്തിൽ നരേന്ദ്രമോദിയെ ഇടപെടുത്താൻ വേണ്ടിയാണെന്ന എത്ര തരം താണ പ്രസ്താവനയാണ് താങ്കളുടേത്.

അങ്ങനെയെങ്കിൽ നിലവിൽ അന്വേഷിക്കുന്നത് പിണറായി വിജയനും CPM ഉം ആണെന്ന് പറഞ്ഞാൽ എങ്ങനെയാണ് നിഷേധിക്കാൻ സാധിക്കുക?ശിവരഞ്ജിത്തിന്റെ വീട് റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ആ വാദത്തെ സാധൂകരിക്കുകയല്ലേ സർക്കാരും ചെയ്യുന്നത്.

സർവ്വകലാശാല ഉത്തരക്കടലാസ് ചോർന്നിട്ടും അതിന് സഹായിച്ച ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് എന്ത് അന്വേഷണമാണ് ഉണ്ടായത്?ഈ പ്രശ്നം പരിശോധിക്കാൻ രൂപീകരിച്ച സിൻഡിക്കേറ്റ് ഉപസമിതിയിൽപോലും സി.പി.എമ്മിന്റെതല്ലാത്ത ഒരു പ്രതിനിധി പോലും ,എന്തിന് സ്വന്തം മുന്നണിയിൽ പെട്ട സി.പി.ഐയെപ്പോലും ഉൾപ്പെടുത്തിയിട്ടില്ല.

സംസ്ഥാനത്തെ ഏറ്റവും പ്രമുഖമായ സർവകലാശാലയുടെ പരീക്ഷാനടത്തിപ്പിൽ പോലും ഇത്ര വ്യാപകമായ ക്രമക്കേട് ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് സ്വതന്ത്രമായ ഒരു അന്വേഷണത്തിന് വേണ്ടിയാണ്.അത് അന്വേഷണ ഉദ്യോഗസ്ഥനെപോലും സ്ഥലം മാറ്റിയ ഈ സർക്കാരിന്റെ കീഴിലുള്ള കേരള പോലീസിൽ വിശ്വാസമില്ലാത്തത് കൊണ്ട് തന്നെയാണ്.

publive-image

കേരളത്തിലെ കാര്യത്തിൽ സംഘപരിവാറിന് ഇടപെടാൻ അവസരം ഒരുക്കിയത് ആരാണെന്ന് ലോകനാഥ്‌ ബെഹ്റയുടെ നിയമനവും അതിന് ശേഷമുള്ള പോലീസിന്റെ ഓരോ നടപടികളും ഏറ്റവുമൊടുവിൽ ശബരിമലയിലെ വത്സൻ തിലങ്കേരിയും ഒക്കെ കാണുമ്പോൾ എങ്കിലും താങ്കൾ മനസ്സിലാക്കണം.

വർഗ്ഗീയ സംഘടനകളെക്കാൾ ഭയാനകമാണ് SFI എന്ന് ജില്ലാ സമ്മേളനത്തിൽ വിമർശനമുന്നയിച്ച നിങ്ങളുടെ മുന്നണിയിലെ AISF നെ എങ്കിലും കുറഞ്ഞപക്ഷം വിശ്വാസത്തിലെടുക്കാൻ നിങ്ങൾക്ക് സാധിക്കണം.

CongRSS എന്നൊക്കെ സൈബറിടങ്ങളിൽ പോസ്റ്റർ ഒട്ടിച്ച് നടന്നതിന്റെ കൂടി ഫലമാണ് താങ്കൾക്കെതിരെ NK പ്രേമചന്ദ്രൻ നേടിയ വൻഭൂരിപക്ഷമെന്ന് ഇടക്ക് ഓർക്കുന്നത് നല്ലതാണ്.നിങ്ങളെ എതിർക്കുന്നവരെ മുഴുവൻ സംഘപരിവാർ പാളയത്തിൽ കെട്ടാൻ ശ്രമിച്ച്, RSS നെ വല്ലാതെ അങ്ങ് ലഘൂകരിച്ച് അവരുടെ പ്രചാരണം ഏറ്റെടുത്തിരിക്കുന്ന ഒരു ക്യാപയിൻ ഏജൻസി മാത്രമായി മാറിയിരിക്കുകയാണ് നിങ്ങൾ.

വിമോചനസമരകാലത്തെ കെ.എസ്.യു വിനെ വിമർശിക്കുമ്പോൾ അന്നത്തെ ഗവ:ന്റെ വിദ്യാർത്ഥി വിരുദ്ധമായ സമീപനങ്ങൾ കൂടി താങ്കൾ സൂചിപ്പിക്കണമായിരുന്നു.

അന്നും ഇന്നും കെ.എസ്.യു സമരം ചെയ്യുന്നത് വിദ്യാർത്ഥിപക്ഷത്ത് നിന്ന് തന്നെയാണ്.സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരത്തിന് ഐക്യദാർഢ്യവുമായി വിവിധയിടങ്ങളിൽ ഞങ്ങൾ സമരം ചെയ്യുന്നുണ്ട്.ഒരു സർവ്വകലാശാല തന്നെ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ,സംസ്ഥാന ഗവ: പോലും ആരോപണത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ഞങ്ങൾ പ്രതികരിക്കും.കാരണം ഞങ്ങൾ ഒരിക്കലും SFI യെപ്പോലെ മാതൃസംഘടനയുടെ റിക്രൂട്ട്‌മെന്റ് ആന്റ് കൊട്ടേഷൻ ഏജൻസി ആയി അധഃപതിച്ചവരല്ല.

അത് കൊണ്ട് ഒരു SFI യൂണിറ്റിന് എതിരെ എന്നൊക്കെ പറഞ്ഞ് ഈ സമരത്തെ ലഘൂകരിക്കാൻ ശ്രമിച്ച് താങ്കൾ വല്ലാതെ കഷ്ടപ്പെടേണ്ടതില്ല എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.

Advertisment