“എനിക്ക് റഷ്യയെകുറിച്ചോ അമേരിക്കയെകുറിച്ചോ കാര്യമായറിയില്ല പക്ഷെ എന്റെ വേവലാതി എന്റെ ഗ്രാമത്തെ കുറിച്ചാണ് …”

Thursday, January 16, 2020

– ഹരിഹരൻ പങ്ങാരപ്പിള്ളി 

ഗ്രാമങ്ങൾ ദാരിദ്രത്തിലേക്ക് കൂപ്പുകുത്തുകയാണ് . ദീര്ഘവീക്ഷണമില്ലാത്ത പഞ്ചായത്തിരാജ് , ദീർഗവീക്ഷണമില്ലാത്ത രാഷ്ട്രീയ ബോധങ്ങൾ….

രാഷ്ട്രീയ സംഘടനകളെയും മതസംഘടനകളുടെയും ഓഡിറ്റുചെയ്യപ്പെട്ട കണക്കുവിവരങ്ങൾ ബാക്കി കഥകൾ പറയും …..
സമൂഹത്തിൽ പ്രത്യേകിച്ച് സാധാരണക്കാരിൽ വിഭാഗീയത സൃഷ്ടിച്ച പ്രത്യേക വിഭാഗങ്ങൾ ഉന്നതിയിൽ എത്തിയെന്നഹങ്കരിക്കുന്നവർ ഓർക്കേണ്ടത് നിങ്ങൾ നിങ്ങളുടെ അടിവേരാണ് ഇളക്കികൊണ്ടിരിക്കുന്നത് ….

നാട്ടിൽ വിഷം ചീറ്റാതെ ഒരു മൊട്ടുസൂചിയെങ്കിലും ഉണ്ടാക്കുന്ന സ്ഥാപനം നമ്മൾ ഒരു മിച്ചുചേർന്നെങ്കിലും നിർമ്മിച്ചില്ലെങ്കിൽ ഗ്രാമങ്ങൾ തകർന്നുപോകും ……
ഗ്രാമങ്ങൾ വ്യവസായ പരമായി ഉയരേണ്ടത് വളരെ അത്യാവശ്യമാണ് …..

വികസിതരാജ്യങ്ങളെ പോലെ കേരളത്തിൽ മൾട്ടിലെവൽ മാളുകൾ ഉയരുമ്പോൾ ഓർക്കണം മനുഷ്യനെ വീണ്ടും മായയുടെ ലോകത്തേക്ക് പറഞ്ഞുവിടുന്ന തലമുറ പലതും മറക്കുകയാണ് .

വികസിത രാജ്യങ്ങൾ വ്യാസായികമായി വളർന്നവയാണ് ജനങ്ങൾ സമ്പന്നരാണ് പ്രതീക്ഷയും ക്രിയാത്മക ചിന്തകളെയും ഉപയോഗിക്കാൻ അവസരവുമുണ്ട് , അവിടെ മാളുകൾ ഷോപ്പിംഗ്‌ഫെസ്ടിവൽ പോലെ അവർ ആഘോഷമാക്കി സന്തോഷിക്കും , ഇവിടെ മാളുകൾ വന്നാൽ എന്തെടുത്താണ് ആഘോഷിക്കുക ?

വിദേശ ജോലിക്കാരുടെ മാസാവരുമാനം മാത്രമാണ് കേരളത്തിൽ കണക്കില്ലാതെ ചിലവഴിക്കപ്പെടുന്നത് . എന്തായാലും ഇനിയും സമയം അതിക്രമിച്ചിട്ടില്ല നമ്മുക്കൊരുമിക്കാം ഗ്രാമങ്ങൾ വ്യവസായികപരമായി ഉയരുവാൻ ….

×