New Update
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വോട്ടിങ് പ്രക്രിയയിൽ ജീവിതത്തിൽ ആദ്യമായി ഞാനും പങ്കാളിയായി.
തെരഞ്ഞെടുപ്പും രാഷ്ട്രീയവും രാഷ്ട്രീയ കാര്യങ്ങളോടും എന്നും വിമുഖതയായിരുന്നു. ഇന്നുവരെ ഒരു പാർട്ടിയിലും പ്രവർത്തിച്ചിട്ടില്ല. ആർക്കും വോട്ട് നൽകിയിട്ടുമില്ല.
Advertisment
എന്നാൽ ഇത്തവണത്തെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ ഒരു വോട്ടു കൊണ്ട് ഒന്നും നേടാനാവില്ല. ഒന്നും ഉറപ്പിക്കാനുമാവില്ല. പക്ഷേ മനുഷ്യ ജീവന് വിലയില്ലാതാകുന്ന കാലത്ത്, ജനാധിപത്യ രാഷ്ട്രം എന്നത് സങ്കൽപം മാത്രമാകുന്ന കാലത്ത് വലിയ നെഞ്ചിടിപ്പോടെയാണ് കയ്യിൽ മഷിയിട്ടത്.
രാജ്യത്ത് സമാധാനപരമായി ജീവിക്കാനുള്ള അവകാശം ഓരോ പൗരനും ഉണ്ടാകട്ടെ എന്ന് അതിയായി ആശിച്ചുകൊണ്ടാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്.