നോവൽ കൊറോണ – ചിന്തുകൾ

Friday, March 20, 2020

– ഹരിഹരൻ പങ്ങാരപ്പിള്ളി

ലോകത്ത് ഇതിനു മുൻപ് മഹാമാരി വന്നിട്ടുണ്ട് . സ്പാനിഷ് ഫ്‌ളൂ ഇരുപത് മില്യൺ ആളുകളുടെ ജീവൻ 1920 ൽ എടുത്തിട്ടുണ്ട് . ഭയമല്ല ധീരമായ് ചെറുത്ത്‌ തോൽപ്പിക്കുകയാണ് വേണ്ടത് . നമ്മൾ ധീരമായി ചെറുത്ത്‌ തോൽപ്പിക്കുമ്പോഴും ഇത്തരം വൈറസുകൾ പ്രകൃതിയിൽ ഉണ്ടാകുന്നത് എങ്ങിനെ ?

പ്രകൃതിയുടെ സൃഷ്ടിയാണ് സാധാരണയായി വൈറസ് . നിലവിൽ അയ്യായിരത്തോളം വൈറസ് ഭൂമിയിൽ ഉണ്ടെങ്കിലും അതിലെ ചിലതുകൾ മാത്രമേ മനുഷ്യ ശരീരത്തിന് ഹാനികരമാകുന്നുള്ളൂ.

ഇവിടെ പറയാൻ ഉദ്ദേശിക്കുന്നകാര്യം , പ്രകൃതിയിൽ ഇത്തരം വൈറസുകൾ സൃഷ്ടിച്ച് നമ്മുടെ ഉറക്കം കെടുത്തുന്നത് എന്തിന്? ശാസ്ത്രം വികാസം പ്രാപിച്ചു കുതിച്ചു കയറുമ്പോൾ എന്തുകൊണ്ട് ഇത്തരം വൈറസ് പൊട്ടിപുറപ്പെട്ടാൽ പെട്ടെന്ന് പിടിച്ച് നിർത്താൻ കഴിയാത്തത് .

എല്ലാം നമ്മൾ കണ്ടുപിടിച്ചു എന്നുപറയുമ്പോഴും ഇന്നും നമ്മളെ തോൽപ്പിക്കാൻ പ്രകൃതിക്കാവും എന്ന ധാരണ പല മനുഷ്യരിലും കാണാത്തതെന്തേ ?

ഏകദേശം നൂറു വർഷങ്ങൾക്ക് പുറകിൽ സ്പാനിഷ് ഫ്‌ളൂ വന്നതിന് ശേഷം ഇപ്പോൾ നമ്മൾ കാണുന്ന കോവിഡ് -19 പടർന്ന് പിടിച്ചത് ലോകദുരന്തം ആയി പ്രഖ്യാപിച്ചിരിക്കുന്നു . പ്രകൃതിക്കെന്താണ് ഇത്രക്ക് ക്രൂരത .

മേല്പറഞ്ഞ കാര്യത്തിലേക്ക് കടക്കുമ്പോൾ നമ്മുക്കൊന്നാലോചിക്കാൻ അല്പം വർത്തമാനകാലത്തിലേക്ക് ഒന്ന് കണ്ണോടിക്കാം .

സ്പാനിഷ് ഫ്‌ളൂ വന്നത് ഒന്നാംലോക മഹായുദ്ധത്തിന്റെ കാലഘട്ടത്തിൽ പ്രകൃതിക്ക് ആ ജനതയ്ക്ക് തിരിച്ചടിക്കാൻ കിട്ടിയവസരമാണെങ്കിൽ ഇന്ന് , ലോകം മുഴുവൻ രാഷ്ട്രീയം , മതം , പണം പിന്നെ പദവി എന്നീ കാര്യങ്ങളിൽ നേരിട്ടും മറഞ്ഞും ഇരുന്നു ജനജീവിതത്തിൽ ലോകത്താകമാനം വിഭാഗീയത പടർത്തി കൊന്നും കൊലവിളി നടത്തിയും , കൂടാതെ മനസ്സമാധാനം തകരുന്ന രീതിയിൽ അധീശത്വം സ്ഥാപിച്ചു പലതിന്റെയും അസ്തിത്വം വരെ ഇളക്കി കടന്നുപോയപ്പോൾ ഇവിടെ ഭൂരിപക്ഷം ജനജീവിതങ്ങൾ ഉള്ളറിഞ്ഞു ശപിച്ചിട്ടുണ്ടാകാം .

ആ ശാപം പ്രകൃതിയുടെ ഹൃദയത്തിൽ തട്ടി , പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടിയപ്പോൾ സൃഷ്ടിക്കപ്പെട്ടതാവാം മഹാമാരിക്ക് കാരണമായ നോവൽ കൊറോണ വൈറസ് എന്ന് അനുമാനിക്കേണ്ടിവരും …

ഇനിയും മറ്റൊരു മഹാമാരി നൂറു വർഷങ്ങൾക്ക് ശേഷം പൊട്ടിപുറപ്പെടുമോ അഥവാ അതിന് മുൻപ് പൊട്ടിപുറപ്പെടുമോ എന്നുള്ളത് നമ്മുക്ക് കാണാൻ കഴിയുമോ എന്നറിയില്ല.

മനുഷ്യനെ കൊല്ലാക്കൊല ചെയുന്ന ഇത്തരം മഹാമാരികൾ പ്രകൃതിയിൽ ഉണ്ടാവാതിരിക്കാൻ നമ്മുക്ക് ഇനിയെങ്കിലും വിഭാഗീയതയില്ലാത്ത മനുഷ്യരായി ജീവിക്കാം .

പരിഷ്‌കൃതരായില്ലെങ്കിലും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ജനജീവിതം ഇവിടെ നമ്മുക്ക് സംഭവനചെയ്യണം .

അത് നടപ്പിൽ വരണമെങ്കിൽ ഇവിടെ മനുഷ്യരുടെ ഇടയിൽ ജാതിയും, മതവും , രാഷ്ട്രീയവും , പണവും കൂടാതെ പദവിയും മൂലമുള്ള വിഭാഗീയതകൾ ഇല്ലാതെ നോക്കാനുള്ള പ്രവർത്തനങ്ങൾ വളർന്ന് മാനവികത എന്നത് മാത്രം ലോകത്ത് അടിസ്ഥാന തത്വം ആക്കി മാറിയില്ലെങ്കിൽ ഇനിയും മറ്റൊരു മഹാമാരി ഉടൻ പ്രതീക്ഷിക്കാം.

എല്ലാം ഉപേക്ഷിച്ച് നമ്മുക്ക് മനുഷ്യരാവാം , പ്രകൃതിയെ ആരാധിക്കാം.

×