Advertisment

കൊറോണ കാലവും, നിരോധിച്ച രാഷ്ട്രീയം പറച്ചിലും - എം എസ് എഫ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അൽ റെസിന്റെ കുറിപ്പ്

author-image
admin
New Update

പ്പോൾ ലോകം മുഴുവൻ നേരിടുന്ന ഈ കൊറോണ വൈറസിന് മുമ്പ് ഇന്ത്യാ രാജ്യം മറ്റൊരു വൈറസിനെതിരേയുള്ള ശക്തമായ പോരാട്ടത്തിലായിരുന്നു. നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികൾ,മറ്റ് ജനാധിപത്യ രാഷ്ട്രീയ സംഘടനകൾ ഒക്കെ ശക്തമായി അതിനെതിരെ പോരാടിയത് നമ്മൾ കണ്ടതാണ്.

Advertisment

publive-image

അതേ സമയം കേരളത്തിൽ ആരാണ് ആ സമരത്തിന് നേതൃത്തം കൊടുത്തത് ?  ഒന്നിച്ച് ,

എല്ലാവരും ഒറ്റകെട്ടായി. അല്ലേ ?

അതിനിടയിൽ ഒരു മനുഷ്യൻ വന്നിട്ട് പറയുകയാണ് മൂപ്പർ ഉള്ള കാലത്തോളം ഒരാളും ഇവിടെ പൗരത്ത്വ ബില്ലിനെ പേടിക്കണ്ട എന്ന്.

അങ്ങനെ ആ സമരത്തിന്റെ പിതൃത്വം കേരളത്തിലെ മുഖ്യമന്ത്രി അങ്ങ്‌ സ്വയം ഏറ്റെടുത്തു.

വീണു കിട്ടിയ തുറുപ്പു ചീട്ടാണ്. കൈവിടരുതല്ലോ

എന്താ കാരണം? എല്ലാം ശരിയാക്കാൻ വന്ന ഗവൺമെന്റിന് ശരിയാക്കാൻ പോയിട്ട് കൂട്ടത്തില് ഒരാൾക്കും ഒരു പണീം അറിയില്ലാന്ന് ജനങ്ങൾ മനസിലാക്കി ഇരിക്കുന്ന സമയം,

ടിവി തുറന്നാൽ ആഭ്യന്തര മന്ത്രിയുടെ വീഴ്ചകളും , ഡോ. അൽപന്റെ അല്പത്തരങ്ങളും പിന്നെ പ്രളയ ഫണ്ട് തട്ടിപ്പും കൊണ്ട് ഒരു രക്ഷയും ഇല്ല.

അങ്ങനെ പോയാൽ ശരിയാകില്ലല്ലോ? മോദിക്ക് രണ്ടാമതും ഭരിക്കാം എങ്കിൽ എന്താ എനിക്കും ഭരിച്ചാൽ ? ന്യൂനപക്ഷത്തെ കൂടെ നിർത്തണം. ഇത്തവണ ബീഫ് വരട്ടി കൊടുക്കൽ കലാപരിപാടി കൊണ്ട് നിക്കില്ല എന്ന് മൂപർക്ക്‌ മനസിലായി. അത് തന്നെ കാരണം.

അപ്പോഴാണ് കൊറോണ എന്ന മഹാമാരി വരുന്നത്. ഉടനെ മുഖ്യനും ഉപദേശകരും കൂടി പൗരത്വം വിട്ട് കൊറോണയെ മാർക്കറ്റ് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ ആരോഗ്യ മന്ത്രി നേരത്തെ പണി തുടങ്ങി.

കൃത്യമായി കാര്യങ്ങളിലൊക്കെ ഇടപെടൽ നടത്തി ദിവസവും മീഡിയകളിൽ ഒക്കെ ടീച്ചറുടെ സന്ദേശങ്ങളും മുന്നറിയിപ്പുകളും കൊണ്ട് സജീവം . പ്രതിപക്ഷവും മുഴുവൻ പിന്തുണയോടെ രംഗത്ത്. മുഖ്യനുണ്ടോ ഇത് സഹിക്കുന്നൂ.

അപ്പോഴാണ് നിയമസഭയിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ ചിലവീഴ്ച്ചകളെ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ടീച്ചറും ഏറെ കുറെ അത് സമ്മതിച്ചു.

മുഖ്യമന്തിയും സംഘവും അത് വലിയ കുഴപ്പമാക്കി. പ്രതിപക്ഷം സഹകരിക്കുന്നില്ല. ആരോഗ്യ വകുപ്പിന്നെ നിരന്തരം കുറ്റപ്പെടുത്തുന്നു. അങ്ങനെ അങ്ങനെ.

