രോഗികൾക്കും അവകാശങ്ങൾ ഉണ്ട് ! ഡോക്ടർ രോഗിയെ കാണുന്ന പോലെ രോഗിക്കും ഡോക്റ്ററുടെ മുഖം കാണാൻ അവകാശം ഉണ്ട് – ഡോ. സുൽഫി നൂഹു

Friday, May 3, 2019

ഡോക്ടർമാർമാർക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമല്ല, രോഗികള്ക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും അവകാശങ്ങൾ ഉണ്ട്. അതിൽ സുപ്രധാനം ഡോക്ടർ ആരാണ് എന്നറിയുവാനുള്ള അവകാശം തന്നെ.

ഡിഗ്രി എന്ത്‌ , കൗണ്സിൽ രജിസ്‌ട്രേഷൻ ഉണ്ടോ, പരിശോധന സമയം എപ്പോൾ, പരിശോധന ഫീസ് ഏത്ര ഇതൊക്കെ രോഗി അറിയണം.  അതിനേക്കാൾ ഉപരി ഡോക്ടർ രോഗിയെ കാണുന്ന പോലെ രോഗിക്കും ഡോക്റ്ററുടെ മുഖം കാണാൻ അവകാശം ഉണ്ട്.

തന്നെ പരിശോധിക്കുന്ന ഡോക്ടർ ആരാണെന്നും, ഡോക്ടറുടെ മുഖഭാവങ്ങൾ എന്തൊക്കെയാണെന്നുമൊക്കെ രോഗി അറിയണം.

അപ്പൊ മുഖം മൊത്തം മറച്ചുവച്ചാലോ ?

മെഡിക്കൽ നൈതികതക്ക് ഒട്ടും നിരക്കുന്നതല്ല രോഗിയെ പരിശോധിക്കുമ്പോൾ കണ്ണുകൾ മാത്രം കാണുന്ന രീതിയിലെ മുഖം മറക്കൽ !!

തലയിൽ തുണി ഇട്ടോട്ടെ അതു അവരവരുടെ ഇഷ്ടം. പക്ഷേ അത് കണ്ണുമാത്രം വെളിയിൽ കാട്ടുന്ന രീതിയിൽ ആക്കി രോഗികളെ പരിശോധിക്കുന്നത് അവരോട് കാട്ടുന്ന കരുണയില്ലായ്മ, കടുത്ത അനീതി ആണ്.

 

×