Advertisment

വൈദ്യുതി നിരക്ക് വർദ്ധനവ് പുനപരിശോധിക്കണം: ഡോ.ജോൺസൺ വി. ഇടിക്കുള

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:   വൈദ്യുതി നിരക്ക് വർദ്ധനവ് ഉപയോക്താക്കളെ കൂടുതൽ ദുരിതത്തിലാക്കുമെന്നും പ്രളയബാധിത മേഖലയെ ഒഴിവാക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള ആവശ്യപെട്ടു.

Advertisment

publive-image

മാസം 50 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ഏകദേശം 18 രൂപയുടെ വർദ്ധനവ് ആണ് ഉണ്ടാകുന്നത്. എന്നാൽ ദാരിദ്യ രേഖയ്ക്കു താഴെ യുള്ള കുടുംബങ്ങളെ ഒഴിവാക്കിയെങ്കിലും ആ ഉത്തരവിൽ വ്യക്തത വരുത്തിയിട്ടില്ല.അനർഹരായ പലരും ബി.പി.എൽ പട്ടികയിൽ ഉൾപെട്ടിട്ടുളളവർ ഉണ്ട്.മാത്രമല്ല നിരക്ക് വർദ്ധന നിലവിൽ വന്നപ്പോൾ ജൂലൈ 8 വരെയുള്ള യൂണിറ്റുകൾക്ക് ഈടാക്കുന്ന ചാർജ് കൂടി വ്യക്തമാക്കേണ്ടതുണ്ട്.

നിരക്ക് വർദ്ധിപ്പിച്ചതിനോടൊപ്പം ഡിപ്പോസിറ്റ് തുക വർദ്ധിപ്പിക്കുന്നതും കൂടുതൽ പ്രഹരമേത്പ്പിക്കും.

വൈദ്യംതിനില അവലോകനം ചെയ്യാൻ 15 ന് ചേരുന്ന ഉന്നതതല യോഗത്തിൽ തീരുമാനം പുനപരിശോധിക്കണമെന്നും കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുള വൈദ്യുതി മന്ത്രിക്ക് അയച്ച ഈമെയിലൂടെ ആവശ്യപ്പെട്ടു.

Advertisment