അതിനിടയിലാണ് ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് ആരോപണം വന്നത്. ഉടനെ മുഖ്യൻ വന്നു. പ്രതിപക്ഷത്തിനെ രണ്ട് ചീത്ത പറഞ്ഞു. എന്നിട്ട് പിറ്റേ ദിവസം മുതൽ മന്ത്രിക്ക് പകരം മാധ്യമങ്ങളെ കാണുന്നത് 'കടക്ക് പുറത്തെന്ന്' മാധ്യമങ്ങളോട് പറഞ്ഞ അതേ രാജാവ്.

ടീച്ചർ ഔട്ട്.

അടുത്ത മുഖ്യമന്ത്രി ശൈലജ ടീച്ചർ ആണെന്ന് സൈബർ ഇടങ്ങളിൽ വലിയ എഴുത്തുകളും പോസ്റ്റുകളും നടക്കുന്ന ഒരു സമയത്താണ് ഇതെന്ന് ചേർത്ത് വായിക്കണം. ഏത് ? നൈസ് ആയിട്ടങ്ങ്‌ ഒഴിവാക്കി. കുറ്റം മുഴുവൻ പ്രതിപക്ഷത്തിനും.

പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത് മാറി നിക്കങ്ങോട്ട് എന്ന് ധാർഷ്ട്യത്തോടെ പറഞ്ഞ മുഖ്യനെ ആയിരുന്നില്ല. വലിയ സന്തോഷത്തോടെ , എല്ലാവരോടും ചിരിച്ച്  ശാന്ത ഭാവത്തിൽ വാക്കിലും നോട്ടത്തിലും കരുതലിന്റെയും കരുണയുടെയും ആൾരൂപം.

എല്ലാ ചാനലുകളിലും മാധ്യമ ഉപദേഷ്ടാവ് ബ്രിട്ടാസിന്റെയും മുഖ്യന്റെയും ലക്ഷങ്ങൾ പൊടിച്ചുള്ള ‌ സ്‌പോൺസേർഡ് പ്രോഗ്രാമുകൾ.

ഒരു തരത്തിൽ കോടികൾ ചിലവഴിച്ച്‌ കൊണ്ടിരിക്കുന്ന പി ആർ വർക്ക്‌ കൊണ്ട് പൊതുസമൂഹത്തിൽ മുഖ്യൻ തന്റെ ജീവിതത്തിലൂടെ നേടിയെടുത്ത ചീത്തപ്പേരുകൾ ഒരു പരിധി വരെ മാറ്റിയെടുക്കാൻ സാധിച്ചു.

മുഖ്യനെ എതിർക്കുന്നവരെ ഒക്കെ ഇതേ പി ആർ ടീം കുള്ളനും കുഞ്ഞനും തൊഴുത്തിൽ കുത്തിയുമാക്കി. അങ്ങനെ ആരും മിണ്ടാതായി.

അപ്പോഴാണ് സ്പ്രിംഗ്ലറിനെ കുറിച്ചുള്ള പൊട്ടലും ചീറ്റലും കേൾക്കുന്നത്. അപ്പോഴും അവർ പറഞ്ഞുകൊണ്ടേയിരുന്നു ഇപ്പോഴാണോ രാഷ്ട്രീയം പറയേണ്ടത് എന്ന്.

അപ്പോഴാണ് കെ എം ഷാജി ഒരു ഫേസ്‌ബുക് പോസ്റ്റ് ഇടുന്നത്. അത് മുഖ്യനെ വല്ലാതെ അസ്വസ്ഥനാക്കി. മാത്രമല്ല ഇതിന്റെ പേരിൽ ഷാജിയെ ആക്രമിച്ചാൽ സ്‌പ്രിംഗ്‌ളറിൽ നിന്നും നന്നേ ശ്രദ്ധ തിരിക്കാം എന്നായി. അങ്ങനെ ഷാജിക്കൊരു ഓമന പേരും ചാർത്തി. 'വികൃത മനസിന്റെ ഉടമ'. ഷാജി അത് സസ്നേഹം സ്വീകരിച്ച്‌ മൂപ്പരുടെ സ്വീകരണ മുറിയിൽ എടുത്ത് വെച്ചിട്ടുണ്ട്. ഇന്നോവ വരുമ്പോൾ കൊടുത്തയക്കാൻ.

