Advertisment

ആ ക്ഷേത്രത്തില്‍ ഉത്സവം ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ അങ്ങയുടെ പാര്‍ട്ടിക്കാര്‍ അതിനടുത്ത് പൊതുയോഗം സംഘടിപ്പിച്ചത് ? പിന്നെന്തിനാണ് അങ്ങ് നാമജപം കേട്ട് അക്ഷമനായത് ? - പ്രസംഗത്തിനിടെ നാമജപം കേട്ട് മുഖ്യമന്ത്രി അക്ഷമനായെന്ന വാര്‍ത്തയില്‍ മുഖ്യമന്ത്രിയോട് ചോദ്യവുമായി എസ്എന്‍ഡിപി മുന്‍ യുവനേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

author-image
admin
New Update

ജിതിൻ ഉണ്ണികുളത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌:

Advertisment

ഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്ക് ഒരു തുറന്ന കത്ത്,

സർ

ഞാൻ ഒരു ഹിന്ദു മത വിശ്വാസി ആണ്. എന്റെ ആരാധനാലയങ്ങൾ ആണ് അമ്പലങ്ങൾ. ആ അമ്പലങ്ങളിൽ ഉത്സവം വർഷത്തിൽ ഒരു തവണയാണ് നടക്കുന്നത്. അത് വളരെ ആഘോഷപൂർവ്വം ഞങ്ങളൊക്കെ തന്നെ ആഘോഷിക്കാറും ഉണ്ട്.

ഉത്സവ പരുപാടികളിൽ മറ്റ് മതസ്ഥരും പലപ്പോഴും പങ്കെടുക്കാറും ഉണ്ട്. എന്തെന്നെന്നാൽ ഓരോ നാട്ടിലും അമ്പലങ്ങളിലും പള്ളികളിലും ഒക്കെ ഇതുപോലെ ആഘോഷങ്ങൾ നടക്കുമ്പോൾ അത് ആ നാട്ടുകാർ ഒന്നിച്ചാണ് ആഘോഷിക്കുന്നത്.

publive-image

എന്നാൽ ഇന്നത്തെ ഒരു വാർത്ത കാണുവാൻ ഇടയായി. അങ്ങ് എൽ ഡി എഫ് ന്റെ ഒരു പൊതുയോഗത്തിൽ സംസാരിക്കവെ അടുത്ത ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു കൊണ്ട് നടന്ന നാമജപം അങ്ങ് ഇടപെട്ട് നിർത്തിയത്. എന്തിന്റെ അടിസ്‌ഥാനത്തിൽ ആണ് അങ്ങ് അത് നിർത്തിപ്പിച്ചത്??? അങ്ങ് ഒരു വിശ്വാസി അല്ലായിരിക്കാം.... പക്ഷേ വിശ്വാസം ഉള്ള ലക്ഷക്കണക്കിന് ആളുകൾ അവിടെ ഉണ്ടെന്ന് ഓർക്കണം. അങ്ങ് കേരളത്തിന്റെ #മുഖ്യമന്ത്രി ആണ്, അല്ലാതെ ഒരു പാർട്ടിയുടെ മാത്രം #മുഖ്യമന്ത്രി അല്ല.

അങ്ങയുടെ പാർട്ടിയിൽ ഉള്ളവർ തന്നെ മുൻപൊരിക്കൽ ഒരു പ്രസംഗത്തിനിടയിൽ വാങ്ക് വിളിക്കുമ്പോൾ പ്രസംഗം നിർത്തിയത് ഞാൻ കണ്ടിട്ടുണ്ട്. അതിനെ ഞാനും ബഹുമാനിക്കുന്നു. ആ വ്യക്തി ചെയ്തതായിരുന്നു ശരി.

പിന്നെ ഇവിടെ സംഭവിച്ചത്, ഈ അമ്പലത്തിൽ ഉത്സവം ആണെന്നുള്ള കാര്യം എന്തുകൊണ്ടും അങ്ങയുടെ പാർട്ടിക്കാർ അറിഞ്ഞിട്ടുണ്ടാകും കാരണം ഉത്സവങ്ങൾ ഒന്നും തലേന്ന് തീരുമാനിക്കുന്ന പരിപാടികൾ അല്ല. എന്നിട്ടും ആ അമ്പലത്തിന് അടുപ്പിച്ചു തന്നെ വേദി ഒരുക്കിയെങ്കിൽ മനപ്പൂർവ്വം ഇത്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുക എന്നത് തന്നെയാണ് ഉദ്ദേശ്യം എന്നു ആർക്കും മനസ്സിലാകും...

പള്ളിയോ അമ്പലമോ എന്തുമായിക്കൊള്ളട്ടെ, അവിടെ നടക്കുന്ന പ്രാര്ഥനകളിലോ ഉത്സവങ്ങളിലോ ഒക്കെ കൈ കടത്തുവാൻ നിങ്ങളെപ്പോലെ ഉള്ള അന്ധവിശ്വാസികൾക്ക് സ്ഥാനമില്ല.... അത് വിശ്വാസികൾക്ക് ഉള്ളതാണ്....

ഹിന്ദുക്കളുടെ നെഞ്ചിൽ മാത്രം കയറി കളിക്കുന്ന ഈ കളി ഉണ്ടല്ലോ, അത് അധിക നാൾ ഉണ്ടാവില്ല... ജനങ്ങൾ മനസ്സിലാക്കി തുടങ്ങി... അതാണ് ശരണം വിളിയിൽ പോലും അങ് ഭയപ്പെടുന്നത്....

ഏതൊരു മതത്തെയും അതിന്റെ വിശ്വാസങ്ങളെയും അംഗീകരിച്ചില്ലെങ്കിൽ നിന്ദിക്കരുത്, അത് നാശത്തിന് മാത്രമേ വഴി തെളിക്കൂ......

ജിതിൻ ഉണ്ണികുളം.

NB: (ചൊറിയാൻ വരണം എന്നു ആഗ്രഹിക്കുന്ന സഖാക്കളോട്, ഞാൻ പാർട്ടിയോട് അല്ല പറഞ്ഞത്, ഞാൻ ജനിച്ചു വളർന്ന എന്റെ കേരളത്തിന്റെ മുഖ്യമന്ത്രിയോടാണ്...)

Advertisment