അതിഭാവനയിൽ ബിജെപി.. പ്രകടനപത്രികയ്ക്ക് ആ പേര് അന്വർത്ഥം തന്നെ

author-image
admin
New Update

- പി കെ അന്‍വര്‍ നഹ

publive-image

ങ്ങനെ ബി ജെ പിയുടെ പ്രകടന പത്രിക പുറത്തിറങ്ങി. സങ്കൽപ്പ പത്ര എന്നാണ് പേര്. അതായത് ഭാവനയെന്ന്. അല്പം കൂടി വിശദീകരിച്ചാൽ മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന് വ്യാഖ്യാനിക്കാം.

Advertisment

പുരോഗതി അതിൽ നിന്ന് പുറത്തായിരിക്കുന്നു. പകരം ഏക സിവിൽ കോഡ് സ്ഥാനം പിടിച്ചു. അതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു.
സൗഹൃദാന്തരീക്ഷത്തിൽ രാമക്ഷേത്രം പണിയുമത്രേ !. രാഷ്ട്രം പണിയുന്നതിനെ കുറിച്ച് മിണ്ടാട്ടമില്ല.

ഭീകരവാദത്തിന് അറുതിയും പറയുന്നുണ്ട്.  ദാരിദ്യം, പട്ടിണി, തൊഴിലില്ലായ്മ, തുടങ്ങി രാജ്യത്ത് പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നവും അവരുടെ കണ്ണിൽ പെട്ടിട്ടില്ല. പ്രകടനപത്രികയ്ക്ക് ആ പേര് അന്വർത്ഥം തന്നെ. പഴയ വാഗ്ദാനങ്ങളേ വിട....

Advertisment