ഇന്റർവെൽ

പിന്നീട് അങ്ങോട്ട് കളി മാറി. പിറ്റേ ദിവസം രാവിലെ തന്നെ ഷാജിയുടെ വക പത്രസമ്മേളനം. മുഖ്യമന്ത്രിയുടെ മുന്നിൽ ഒന്നും അങ്ങോട്ട് ചോദിക്കാതെ വിനീത വിധേയരായി നിന്നവരൊക്കെ രോഷത്തോടെ ചോദ്യങ്ങൾ ചോദിക്കുന്നു. എല്ലാത്തിനും കൃത്യമായ മറുപടി.

ആരാലും വിമർശിക്കാതെ അരാഷ്ട്രീയതയുടെ സുഖം ആസ്വദിച്ചു വന്നിരുന്ന മുഖ്യനുണ്ടോ ഇത് സഹിക്കുന്നു.  അതും പണ്ടേ തന്റെ കണ്ണിലെ കരടായ ഷാജിയുടെ വായിൽ നിന്നും ഇതൊക്കെ കേൾക്കുമ്പോ,

എന്തായാലും അന്നത്തോട് കൂടെ മൂപ്പര് പിണറായിലെ പഴേ പാർട്ടി സെക്രെട്ടറി ആയി മാറി. മുഖത്ത് നിന്ന് ചിരിയൊക്കെ മാഞ്ഞു. ചോദ്യങ്ങളോടൊക്കെ വല്ലാത്ത അസ്വസ്ഥത. ഷാജിക്കെതിരെ വിജിലൻസ് കേസ്.

മാത്രമല്ല ദിവസേനെ ഉള്ള പത്ര സമ്മേളനം ഇനി നിത്യം ഉണ്ടാവില്ല എന്നൊരു പ്രഖ്യാപനവും.(പക്ഷേ ഇപ്പോൾ അത് കൃത്യമായി നടക്കുന്നുണ്ട്. അന്നത്തെ ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാൻ കണ്ട മാർഗമാണെന്ന് വ്യക്തം .)

ആളുകൾക്ക് കാര്യം പിടി കിട്ടി. രാജാവിന്റെ മടിയിൽ അല്പം കനം ഉണ്ടോ എന്ന് ജനങ്ങൾക്ക് തോന്നി തുടങ്ങി.

നിപ്പ വന്നപ്പോഴും പ്രളയം വന്നപ്പോഴും അതിനെ പൊരുതി തോല്പിച്ച് എല്ലാ പണിയും പഠിച്ച നമ്മുടെ മുഴുവൻ മെഷിനറിക്കും അവകാശപ്പെട്ട ക്രെഡിറ്റ് ഒറ്റക്ക് അടിച്ചെടുത്ത മുഖ്യൻ മൂപ്പര് ഉണ്ടാക്കിയെടുത്ത മുഴുവൻ ഇമേജും ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു.

അങ്ങനെ സകല മീഡിയകളും സ്പ്രിങ്ക്ലർ അഴിമതിയുടെ ചുരുളുകൾ അഴിച്ചു തുടങ്ങി. കോടതി വിമർശിച്ചു. അവസാനം ഇടക്കാല വിധിയും പുറപ്പെടുവിച്ചു. ഈ കൂട്ടുകച്ചവടം നിർത്താൻ പറയാതെ പറഞ്ഞു വെച്ചു.

പക്ഷെ ന്യായീകരണ തൊഴിലാളികൾ സരോജ്‌കുമാർ പറഞ്ഞ പോലെ ഇത് ഞങ്ങളുടെ വിജയം എന്ന് കൊട്ടിഘോഷിച്ചു നടക്കുകയാണ്.

മുഖ്യമന്ത്രി ഇപ്പോഴും ഒരക്ഷരം മിണ്ടിയിട്ടില്ല. എങ്ങനെ മിണ്ടും? തൊട്ട് അപ്പുറത്ത് ഇരിക്കുന്ന സിപിഐക്കാർ പോലും അറിയാതെ ചെയ്ത കച്ചവടമാണ് ആ ചെന്നിത്തല നശിപ്പിച്ചത്.

പ്രതിപക്ഷം പറയുന്ന ഒരു കാര്യവും അംഗീകരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. എന്നാൽ പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ രാവിലെ കളിയാക്കുകയും വൈകുന്നേരം ആകുമ്പോൾ അത് ജി ഓ ആവുകയും ചെയ്യുന്നു.

മുഖ്യമന്ത്രിയെ പോലെ പണം കൊടുത്ത് ചുറ്റും നിർത്തിയിരിക്കുന്ന പ്രചാരണ സംവിധാനങ്ങളുടെ കുറവുകൊണ്ടും. പോരാളി ഷാജിമാരുടെ നിരന്തരമായ ട്രോളുകൊണ്ടും ചെന്നിത്തലയും മുനീർ സാഹിബും പറയുന്നത് ജനം കേൾക്കാതെ പോയാൽ നാളെ അതിനെ കുറിച്ചാലോചിച്ച്‌ ദുഃഖിക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമേയില്ല.

പിന്നെ ഇപ്പോഴത്തെ വിഷയം സാലറി ചലഞ്ച് ആണല്ലോ . ആരും അതിനെ എതിർക്കുന്നില്ല. പല സംസ്ഥാനങ്ങളും അത് ചെയ്യുന്നുമുണ്ട്. പക്ഷേ ഈ സമയത്ത് വാങ്ങുന്ന പണം അത് എങ്ങനെ എവിടെ എന്തിനു ചിലവക്കുന്നു എന്ന ഒരു രൂപമെങ്കിലും സർക്കാർ ഉണ്ടാകേണ്ടതില്ലേ?

ഒരു കാര്യം ഓർമിപ്പിക്കുകയാണ് , പ്രളയത്തിൽ വീട് നഷ്ടപെട്ട വയനാട്ടിലെ സനിൽ എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തത് ആരും മറന്നിട്ടില്ല. സർക്കാർ അടിയന്തിര ധനസഹായമായി പ്രഖ്യഭിച്ച 10000 രൂപ പോലും കിട്ടാതെ ആണ് ആ മനുഷ്യൻ ആത്മഹത്യ ചെയ്തത്.

അതെ സമയം കോടതിയിലിരിക്കുന്ന പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ഒരു തുള്ളി വെള്ളം പോലും കേറാത്ത പാർട്ടിക്കാരുടെ അക്കൗണ്ടിലേക് വന്നത് ലക്ഷങ്ങൾ ആണ്.

ഇത്തരം അനിഷ്ടസംഭവങ്ങൾ നിൽക്കുമ്പോൾ എങ്ങിനെയാണ് വീണ്ടും നിങ്ങളെ പണമേല്പിക്കുന്നത് ?

മുഖ്യമന്ത്രിയുടെ മാസ്സ് ഡയലോഗുകൾ കേട്ട് അദ്ദേഹത്തെ ന്യായീകരിക്കുന്ന ഇടത് പക്ഷത്തെ സുഹൃത്തുക്കളോട് വളരെ സ്നേഹത്തോടെ സി.പി.ഐ പറഞ്ഞത് ഓർമിപ്പിക്കുകയാണ്.

സ്പ്രിംഗ്ലർ പ്രതിപക്ഷത്തിന് ഗവണ്മെന്റിനെ ആക്രമിക്കാൻ മുഖ്യമന്ത്രി സ്വയം കൊടുത്ത ഒരു ടൂൾ ആണ്. അല്ലെങ്കിൽ സർക്കാരും പ്രതിപക്ഷവും യാതൊരു തർക്കവുമില്ലാതെ പോകുമായിരുന്നു.

കോടികൾ മുടക്കിയുള്ള ഈ പി ആർ വർക്ക് കൊണ്ട് പാവപെട്ട ജനങ്ങൾക്ക് ഈ രോഗത്തോടുള്ള പേടിയേയും, ചുറ്റുപാടുമുള്ളവരോടുള്ള കരുതലിനെയും വിറ്റ് വോട്ടാക്കി മാർക്കറ്റ് ചെയ്യാമെന്ന് കരുതരുത്.

ക്രെഡിറ്റ് മുഴുവൻ ഒറ്റക്ക് മുഖ്യൻ തന്നെ എടുക്കണം. വേറെ ആർക്കും കൊടുക്കരുത്. ആരോഗ്യമന്ത്രിക്ക് പോലും.

പക്ഷേ അതിനിടയിൽ വന്ന് നാടിനെയും,ജനങ്ങളെയും കൊള്ളയടിക്കരുത്.

അങ്ങനെ വരുമ്പോൾ നിങ്ങൾ നിരോധിച്ച രാഷ്ട്രീയം ഈ സമയത്തും ഞങ്ങൾക്ക് പറയേണ്ടി വരും. കൂടുതൽ ശക്തിയോടെ ആർജവത്തോടെ...

Advertisment